റോജര്‍ ഫെഡറര്‍ക്ക് ഇന്ത്യ കൊടുത്ത ഫോട്ടോഷോപ്പ് പണി കാണണോ...
ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ടെന്നീസ് ലീഗിന് വേണ്ടി ഇന്ത്യയിലേക്ക് വരാനിരുന്നതാണ് ടെന്നീസ് താരം റോജര്‍ ഫെഡറര്‍. സോഷ്യല്‍ മീഡിയയുടെ കാലമല്ലേ... ഇന്ത്യയില്‍ വന്നാല്‍ എന്തൊക്കെ കാണണം എന്ന് ഫെഡറര്‍ ട്വിറ്ററിലൂടെ ചോദിച്ചുപോയി...
പിന്നെ കണ്ടത് ട്വിറ്ററില്‍ ഒരു ഫോട്ടോഷോപ്പ് വിപ്ലവം ആയിരുന്നു. ഫെഡററെ ചേര്‍ത്തുവച്ചുള്ള ഇന്ത്യന്‍ ചിത്രങ്ങള്‍. ചില ചിത്രങ്ങള്‍ ഫോട്ടോഷോപ്പിന്റെ മികച്ച ഉദാഹരണങ്ങളായിരുന്നെങ്കില് മറ്റ് ചിലത് സഹിക്കാവുന്നതിനും അപ്പുറം ആയിരുന്നു.
എന്തായാലും ഇതെല്ലാം കണ്ടതോടെ ഫെഡറര്‍ ഇനി ഇന്ത്യയിലേക്ക് തന്നെ വരേണ്ടെന്ന് തീരുമാനമെടുക്കുമോ എന്നാണ് സംശയം. ട്വിറ്ററില്‍ ഫെഡറര്‍ക്ക് കൊടുത്ത ഫോട്ടോഷോപ്പ് പണി കാണണ്ടേ...

കിങ് ഓഫ് ബോളിവുഡ്
റോജര്‍ ഫെഡഡറെ ബോളിവുഡിന്റെ കിങ് ആക്കിക്കൊണ്ടാണ് ഒരു ട്വീറ്റ്. ബോളിവുഡില്‍ ഒരു നായകനായാല്‍ എങ്ങനെയിരിക്കും എന്നാണ് ചോദ്യം.

ചെങ്കോട്ടക്ക് മുന്നില്‍
റോജര്‍ ഫെഡറര്‍ ചെങ്കോട്ട കാണാന്‍ വന്നാല്‍ അതിന്റെ മുന്നില്‍ നിന്ന് ഒരു ഫോട്ടോ എടുത്തേക്കില്ലേ... നമ്മുടെ ഫോട്ടോഷോപ്പ് വിദഗ്ധന്മാര് ആ ഫോട്ടോ ഇപ്പോഴേ തയ്യാറാക്കി.

ലോട്ടസ് ടെമ്പില്‍
ദില്ലിയിലെ ലോട്ടസ് ടെമ്പിളിന് മുന്നില്‍ ഫെഡററെ ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിര്‍ത്തിയപ്പോള്‍.

ഇന്ത്യന്‍ സ്വീറ്റ്
ഇന്ത്യയില്‍ വന്നാല്‍ പിന്നെ ഇന്ത്യന്‍ മധുരപലഹാരങ്ങള്‍ കഴിക്കാതിരിക്കാനാകുമോ... ജിലേബിക്കടക്ക് മുന്നില്‍ നിന്ന് ഫെഡറര്‍ സെല്ഫിയെടുത്താല് ഇങ്ങനെയിരിക്കും.

ഓട്ടോവാല
ഇന്ത്യയില്‍ എത്തിയാല്‍ ഓട്ടോ റിക്ഷയില്‍ യാത്ര ചെയ്യാന്‍ മറക്കല്ലേ എന്നൊരു ട്വീറ്റ്.

ട്രക്കില്ലാതെ എന്ത് ഇന്ത്യ
ട്രക്കില്ലാതെ എന്ത് ഇന്ത്യ... എന്നാല്‍ ഫാന്‍സി കാര്‍ എന്ന് പറഞ്ഞാണ് ട്രക്കിനെ പരിചയപ്പെടുത്തുന്നത്.

മസ്ജിദിന് മുന്നില്‍
ജുമാ മസ്ജിദ് സന്ദര്‍ശിക്കാതെ പോകരുത്. മസ്ജിദിന് മുന്നിലെത്തിച്ചപ്പോള്‍ ഫെഡററെ തൊപ്പിവച്ച മുസ്ലീം ആക്കി.

ഹോളി
ഹോളി ആഘോഷിക്കാതെ പോകരുതെന്നാണ് മറ്റൊന്ന്. ഹോളി ആഘോഷത്തിനിടയില്‍ ഫെഡററെ കൊണ്ട് നിര്‍ത്തിയ ഫോട്ടോഷോപ്പ് വിദഗ്ധന്‍ മിടുക്കന് തന്നെ.

നൃത്തം
നൃത്തം പഠിക്കാന്‍ മറക്കരുതെന്നാണ് മറ്റൊരു ഫോട്ടോഷോപ്പ് ഉപദേശം.

ക്രിക്കറ്റ്
ഇന്ത്യയില്‍ എത്തിയാല്‍ ക്രിക്കറ്റ് കളിക്കണം. എന്നാല്‍ ഒറ്റക്കൈ കൊണ്ട് ടെന്നീസില്‍ സര്‍വ്വീസ് മടക്കുന്ന ഫെഡററുടെ കയ്യില്‍ ക്രിക്കറ്റ് ബാറ്റ് കൊടുത്തല് എങ്ങനെയിരിക്കും.

രാജസ്ഥാനില്‍
രാജസ്ഥാന് മരുഭൂമിയില്‍ ഒട്ടകങ്ങള്‍ക്ക് മുന്നില്‍ ടെന്നീസ് റാക്കറ്റ് പിടിച്ചുപോകുന്ന ഫെഡറര്‍ എങ്ങനെയുണ്ട്.

മൈസൂര്‍ കൊട്ടാരം
ഇന്ത്യയില്‍ എത്തിയാല്‍ മൈസൂര്‍ കൊട്ടാരം കാണണ്ടേ... കൊട്ടാരത്തിന് മുന്നില്‍ നിന്ന് ഫോട്ടോ എടുത്താല്‍ ഇങ്ങനെ ഇരിക്കും

ആനപ്പുറത്തിരുത്തി
ഒരു വിരുതന് ഫെഡററെ ആനപ്പുറത്തും ഇരുത്തി.

താജ്മഹല്‍
താജ്മഹലിന് മുന്നില്‍ നിര്‍ത്തിയും ഫോട്ടോഷോപ്പ് പണി!!!

ഗംഗയില്‍
പുണ്യനദിയായ ഗംഗയില്‍ കുളിക്കാതെ പോവരുതെന്ന് ഉപദേശം. ഫെഡററെ ഗംഗയില്‍ കുളിപ്പിക്കുന്നും ഉണ്ട്.

കുരങ്ങ് കളി
ഒരു കുരങ്ങ് കളിക്കാരനായി പോലും ഫെഡറര്‍ക്ക് പണി കൊടുത്തിരിക്കുന്നു.

തോണിക്കാരന്
ഫെഡററെ തോണിക്കാരനും ആക്കി
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications