Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരുവ് നായ്ക്കളെ എന്തിന് കൊന്നൊടുക്കണം? സ്‌നേഹിച്ചാല്‍ ജീവന്‍ തരില്ലേ അവ...

തെരുവ് നായ്ക്കളുടെ ആക്രണം സംബന്ധിച്ച വാര്‍ത്തകള്‍ ഓരോ ദിവസവും പെരുകി വരികയാണ്. അതുപോലെ തന്നെ തെരുവ് നായ്ക്കളും പെരുകിക്കൊണ്ടേയിരിക്കുന്നു.

എന്താണ് ഇതിനൊരു പരിഹാരം? കൊന്നൊടുക്കുക എന്ന് ഒറ്റ വാക്കില്‍ ഉത്തരം പറയുന്നവരോട് ചോദ്യങ്ങള്‍ കുറേയധികം ചോദിയ്ക്കാനുണ്ട്. ഒരു ദിവസം തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നതിലും നൂറിരട്ടി പേരെങ്കിലും മനുഷ്യരുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. നേരത്തെ പറഞ്ഞ അതേ മാനദണ്ഡം അവിടേയും ഉപയോഗിക്കുമോ?

ലോകത്ത് മനുഷ്യനോട് ഏറ്റവും ഇണക്കമുള്ള ജീവിയാണ് നായ. ഇണക്കം മാത്രമല്ല, ഒരു നേരത്തെ ഭക്ഷണം കൊടുത്താല്‍ അതിനുള്ള നന്ദി ആ മൃഗം എപ്പോഴും പ്രകടിപ്പിയ്ക്കും. അങ്ങനെയുള്ള നായ്ക്കളെ എന്തിനാണ് നാം ശത്രുക്കളാക്കുന്നത്. ബെംഗളൂരു നഗരത്തിലെ തെരുവ് നായ്ക്കളെ കണ്ടിട്ടുണ്ടോ നിങ്ങള്‍....

പ്രശ്‌നമാണ്

പ്രശ്‌നമാണ്

ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തിലെ തെരുവ് നായ്ക്കള്‍ വലിയ ഭീഷണി തന്നെയാണ് സൃഷ്ടിയ്ക്കുന്നത്. എന്നാല്‍ എങ്ങനെയാണ് പ്രശ്‌നത്തെ മറികടക്കുക?

കൊന്നൊടുക്കിയാല്‍

കൊന്നൊടുക്കിയാല്‍

ഒന്നൊഴിയാതെ എല്ലാ തെരുവ് നായ്ക്കളേയും കൊന്നൊടുക്കിയാല്‍ പ്രശ്‌നങ്ങളെല്ലാം തീരുമോ? അങ്ങനെ ചെയ്താല്‍ തെരുവ് നായ്ക്കള്‍ കുറ്റിയറ്റ് പോകില്ലേ?

പരിസ്ഥിതിയെ

പരിസ്ഥിതിയെ

തെരുവ് നായ്ക്കളെ കൊന്നൊടുക്കിയാല്‍ അത് ഏത് തരത്തിലായിരിക്കും നമ്മുടെ ആവാസ വ്യവസ്ഥയെ ബാധിയ്ക്കുക എന്ന രീതിയില്‍ പഠനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. എന്തായാലും ഏതെങ്കിലും വിധത്തില്‍ അത് പരിസ്ഥിതിയെ ബാധിയ്ക്കും എന്ന് ഉറപ്പാണ്.

ഇണക്കം

ഇണക്കം

ലോകത്ത് മനുഷ്യനോട് ഏറ്റവും ഇണക്കമുള്ള മൃഗമാണ് നായ. അങ്ങനെയുള്ള നായ എങ്ങനെയാണ് ഇങ്ങനെ മനുഷ്യന്റെ ശത്രുവായി മാറി എന്ന കാര്യം പരിശോധിക്കേണ്ടതാണ്.

മാലിന്യം

മാലിന്യം

ഭക്ഷണ മാലിന്യവും അറവ് മാലിന്യവും എല്ലാം റോഡില്‍ തള്ളുന്നത് ആരാണ്? നായ്ക്കളല്ല, മനുഷ്യരാണ്. ഇങ്ങനെ മാലിന്യം തള്ളുന്ന സ്ഥലങ്ങളിലാണ് തെരുവ് നായ്ക്കള്‍ കൂടുതലായും കാണപ്പെടുന്നത്.

സമീപനം മാറണം

സമീപനം മാറണം

മലയാളികള്‍ക്ക് തെരുവ് നായ്ക്കളോടുള്ള സമീപനം തന്നെ തെറ്റാണ്. സ്‌നേഹിച്ചാല്‍ ഇണങ്ങുന്ന ആ മൃഗത്തെ കണ്ടാല്‍ കല്ലെടുത്ത് എറിയുക എന്നതാണ് പലപ്പോഴും മലയാളികളുടെ രീതി. അങ്ങനെയാകുമ്പോള്‍ അവയ്ക്കും ശത്രുത ഉണ്ടാകും എന്ന് ഉറപ്പല്ലേ.

ഭക്ഷണം

ഭക്ഷണം

വീടുകളില്‍ ബാക്കിയാകുന്ന ഭക്ഷണവും മറ്റും തെരുവ് നായ്ക്കള്‍ക്ക് കൊടുത്തുകൂടെ? ഭക്ഷണം നല്‍കുന്നവരെ ഒരിക്കലും നായ്ക്കള്‍ ആക്രമിക്കില്ല.

ബെംഗളൂരുവില്‍

ബെംഗളൂരുവില്‍

വന്‍ നഗരമായ ബെംഗളൂരുവില്‍ എവിടെ നോക്കിയാലും നിങ്ങള്‍ക്ക് തെരുവ് നായ്ക്കളെ കാണാം. എന്നാല്‍ അവ ആരെയെങ്കിലും ആക്രമിക്കുന്ന സംഭവങ്ങള്‍ വളരെ അപൂര്‍വ്വമായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്. എന്താണ് അതിന് കാരണം?

ശത്രുതയില്ല

ശത്രുതയില്ല

ബെംഗളൂരുവില്‍ ഉള്ളവര്‍ തെരുവ് നായ്ക്കളെ ശത്രുക്കളായി കാണാറില്ല. പറ്റുമെങ്കില്‍ അവയ്ക്ക് ഭക്ഷണവും കൊടുക്കും. അതുകൊണ്ട് തന്നെ എല്ലാ മനുഷ്യരോടും ഇണക്കമുള്ളവയാണ് അവ.

സുരക്ഷയ്ക്ക്

സുരക്ഷയ്ക്ക്

ബെംഗളൂരുവിലെ പല തെരുവികളുടേയും സുരക്ഷ നോക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ അവിടത്തെ തെരുവ് നായ്ക്കളാണ്. അവയെ സംരക്ഷിയ്ക്കുന്ന പ്രദേശത്ത് താമസക്കാരും. നമ്മുടെ നാട്ടിലും ഇതൊന്ന് പരീക്ഷിച്ച് നോക്കാവുന്നതല്ലേ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+