17 കാരന് സച്ചിന് ഡോക്ടറായ അഞ്ജലിയെ വീഴ്ത്തിയ കഥ!
മുംബൈ: ലോകോത്തര ഫാസ്റ്റ് ബൗളര്‍മാരെ നേരിടുന്നതിലും വിഷമമായിരുന്നു അഞ്ജലിയുടെ കാര്യം വീട്ടില്‍ അവതരിപ്പിക്കാന്‍ - പറയുന്നത് മറ്റാരുമല്ല, ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. ക്രിക്കറ്റ് മാത്രം സ്വപ്നം കണ്ടുനടന്നിരുന്ന സച്ചിന് അഞ്ജലിയെ വിവാഹം ചെയ്യുന്നത് 21 വയസ്സുള്ളപ്പോഴാണ്. സച്ചിനെക്കാള്‍ അഞ്ച് വയസ്സിന് മൂത്തതായിരുന്നു അഞ്ജലി.
പെട്ടെന്നുണ്ടായ ഒരു തീരുമാനമായിരുന്നു സച്ചിന്റെയും അഞ്ജലിയുടെയും വിവാഹം എന്ന് കരുതേണ്ട. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന്റെ കഥയുണ്ട് അതിന് പിന്നില്‍. 17 വയസ്സുള്ളപ്പോഴാണ് സച്ചിന് ആദ്യമായി അഞ്ജലിയെ കാണുന്നത്. അന്ന് അവസാന വര്‍ഷം മെഡിസിന് പഠിക്കുകയാണ് അഞ്ജലി. സച്ചിനാകട്ടെ ആദ്യത്തെ സെഞ്ചുറിയോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ അത്ഭുത ബാലനായി മാറിക്കഴിഞ്ഞിരുന്നു.
മുംബൈ എയര്‍പോര്‍ട്ടിലെ ആദ്യത്തെ കാഴ്ചയില്‍ തന്നെ തന്നെ വീഴ്ത്തിയ സച്ചിനെക്കുറിച്ച് അഞ്ജലി പറയുന്നത് കേള്‍ക്കൂ.

ആദ്യത്തെ കൂടിക്കാഴ്ച
1990 ല്‍ ആണ് സച്ചിനെ അഞ്ജലി ആദ്യമായി കാണുന്നത്. അമ്മയെ സ്വീകരിക്കാനായി മുംബൈ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു അഞ്ജലി. സച്ചിനൊപ്പം അന്ന് സഹോദരന് അജിത്തുമുണ്ടായിരുന്നു.

സച്ചിനോ ഏത് സച്ചിന്?
ക്രിക്കറ്റ് കാണുന്ന ആളായിരുന്നില്ല അഞ്ജലി. സ്വാഭാവികമായും സച്ചിനെ അറിയുകയുമില്ല. എന്നാല്‍ പതിനാറാം വയസ്സില്‍ സെഞ്ചുറി നേടിയ അത്ഭുതബാലനെക്കുറിച്ച് പത്രങ്ങള്‍ എഴുതിയത് അഞ്ജലി വായിച്ചിരുന്നു.

കണ്ടതും ഇഷ്ടപ്പെട്ടു
ക്രിക്കറ്റ് ഇഷ്ടമല്ലെങ്കിലും കണ്ടതും സച്ചിനെ അഞ്ജലിക്ക് ഇഷ്ടമായി. അത്രയ്ക്കും ക്യൂട്ട് ആയിരുന്നു സച്ചിന് എന്നാണ് അഞ്ജലി പറയുന്നത്. സച്ചിന് സച്ചിന് എന്ന് വിളിച്ച് താന്‍ സച്ചിന്റെ പുറകെ ഓടിയത്രെ അഞ്ജലി.

സച്ചിന് നാണിച്ചുപോയി
സഹോദരന് അജിത്തിന് ഒപ്പമായിരുന്നു സച്ചിന്. ഒരു പെണ്‍കുട്ടി തന്റെ പേരും വിളിച്ച് പിന്നാലെ ഓടിവരുന്നത് കണ്ട് സച്ചിന് വിഷമിച്ചുപോയത്രെ.

ടെലഫോണായി, വിളിയായി
കൂട്ടുകാരില്‍ നിന്നും സച്ചിന്റെ നമ്പര്‍ സംഘടിപ്പിച്ച് വിളിയായി പിന്നെ. ആദ്യത്തെ വിളിയില്‍ തന്നെ, സച്ചിന് തന്നെ ഓര്‍ത്തിരിക്കുന്നു എന്ന് അഞ്ജലിക്ക് മനസിലായി. പിന്നെ തുടരെ ഫോണ്‍വിളികള്‍.

കാശില്ല, കത്തെഴുതാം
മൊബൈല്‍ ഫോണൊന്നും ഇല്ലാത്ത കാലമാണ്. കോളേജിലെ ബൂത്തില്‍ നിന്നായിരുന്നു വിളി. ഫോണ്‍ വിളിച്ച് കാശ് കളയുന്നതിന് പകരം കത്തെഴുത്തായിരുന്നു തങ്ങളെന്ന് അഞ്ജലി ഓര്‍മിക്കുന്നു.

ജേര്‍ണലിസ്റ്റോ അഞ്ജലിയോ
ജേര്‍ണലിസ്റ്റ് എന്ന് പരിചയപ്പെടുത്തിയാണ് സച്ചിന് അഞ്ജലിയെ ആദ്യമായി വീട്ടില്‍ കൊണ്ടുവന്നതത്രെ.

21 ആയതും കെട്ട്
21 വയസ്സായതും സച്ചിന് അഞ്ജലിയെ വിവാഹം ചെയ്തു. 26 വയസ്സാണ് അന്ന് അഞ്ജലിക്ക് പ്രായം. ഫാസ്റ്റ് ബൗളര്‍മാരെ നേരിടുന്നതിലും വിഷമമായിരുന്നു അഞ്ജലിയുടെ കാര്യം വീട്ടില്‍ പറയാന്‍ എന്നാണ് സച്ചിന് പിന്നീട് ഇതേക്കുറിച്ച് പറഞ്ഞത്.

താങ്ങും തണലും, അഞ്ജലിയാണ് എല്ലാം
സച്ചിന്റെ ക്രിക്കറ്റിന് വേണ്ടി അഞ്ജലി തന്റെ കരിയര്‍ ഉപേക്ഷിച്ചു. അത് മാത്രമല്ല, സച്ചിന് 25 വര്‍ഷം നീണ്ട കരിയറിലെ ഓരോ വിഷമഘട്ടത്തിലും അഞ്ജലി താങ്ങും തണലുമായി ഒപ്പമുണ്ടായിരുന്നു

ദ ബെസ്റ്റ് പാര്‍ട്ണര്‍
ഗാംഗുലിയും ദ്രാവിഡുമല്ല അഞ്ജലിയാണ് തന്റെ ജീവിതത്തില്‍ കിട്ടിയ ബെസ്റ്റ് പാര്‍ട്ണര്‍ എന്നാണ് സച്ചിന് തന്റെ വിടവാങ്ങല്‍ ചടങ്ങില്‍ മുംബൈയില്‍ പറഞ്ഞത്.

പ്ലെയിംഗ് ഇറ്റ് മൈ വേ പുറത്ത്
സച്ചിന്റെ ആത്മകഥയായ പ്ലെയിംഗ് ഇറ്റ് മൈ വേയുടെ പ്രകാശനവുമായി ബന്ധപ്പെട്ട് മുംബൈയില്‍ സംസാരിക്കുകയായിരുന്നു സച്ചിനും അഞ്ജലിയും.

ആദ്യ പ്രതി അമ്മയ്ക്ക്
അമ്മ രജനി തെണ്ടുല്ക്കറിനാണ് സച്ചിന് പ്ലെയിംഗ് ഇറ്റ് മൈ വേയുടെ ആദ്യത്തെ കോപ്പി സമര്‍പ്പിച്ചത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications