Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി വ്രതശുദ്ധിയുടെ നാളുകള്‍

മനസ്സും പ്രവര്‍ത്തിയും ദൈവത്തിലര്‍പ്പിച്ച് വിശ്വാസികള്‍ പുണ്യമാസമായ റമളാനിലേക്ക് കടന്നു. ഇനിയുള്ള മുപ്പതു ദിനങ്ങള്‍ ആത്മ വിശുദ്ധിയുടേയും മനസ്സുരുകിയുള്ള പ്രാര്‍ഥനകളിലൂടേയും വിശ്വാസി സമൂഹം കടന്നു പോകും. രാത്രി കാല നമസ്‌കാരങ്ങളില്‍ പോലും ആരാധനാലയങ്ങള്‍ വിശ്വാസികളെ കൊണ്ടു നിറയും. പകല്‍ സമയങ്ങളില്‍ അന്നപാനിയങ്ങള്‍ വെടിഞ്ഞും ദുഷ് ചിന്തകളെ മാറ്റി നിര്‍ത്തിയും സമൂഹം ദാനധര്‍മങ്ങളുടേയും ക്ഷമയുടെയും പുതിയ പാത സ്വീകരിക്കും. സ്രഷ്ടാവായ അല്ലാഹുവിനു വേണ്ടിയുള്ള കര്‍മ്മങ്ങള്‍ ഏറെ ആത്മാര്‍തഥയോടെയും ഭയഭക്തിയോടേയും നിര്‍വ്വഹിക്കപ്പെടേണ്ടതാണ്.

നബി (സ) പറഞ്ഞു 'നിഷ്‌കളങ്കതയോടെയും അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചുമല്ലാതെയുള്ള യാതൊന്നും അവന്‍ സ്വീകരിക്കുകയില്ല'. നോമ്പ് ഒരു പരിചയാണ് തിന്മ പ്രവര്‍ത്തികളില്‍ നിന്നും നരഗത്തില്‍ നിന്നും നിങ്ങളെ സ്വയം രക്ഷിക്കുന്ന പരിച. ഖുര്‍ആന്‍ പറയുന്നു 'വിശ്വസിച്ചവരെ നിങ്ങള്‍ക്ക് മുന്‍പുള്ളവര്‍ക്കെന്ന പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു അതുവഴി നിങ്ങള്‍ മുത്തഖീങ്ങളായേക്കാം'

ramadan

റമളാന്‍ മാസത്തിന്റെ പ്രതേകത എണ്ണിയാല്‍ തീരാത്തതാണ് വിശുദ്ധ ഖുര്‍ആന്‍ ഇറക്കപ്പെട്ട മാസം, ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ടമായ ഒരു രാത്രി ഉള്‍പ്പെടുന്ന മാസം, സ്വര്‍ഗീയ കവാടങ്ങള്‍ തുറക്കപ്പെടുകയും നരകത്തിന്റെ വാതില്‍ കൊട്ടിയടക്കപ്പെടുകയും ചെയ്യുന്ന മാസം, ശാരീരികമായും മാനസികമായും പരിശുദ്ധി നേടാന്‍ സഹായകരമായ മാസം അങ്ങനെ നീളുന്നു റമളാനിന്റെ പ്രതേകതകള്‍. ഖുര്‍ആന്‍ പാരായണത്തിലൂടേയും,രാത്രി കാല നമസ്‌കാരങ്ങളിലൂടേയും, സുന്നത്തായ കാര്യങ്ങള്‍ വര്‍ദ്ദിപ്പിച്ചുമാണ് നോമ്പുകാലം വിനിയോഗിക്കേണ്ടത്.

നോമ്പിന്റെ മര്യാദകള്‍

കാരക്ക ഈത്തപ്പഴം വെള്ളം എന്നിവ കൊണ്ട് നോമ്പു തുറക്കുക.
സമയമായാലുടന്‍ നോമ്പു തുറക്കുക
അത്താഴം പിന്തിപ്പിക്കുക
സകല നിഷിദ്ധങ്ങളില്‍ നിന്നും മനസ്സിനേയും ശരീരത്തേയും പിന്തിരിപ്പിക്കുക
ഏഷണി,പരദൂഷണം,ചീത്തപറയല്‍ എന്നിവ കേള്‍ക്കുന്നതില്‍ നിന്നും പറയുന്നതില്‍ നിന്നും പിന്മാറുക.
ആരെങ്കിലും ഇത്തരം പ്രവര്‍ത്തികളുമായി നിങ്ങളുടെ അടുത്തുണ്ടെങ്കില്‍ താന്‍ നോമ്പുകാരനാണെന്ന് അയാളോട് പറയുക.

നിയ്യത്ത്

ഏത് പുണ്യ പ്രവര്‍ത്തിലും പോലെ തന്നെ നോമ്പിനും നിയ്യത്ത് നിര്‍ബന്ധമാണ്. നോമ്പിന്റെ ഓരോ ദിവസവും നിയ്യത്ത് നിര്‍ബന്ധമാണ്. റമളാന്‍ ഒന്നില്‍ ഒരാള്‍ 30 ദിവസത്തെ നിയ്യത്ത് ഒരുമിച്ച് വെച്ചാല്‍ അതി സ്വീകാര്യമാവില്ല. എല്ലാ ദിവസവും നിയ്യത്ത് നിര്‍ബന്ധമാണ്. ആരെങ്കിലും നിയ്യത്ത് ഫജ്‌റിനു മുന്‍പ് നിര്‍വഹിച്ചില്ലെങ്കില്‍ അവന് നോമ്പില്ല.

അത്താഴം

അനസ് റ പറയുന്നു സെയ്ദ്ബ്‌നു സാബിത്ത് പറഞ്ഞു സ്വഹാബികള്‍ നോമ്പു കാലത്ത് പുലര്‍ച്ചയ്ക്ക് മുന്‍പ് കഴിക്കാറുള്ള ആഹാരം കഴിച്ചു. അവര്‍ സുബ്ഹ് നമസ്‌കരിക്കാന്‍ നിന്നു. ഞാന്‍ സെയ്ദ്ബ്‌നു സാബിത്തിനോട് ചോദിച്ചു അതു രണ്ടിന്റെയും ഇടയില്‍ എത്ര സമയത്തെ താമസമുണ്ടായിരുന്നു സെയ്ദ് പറഞ്ഞു 50 അല്ലെങ്കില്‍ 60 ആയത്ത് ഓതുവാനുള്ള സമയം (സ്വഹീഹുല്‍ ബുഖാരി)

നോമ്പ് മുറിയുന്ന കാര്യങ്ങള്‍

സുബ്ഹിക്കും മഗ്‌രിബിനും ഇടയില്‍ അന്നപാനിയങ്ങള്‍ കഴിക്കല്‍
സംയോഗം
വല്ല വിധേനയും ഇന്ദ്രിയം പുറപ്പെടുവിക്കല്‍
ക്ഷീണമകറ്റാന്‍ വേണ്ടി കുത്തിവെക്കല്‍
മാസമുറയോ പ്രസവ രക്തമോ പുറപ്പെടല്‍
ഉണ്ടാക്കി ഛര്‍ദ്ദിക്കല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+