ഇന്ത്യന്‍ ഓഫീസുകള്‍ ഇന്ത്യ - ഓസ്‌ട്രേലിയ സെമിഫൈനല്‍ കാണുന്നത് ഇങ്ങനെ
സര്‍, നാളെ എനിക്ക് ഓഫീസില്‍ വരാന്‍ പറ്റില്ല. ഇന്ത്യ ലോകകപ്പ് സെമിഫൈനല്‍ കളിക്കുമ്പോള്‍ എനിക്ക് ഓഫീസില്‍ വരാന്‍ പറ്റില്ല. ദേശസ്‌നെഹം പ്രകടിപ്പിക്കാനുള്ള അവസരമാണ്. ദയവായി ലീവ് തരണം സര്‍ എന്ന അപേക്ഷയ്ക്ക് ബോസിന്റെ ഓട്ടോമാറ്റിക് റിപ്ലേ ഇങ്ങനെ, ഞാന്‍ സുഖമില്ലാതെ അവധിയില്‍ ആണ്. മറ്റന്നാള്‍ മറുപടി തരാം - വാട്‌സ് ആപ്പില്‍ വന്ന ഈ മെസേജ് വെറും ഒരു മെസേജ് അല്ല.
ഇതുപോലെ കളി ഭ്രാന്തന്മാര്‍ ഇഷ്ടം പോലെയുണ്ട്. കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ദേശീയ വിനോദമായിരിക്കും. ഇന്ത്യയില്‍ അത് അതുക്കും മേലെയാണ്. സെമി കഴിഞ്ഞ് ഫൈനല്‍. ലോകകപ്പ് ഓരോ കളി പിന്നിടുമ്പോഴും ആവേശം ഉയരുകയാണ്. കരുത്തന്മാര്‍ തമ്മില്‍ പരസ്പരം വരുമ്പോള്‍ ഡ്യൂട്ടിയിലാണെങ്കിലും സീറ്റില്‍ അടങ്ങിയിരിക്കുന്നതെങ്ങനെ. ഓരോ ഓഫീസുകളും ലോകകപ്പ് കാണുന്ന ചിത്രങ്ങള്‍ നോക്കൂ.

ദേശഭക്തി അതല്ലേ എല്ലാം
സെമി ഫൈനലിന് മുമ്പായി ഇന്ത്യയുടെ ദേശീയ ഗാനം പാടുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്ന ജീവനക്കാര്‍. ചിത്രം വണ്‍ഇന്ത്യയുടെ ബെംഗളൂരു ഓഫീസില്‍ നിന്നും.

കേപ്‌ജെമിനിയില്‍ ഇങ്ങനെ
ഐ ടി രംഗത്തെ വമ്പന്മാരായ കേപ്‌ജെമിനിയുടെ മുംബൈ ഓഫീസില്‍ നിന്നും. ചിത്രം കേപ്‌ജെമിനി ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.

വില്‍പന പിന്നെ ആദ്യം കളി
ഓണ്‍ലൈന്‍ സെയില്‍സ് സെന്റര്‍ ഫ്ളിപ്കാര്‍ട്ടിന്റെ ബെംഗളൂരു ഓഫീസില്‍ സെമിഫൈനല്‍ പൊടിപൊടിക്കുന്നു.

ടിവി ഓഫീസില്‍ ഇങ്ങനെ
എബിപി മാസ ടിവി ഓഫീസില്‍ സെമിഫൈനല്‍ കാണുന്ന ജീവനക്കാര്‍, ചിത്രം ട്വിറ്ററില്‍ നിന്നും

ക്ലാസ് പിന്നെ മതി സാറേ
കേപ്ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു ക്ലാസ് മുറി. ഇവിടെയും കളിയാണ് താരം. ചിത്രം ട്വിറ്ററില്‍ നിന്നും

മൈക്രോസോഫ്റ്റിലും ക്രിക്കറ്റ്
മൈക്രോസോഫ്റ്റ് ഓഫീസില്‍ ക്രിക്കറ്റ് മത്സരം കാണുന്നവര്‍

സൈബര്‍ ഹബ്ബില്‍
ഗുഡ്ഗാവിലെ സൈബര്‍ ഹബ്ബില്‍ നിന്നുമുള്ള ക്രിക്കറ്റ് ആരാധകരുടെ കാഴ്ച ട്വിറ്റര്‍ വഴി












Click it and Unblock the Notifications