ആട് ആന്റണി 'ആട്' ആയതെങ്ങനെ....? കേരളത്തെ ഞെട്ടിച്ച ക്രിമിനലിനെകുറിച്ച് അറിയേണ്ടതെല്ലാം
ആന്റണി വര്‍ഗ്ഗീസ് എന്ന ആട് ആന്റണി കേരള പോലീസിന്റെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളില്‍ ഒന്നായിരുന്നു. സുകുമാരക്കുറുപ്പ് മുതല്‍ കറുത്ത പാടുകള്‍ അങ്ങിങ്ങുണ്ടെങ്കിലും ആന്റണിയുടെ കാര്യത്തില്‍ കേരള പോലീസ് ആ പാട് മായ്ച്ചു കളഞ്ഞു.
കൊല്ലം പാരിപ്പള്ളി സ്റ്റേഷനിലെ എഎസ്ഐ ആയിരുന്ന മണിയന് പിള്ളയെ കുത്തിക്കൊലപ്പെടുത്തിയതിന് ശേഷമാണ് ആട് ആന്റണി കേരളത്തിന് സു(?)പരിചിതനായത്. എന്നാല്‍ അതിനും എത്രയോ മുമ്പ് തന്നെ ആന്റണി ഒരു തസ്കരവീരനായിരുന്നു.
കൊല്ലം കൊണ്ടറ സ്വദേശിയായ ആന്റണി വര്‍ഗ്ഗീസിന് എങ്ങനെയാണ് ആട് ആന്റണി എന്ന പേര് വന്നത്...? എന്തൊക്കെയാണ് ഈ 'ആടിന്റ' പ്രത്യേകതകള്‍? എത്ര ഭാര്യമാരുണ്ട്...?

ആട് എന്ന് പേര്
കൊല്ലം കുണ്ടറ സ്വദേശിയാണ് ആന്റണി. അയല്‍വാസിയുടെ ആടിനെ മോഷ്ടിച്ചുകൊണ്ടായിരുന്നു തുടക്കം. അതില്‍ പിടിയ്ക്കപ്പെട്ടു. അന്ന് വീണതാണ് ആട് എന്ന പേര്.

തസ്കരവീരന്
ആദ്യ മോഷണത്തില്‍ തന്നെ പിടിയ്ക്കപ്പെട്ടെങ്കിലും ആ പണി നിര്‍ത്താന്‍ ആന്റണി തയ്യാറായില്ല. അവിടെ നിന്നങ്ങോട്ട് ആന്റണിയുടെ കാലമായിരുന്നു.

വിദഗ്ധനാണ്
ആന്റണിയുടെ മോഷണ വൈഭവം പോലീസിനെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കാരണം മോഷണം നടത്തിയ ഒരു വീടിന്റെ പോലും കതക് കുത്തിപ്പൊളിച്ചിട്ടി, പൂട്ട് പൊളിച്ചിട്ടില്ല.

ശരിയ്ക്കും ഇല്ക്ട്രോണിക്സ് ആന്റണിയാണ്
ആദ്യം മോഷ്ടിച്ചത് ആടിനെ ആണെന്ന് മാത്രമേ ഉള്ളൂ. ആന്റമിയുടെ പ്രിയപ്പെട്ട മോഷണ വസ്തുക്കള്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങാണ്. ആന്റണി താമസിച്ചിരുന്ന പല വീടുകളും പരിശോധിച്ചപ്പോള്‍ പോലീസ് ഞെട്ടിയിട്ടുണ്ട്.

മോഷ്ടിയ്ക്കാന്‍ വേണ്ടി പഠനം
കമ്പ്യൂട്ടറുകളും ആഡംബര ടിവികളും മോഷ്ടിയ്ക്കാനിറങ്ങളുമ്പോള് ആന്റണി നല്ല തയ്യാറെടുപ്പുകളാണത്രെ നടത്തിയിരുന്നത്. ശാസ്ത്ര സാങ്കേതിക മാസികകളൊക്കെ വായിച്ച് നന്നായി പഠനം നടത്തും.

21 ഭാര്യമാര്‍
ആട് ആന്റണിയ്ക്ക് 17 ഭാര്യമാരുണ്ടായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം വരെ പോലീസ് കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കണക്ക് കൂടുതല്‍ വ്യക്തമായി- 21 ഭാര്യമാര്‍.

പേര് മാറും, രൂപം മാറും, മാതവും മാറും
ആട് ആന്റണി എന്ന പേരിലാണ് നമ്മള് ഇയാളെ അറിയുന്നതെങ്കിലും ഒളിവ് ജീവിതത്തിനിടയില്‍ ആന്റണി എപ്പോഴും തന്റെ പേരും രൂപവും ജാതിയും മതവും ജോലിയും എല്ലാം മാറ്റിക്കൊണ്ടിരുന്നു.

സ്ത്രീകളെ വീഴ്ത്താന്‍
ഇത്രയും കാലത്തിനിടെ 21 സ്ത്രീകളെ ഇയാള്‍ വിവാഹം കഴിച്ചിട്ടുണ്ടെങ്കില്‍ ഒരു കാര്യം ഉറപ്പാണ്. ആളുകളെ പറഞ്ഞുപറ്റിയ്ക്കാന്‍ ആന്റണിയ്ക്ക് അത്രയേറെ മിടുക്കുണ്ട്.

ഒടുവില്‍ ശെല്‍വരാജ്
ശെല്‍വരാജ് എന്ന പേരിലാണ് ഗോവിന്ദപുരത്തെ സ്ത്രീയെ ആട് ആന്റണി വിവാഹം കഴിച്ചത്. ഇവര്‍ വിധവയായിരുന്നു. ആന്റണിയെ പോലീസ് പിടികൂടിയപ്പോള്‍ മാത്രമാണ് ശെല്‍രാജിന്റെ തനിനിറം ഇവര്‍ അറിഞ്ഞത്.

വിവാഹ വാര്‍ഷികത്തിനെത്തിയപ്പോള്‍
ഗോവിന്ദപുരത്തെ സ്ത്രീയെ വിവാഹം കഴിച്ചതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിയ്ക്കാനെത്തിയപ്പോഴാണ് ആന്റണിയെ പോലീസ് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14 ന് ആയിരുന്നു വിവാഹം.

ആടിന്റെ ഭാര്യമാര്‍
ആട് ആന്റണിയുടെ 21 ഭാര്യമാരെ കുറിച്ച് പറഞ്ഞില്ലേ... ഇതാ അവരില്‍ ചിലരുടെ പേരുകള്‍.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications