ലോക സുന്ദരി മാനുഷി ചില്ലാറും നെല്‍സണ്‍ മണ്ടേലയും തമ്മിലെന്ത്... അല്ലെങ്കില്‍ ആഫ്രിക്കയുമായി എന്ത്?
ദില്ലി: കഴിഞ്ഞ വര്‍ഷത്തെ ലോക സുന്ദരി പട്ടം ഇന്ത്യയിലേക്ക് കൊണ്ടുവന്നത് മാനുഷി ചില്ലാര്‍ ആയിരുന്നു. സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്ത് നടക്കുന്ന ഒരു യുവതി മാത്രം ആയിരുന്നില്ല മാനുഷി. ഒരു നര്‍ത്തകിയും അതിലുപരി ഒരു ഡോക്ടറും കൂടിയാണ് അവര്‍.
ലോകസുന്ദരി മത്സരത്തിന്റെ ഭാഗമായി നടത്തിയ ബ്യൂട്ടി വിത്ത് എ പര്‍പ്പസ് മത്സരത്തില്‍, മാനുഷി തിരഞ്ഞെടുത്ത വിഷയവും ഏറെ ശ്രദ്ധ നേടിയിരുന്നു. ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ആയിരുന്നു മാനുഷിയുടെ 'പ്രോജക്ട് സാക്ഷി'.

ഇത്രയും പറഞ്ഞ് മാനുഷി വെറും ഒരു ലോക സുന്ദരി മാത്രം അല്ലെന്ന് അറിയിക്കാന്‍ ആണ്. ആര്‍ത്തവ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മാനുഷി ദക്ഷിണാഫ്രിക്കയില്‍ നടത്തിയ ഇടപെടലുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. നെല്‍സണ്‍ മണ്ടേലയുടെ നൂറാം ജന്മവാര്‍ഷികം പ്രമാണിച്ചായിരുന്നു ഇത്.
ദക്ഷിണാഫ്രിക്കയില്‍ മാനുഷി ചില്ലാര്‍ ഉദ്ഘാടനം ചെയ്തത് ഒരു സാനിറ്ററി പാ#് നിര്‍മാണ യൂണിറ്റ് ആയിരുന്നു. മണ്ടേലയുടെ ജന്മനാടായ വെസോയില്‍ തന്നെ ആയിരുന്നു ഇത്. ഉപയോഗശേഷം വളമാക്കി മാറ്റാവുന്ന തരത്തിലുള്ള സാനിറ്ററി പാഡുകള്‍ ആണ് ഇവിടെ ഉത്പാദിപ്പിക്കുക.
ലോക സുന്ദരി പട്ടം നേടിയവരും വിശ്വ സുന്ദരി പട്ടം നേടിയവരും ആയി ഒരുപാട് പേര് ഈ ലോകത്തുണ്ട്. അവരില്‍ പലരും പല തരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications