മായന്തി ലാംഗര്‍, സ്റ്റുവര്‍ട്ട് ബിന്നിയെ മാറ്റിയ പെണ്ണ്
ബെംഗളൂരു: റോജര്‍ ബിന്നിയുടെ മകന്‍, രഞ്ജി ട്രോഫിയിലെ ശരാശരി ഒരു ഓള്‍റൗണ്ടര്‍, മുംബൈ ഇന്ത്യന്‍സിന്റെ ഫസ്റ്റ് ഇലവനില്‍ പോലും ഇടം കിട്ടാത്ത ഐ പി എല്‍ താരം. ഈ നിലയില്‍ നിന്നും ലോകകപ്പ് താരമായ വളര്‍ന്നിരിക്കുകയാണ് സ്റ്റുവര്‍ട്ട് ബിന്നി. ലോകകപ്പ് ടീമില്‍ എന്തിനാണ് സ്റ്റുവര്‍ട്ട് ബിന്നി എന്ന് ദേഷ്യപ്പെട്ട് ചോദിക്കുന്നവരുണ്ടാകും, പക്ഷേ കഥ അതല്ല.
ഓസ്‌ട്രേലിയയില്‍ ലോകകപ്പ് കളിക്കാനുള്ള ഈ അവസരം സ്റ്റുവര്‍ട്ട് ബിന്നി പൊരുതി നേടിയതാണ്. മായന്തി ലാംഗറുടെ സഹായത്തോടെ. ഏത് പുരുഷന്റെ ഉയര്‍ച്ചയുടെ പിന്നിലും ഒരു സ്ത്രീയുണ്ടാകും എന്ന് പറയുന്നത് ശരിയാണ്. ബിന്നിക്കുമുണ്ട് ഒരു ഹീറോയിന്‍. ഭാര്യ മായന്തി ലാംഗര്‍. മായന്തിയുടെ സഹായമാണ് തന്നെ ഈ നിലയിലെത്തിച്ചതെന്ന് പറയാന്‍ ബിന്നിക്ക് മടിയൊന്നുമില്ല.
ക്രിക്കറ്റ് താരമായ ബിന്നിയുടെയും ജേര്‍ണലിസ്റ്റും മോഡലും അവതാരകയുമായ മായന്തിയുടെയും കഥ വായിക്കൂ.

വിവാഹം സ്വര്‍ഗത്തിലല്ല
മായന്തി ലാംഗറുമായുള്ള വിവാഹമാണ് സ്റ്റുവര്‍ട്ട് ബിന്നിയുടെ സമയം മാറ്റിയത്. 2012 ലായിരുന്നു മോഡലും അവതാരകയുമായ മായന്തിയുമായി ബിന്നിയുടെ വിവാഹം.

ആരാണീ മായന്തി
ഇ എസ് പി എന്നിലെ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റാണ് 29 കാരിയായ മായന്തി ലാംഗര്‍. 2011 ലോകകപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയ മെഗാ പരിപാടികളില്‍ അവതാരകയായിരുന്നു.

ഹോട്ട് ഗ്ലാമര്‍ മോഡല്‍
ജേര്‍ണലിസ്റ്റ് മാത്രമല്ല, ചൂടന്‍ മോഡല്‍ കൂടിയാണ്

ബിന്നിയുടെ ഭാഗ്യം
രാജസ്ഥാന്‍ റോയല്‍സിലേക്ക് മാറിയതോടെയാണ് ഐ പി എല്ലില്‍ ബിന്നിയുടെ ശുക്ര ദശ തെളിഞ്ഞത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ നിലനിര്‍ത്തിയ അഞ്ച് കളിക്കാരില്‍ ബിന്നിയും പെടും.

മായന്തിയുടെ പിന്തുണ
കളിയില്‍ തനിക്ക് വന്ന നല്ല മാറ്റങ്ങള്‍ക്ക് മായന്തിയുടെ പിന്തുണയാണ് കാരണമെന്ന് ബിന്നി തുറന്നുപറയുന്നു.

ആണിടങ്ങളിലെ പെണ്ണ്
ക്രിക്കറ്റ് കളിയും കളി പറച്ചിലും ആണുങ്ങളുടെ ഇടമാണ് എന്നാണ് വെപ്പ്. എന്നാല്‍ ക്രിക്കറ്റ്, ഫുട്‌ബോള്‍ കളികളില്‍ അവതാരകയായി എത്തി മായന്തി വ്യത്യസ്തയായി.

ദ്രാവിഡിനും പ്രിയം
കര്‍ണാടക, രാജസ്ഥാന്‍ റോയല്‍സ്... രാഹുല്‍ ദ്രാവിഡും ബിന്നിയും ഒരേ ടീമുകളുടെ കളിക്കാരാണ്. ഇഷ്ടം സ്വാഭാവികം. ലോകകപ്പിനുള്ള ദ്രാവിഡിന്റെ ടീം പ്രവചനത്തില്‍ ബിന്നി ഇടം പിടിച്ചിരുന്നു.












Click it and Unblock the Notifications