മലയാളത്തെ ഞെട്ടിച്ച ആ വിവാഹം... അതിലേറെ ഞെട്ടിപ്പിച്ച വിവാഹമോചനം; വീണ്ടും ഞെട്ടിച്ച് 'ദിലീപേട്ടന്‍'

1998 ല്‍ ദിലീപ്- മഞ്ജു വാര്യര്‍ വിവാഹ വാര്‍ത്ത കേട്ടപ്പോള്‍ മലയാളികള്‍ ശരിക്കും അത്ഭുതപ്പെട്ടുപോയിരുന്നു. ഇപ്പോഴിതാ ദിലീപ്-കാവ്യ വിവാഹ വാര്‍ത്തയും മലയാളികളെ ഞെട്ടിച്ചു

1998 ല്‍ ആയിരുന്നു ആ സംഭവം. മഞ്ജു വാര്യര്‍ മലയാളത്തില്‍ കത്തി നില്‍ക്കുന്നു. ദിലീപ് രണ്ടാം നിര നായകനായി ഉയര്‍ന്നുവരുന്നു. ഏവരേയും ഞെട്ടിച്ചൊണ്ടാമ് ആ വിവാഹ വാര്‍ത്ത വന്നത്- ദിലീപും മഞ്ജു വാര്യരും വിവാഹിതരായി.

മലയാളത്തില്‍ പുരുഷ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം എന്നതുപോലെ ഉയര്‍ന്നുവന്നുകൊണ്ടിരുന്ന മഞ്ജു വാര്യര്‍ അതോടെ സിനിമ അഭിനയം അവസാനിപ്പിച്ചു. കുടുംബിനിയായി ഒതുങ്ങി.

എന്നാല്‍ നീണ്ട് 16 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം മഞ്ജുവും ദിലീപും പിരിയുന്നുവെന്ന വാര്‍ത്തയാണ് കഴിഞ്ഞ വര്‍ഷം കേട്ടത്. അതിന് കാരണം ദിലീപും കാവ്യയും ആയുള്ള അടുപ്പവണെന്നും ഗോസിപ്പുകള്‍ പരന്നു. ഒടുവില്‍ ഏവരേയും ഒരിക്കല്‍ കൂടി ഞെട്ടിച്ച് ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞു.

ഞെട്ടിയ വാര്‍ത്ത

ഞെട്ടിയ വാര്‍ത്ത

ദിലീപും മഞ്ജു വാര്യരും വിവാഹിതരായി എന്നതായിരുന്നു 1998 ലെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. ആരും അറിയാതെയായിരുന്നു ആ സംഭവം നടന്നത്.

ഒപ്പം തന്നെ

ഒപ്പം തന്നെ

മഞ്ജുവിന്റെ വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും ആ വിവാഹത്തിന് മലയാള സിനിമ ലോകത്തിന്റെ മുഴുവന്‍ പിന്തുണയും ുണ്ടായിരുന്നു. ബിജു മേനോന്‍ ആയിരുന്നു അന്ന് ആ വിവാഹത്തിന് എല്ലാ സഹായങ്ങളും ചെയ്തത്.

സൂപ്പര്‍ നായിക

സൂപ്പര്‍ നായിക

സൂപ്പര്‍ സ്റ്റാറുകളുടെ പദവിയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു അന്ന് മഞ്ജു വാര്യര്‍. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയില്‍ സ്വന്തം സ്ഥാനം നിര്‍ണയിച്ചുകഴിഞ്ഞിരുന്നു മഞ്ജു അപ്പോള്‍. ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശം വരെ ലഭിച്ചു

എല്ലാം അവസാനിപ്പിച്ചു

എല്ലാം അവസാനിപ്പിച്ചു

ദിലീപിനെ വിവാഹം ചെയ്തതതോടെ മഞ്ജു സിനിമയില്‍ നിന്ന് പിന്‍വാങ്ങി. സിനിമയില്‍ നിന്ന് മാത്രമല്ല, നര്‍ത്തകിയെന്ന വിലാസവും മഞ്ജു അന്ന് അഴിച്ചുവച്ചു.

കുഞ്ഞ് ജനിച്ചു

കുഞ്ഞ് ജനിച്ചു

അതിനിടയില്‍ ദിലീപ് -മഞ്ജു വാര്യര്‍ ദമ്പതിമാര്‍ക്ക് ഒരു കുഞ്ഞു ജനിച്ചു. മീനാക്ഷി. എന്നാല്‍ വിവാഹ മോചനത്തിന്് ശേഷം മീനാക്ഷി ദിലീപിനൊപ്പം പോയി.

പൊതുവേദിയില്‍ വീണ്ടും

പൊതുവേദിയില്‍ വീണ്ടും

നീണ്ട 14 വര്‍ഷത്തിന് ശേഷം മഞ്ജു വാര്യര്‍ വീണ്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു നൃത്തം.

പ്രശ്‌നങ്ങള്‍

പ്രശ്‌നങ്ങള്‍

മഞ്ജു വീണ്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതിനോട് ദിലീപിന് വലിയ താത്പര്യം ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്പോഴേക്കും അവര്‍ക്കിടയില്‍ പ്രശ്‌നങ്ങളും തുടങ്ങിയിരുന്നു,

തിരിച്ചുവരവ്

തിരിച്ചുവരവ്

വിവാഹ മോചനത്തിന് മുമ്പ് തന്നെ മഞ്ജു സിനിമയിലേക്ക് തിരിച്ചെത്തി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രം വന്‍ ഹിറ്റ് ആയി. ദിലീപിനുള്ള മറുപടിയായിക്കൂടി ആ ചിത്രം വിലയിരുത്തപ്പെട്ടു.

വിവാഹമോചനം

വിവാഹമോചനം

വീണ്ടും മലയാളികളെ മഞ്ജുവും ദിലീപും ഞെട്ടിച്ചു. ആദ്യം സന്തോഷമുള്ള ഞെട്ടലാണ് നല്‍കിയതെങ്കില്‍ പിന്നീട് അത് അല്‍പം വേദനിപ്പിക്കുന്ന ഞെട്ടിക്കലായിരുന്നു. ദിലീപും മഞ്ജുവും വിവാഹമോചിതരായി.

കാവ്യയുമായി

കാവ്യയുമായി

ദിലീപിന് കാവ്യ മാധവനുമായുള്ള ബന്ധമാണ് മഞ്ജുവാര്യരുമായുള്ള വിവാഹബന്ധം വേര്‍പിരിയാന്‍ കാരണം എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി. എന്നാല്‍ ദിലീപും കാവ്യയും അക്കാര്യം തുടക്കത്തില്‍ നിഷേധിച്ചു.

വീണ്ടും ഞെട്ടിച്ചു

വീണ്ടും ഞെട്ടിച്ചു

ഇപ്പോഴിതാ ദിലീപ് മലയാളികളെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. തന്റെ രണ്ടാം വിവാഹത്തിലൂടെ. കാവ് മാധവനുമായുള്ള വിവാഹത്തിന്റെ വിവരം ആ ദിനത്തില്‍ മാത്രമാണ് മലയാളികള്‍ അറിഞ്ഞത്.

രണ്ടാം വിവാഹം

രണ്ടാം വിവാഹം

ദിലീപിന്റെ മാത്രമല്ല രണ്ടാം വിവാഹം. കാവ്യ മാധവന്റേയും അങ്ങനെ തന്നെ. 2009 ല്‍ ആയിരുന്നു കാവ്യ നിഷാല്‍ ചന്ദ്രനെ വിവാഹം കഴിച്ചത്. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ബന്ധവം വേര്‍പിരിഞ്ഞു. കാവ്യ സിനിമയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

ദിലീപ് തന്നെ

ദിലീപ് തന്നെ

കാവ്യയുടെ വിവാഹ മോചനത്തിന് കാരണം ദിലീപ് ആണെന്ന രീതിയിലാണ് അന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+