ലൈവ് വീഡിയോയിലെ മലയാളി സെക്‌സും പൊന്നാനി കോൺഗ്രസ്സുകാരന്റെ വാട്‌സ്ആപ്പ് സെക്‌സും... സംഭവിക്കുന്നത്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കോഴിക്കോട്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലെ പ്രധാന ചര്‍ച്ചാ വിഷയം ആണ് രണ്ട് വീഡിയോകള്‍. ആരാണ്, എന്താണ് എന്നറിയാതെയായിരുന്നു ചര്‍ച്ചകളും വീഡിയോ പോസ്റ്റിങ്ങും എല്ലാം നടന്നുപോന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആ വ്യക്തികളെ തിരിച്ചറിഞ്ഞുകഴിഞ്ഞു എന്നതാണ് ഞെട്ടിപ്പിക്കുന്ന സംഗതി.

 തങ്ങളുടെ പ്രണയവും രതിയും ലൈവ് വീഡിയോ ആയി പുറത്ത് വിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തുകഴിഞ്ഞു. എന്നാല്‍ മറ്റൊരു വീഡിയോ സംബന്ധിച്ച് ഇതുവരെ പരാതികള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.

രാജക്കാട് സ്വദേശിയായ ലിനുവിനെയാണ്  ലൈവ് സെക്‌സ് വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുളളത്.

ബന്ധങ്ങള്‍ അതിരുവിടുമ്പോള്‍

ബന്ധങ്ങള്‍ അതിരുവിടുമ്പോള്‍

അടുത്ത കാലത്തായി ഇത്തരം സംഭവങ്ങള്‍ കേരളത്തിലും പതിവായിക്കൊണ്ടിരിക്കുകയാണ്. ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടേ ഉള്ളൂ

പകര്‍ത്തുന്ന ദൃശ്യങ്ങള്‍

പകര്‍ത്തുന്ന ദൃശ്യങ്ങള്‍

രഹസ്യമായി ദൃശ്യങ്ങള്‍ പകര്‍ത്തി, പിന്നീട് അത് ബ്ലാക്ക് മെയിലിങ്ങിനും മറ്റും ഉപയോഗിക്കുന്നത് പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നത് അങ്ങനെയല്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം.

പരസ്പര സമ്മതത്തോടെ

പരസ്പര സമ്മതത്തോടെ

പരസ്പര സമ്മതത്തോടെ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്ന രണ്ട് സംഭവങ്ങളിലും ഉള്ളത്. രഹസ്യ ക്യാമറയോ ബലപ്രയോഗമോ ഒന്നും രണ്ടിലും ഇല്ല എന്നതാണ് വസ്തുത.

വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍

വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍

അശ്ലീല വീഡിയോകളും ചിത്രങ്ങളും മാത്രം പങ്കിടുന്നതിനായി നൂറ് കണക്കിന് വാട്‌സ് ആപ്പ് ഗ്രൂപ്പുകളാണ് ഇപ്പോള്‍ മലയാളികള്‍ക്കിടയില്‍ തന്നെ ഉള്ളത്. ഇത്തരം ഗ്രൂപ്പുകളില്‍ എത്തിപ്പെട്ടാല്‍ പിന്നെ അത് വൈറല്‍ ആവുകയും ചെയ്യും.

പൊന്നാനി സംഭവം?

പൊന്നാനി സംഭവം?

പൊന്നാനിയിലെ കോണ്‍ഗ്രസ് നേതാവിന്റേത് എന്ന പേരില്‍ രണ്ട് വീഡിയോകളും ഇപ്പോള്‍ വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നുണ്ട്. ഇവരുടെ ചിത്രങ്ങള്‍ വച്ചുള്ള പോസ്റ്ററുകളും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്.

സത്യം എന്ത്?

സത്യം എന്ത്?

എന്നാല്‍ ഈ വിഷയത്തില്‍ യാഥാര്‍ത്ഥ്യം എന്താണ് എന്ന് ഇപ്പോഴും വ്യക്തമല്ല. വീഡിയോയില്‍ ഉള്ള രണ്ട് പേരും പരാതിയുമായി ഇതുവരെ രംഗത്തെത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജാക്കാട്ടെ സംഭവം

രാജാക്കാട്ടെ സംഭവം

വീട്ടമ്മയായ കാമുകിക്കൊപ്പം സെക്‌സ് ചെയ്യുന്നത് ഫേസ്ബുക്കില്‍ ലൈവ് ആയി കാണിച്ച സംഭവം ഞെട്ടിപ്പിക്കുന്നത് തന്നെയാണ്. എന്നാല്‍ പങ്കാളിയായ സ്ത്രീയ്ക്ക് ഇത് അറിയുമായിരുന്നോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ട്.

മനപ്പൂര്‍വ്വം ചെയ്തത് തന്നെ?

മനപ്പൂര്‍വ്വം ചെയ്തത് തന്നെ?

ഫേസ്ബുക്കില്‍ ലൈവ് ആയി സെക്‌സ് വീഡിയോ പോസ്റ്റ് ചെയ്തത് അറിയാതെ സംഭവിച്ചതല്ല എന്നാണ് വിലയിരുത്തല്‍. എന്നാല്‍ യുവതിയോട് അത്തരത്തില്‍ ഒരു ചതി ചെയ്യാനുള്ള കാരണം എന്താണെന്നും വ്യക്തമല്ല.

പരാതിപ്പെട്ടത് യുവതി തന്നെ

പരാതിപ്പെട്ടത് യുവതി തന്നെ

എന്നാല്‍ വീഡിയോ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ വീട്ടമ്മ തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. രാജാക്കാട് സ്വദേശിയായ ലിനുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

കുടുങ്ങിയത് ഇരട്ട സഹോദരി

കുടുങ്ങിയത് ഇരട്ട സഹോദരി

എന്നാല്‍ ഈ വിഷയത്തില്‍ ഏറ്റവും ബലിയാടായാത് വീഡിയോയിലെ യുവതിയടെ ഇരട്ട സഹോദരി ആയിരുന്നു. വീഡിയോയില്‍ ഉള്ളത് ഇവരാണെന്ന് പലരും തെറ്റിദ്ധരിക്കുകയും ചെയ്തു.

വലിയ ദുരന്തങ്ങള്‍

വലിയ ദുരന്തങ്ങള്‍

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധങ്ങള്‍ പോലും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കാലമാണിത്. ഇത്തരത്തില്‍ ചോര്‍ന്നുപോകുന്ന വീഡിയോകള്‍ വലിയ സാമൂഹ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്.

 ഒന്നും സുരക്ഷിതമല്ല

ഒന്നും സുരക്ഷിതമല്ല

സ്വകാര്യമായി സൂക്ഷിക്കാന്‍ വേണ്ടിയായിരിക്കും പലരും ഇത്തരത്തില്‍ വീഡിയോകള്‍ ചിത്രീകരിക്കുന്നത്. എന്നാല്‍ മൊബൈല്‍ ഫോണുകളില്‍ സൂക്ഷിക്കുന്ന ഈ രഹസ്യങ്ങളൊന്നും അത്ര സുരക്ഷിതമല്ല എന്ന് തന്നെ കരുതേണ്ടിവരും.

 സാമൂഹ്യ പ്രശ്‌നങ്ങള്‍

സാമൂഹ്യ പ്രശ്‌നങ്ങള്‍

ഇത്തരത്തില്‍ വീഡിയോകളും ചിത്രങ്ങളും പുറത്ത് വരുന്നത് വലിയ സാമൂഹ്യ പ്രശ്‌നങ്ങളും ദുരന്തങ്ങളും സൃഷ്ടിക്കാറുണ്ട്. പലപ്പോഴും ഇരയാക്കപ്പെടുക സ്ത്രീ മാത്രമാണ് എന്നതാണ് ഏറ്റവും വലിയ ദുരന്തം.

ആത്മഹത്യകള്‍

ആത്മഹത്യകള്‍

പലപ്പോഴും ഇത്തരം കേസുകളില്‍ സ്ത്രീകള്‍ ആത്മഹത്യയില്‍ അഭയം തേടുന്ന സാഹചര്യമാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ പുരുഷന്‍മാരാകട്ടെ ഇതില്‍ നിന്ന് വളരെ വേഗം രക്ഷപ്പെടുകയും ചെയ്യും.

മുന്‍കരുതലുകള്‍ തന്നെ പ്രധാനം

മുന്‍കരുതലുകള്‍ തന്നെ പ്രധാനം

പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ തമ്മില്‍ പ്രണയിക്കുന്നതും സെക്‌സില്‍ ഏര്‍പ്പെടുന്നതും ഒരു കുറ്റമേയല്ല. എന്നാല്‍ അത് വീഡിയോയില്‍ ചിത്രീകരിക്കുകയും മറ്റും ചെയ്യുന്നത് ഗുരുതര പ്രത്യാഘാതം തന്നെ ആയിരിക്കും സൃഷ്ടിക്കുക.

English summary
How intimate videos reach social media and what are the issues?
Please Wait while comments are loading...