സുരേന്ദ്രനെ തിരിഞ്ഞുകൊത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍; വൈറലായിപ്പോകുന്ന 'എഫ്ബി' ശേഷിപ്പുകള്‍

കെ സുരേന്ദ്രന്‍ മലയാളികള്‍ക്ക് സുപരിചിതനാകുന്നത് വാര്‍ത്താ ചാനലുകളിലെ ചര്‍ച്ചാ പരിപാടികളിലൂടെ ആയിരുന്നു. ബിജെപിയുടെ പക്ഷത്ത് നിന്ന് കാര്യങ്ങള്‍ വ്യക്തമാക്കുന്ന ചെറുപ്പക്കാരന്‍ പെട്ടെന്ന് തന്നെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. എന്നാല്‍ സോളാര്‍ കേസ് കത്തി നിന്ന കാലത്ത് സുരേന്ദ്രന്‍ സ്വന്തം വിശ്വാസ്യത കളഞ്ഞുകുളിക്കുകയും ചെയ്തു. സോളാര്‍ തട്ടിപ്പിന്റെ രേഖകള്‍ കൈയ്യിലുണ്ടെന്നും പുറത്ത് വിടുമെന്നും വെല്ലുവിളിച്ച സുരേന്ദ്രന്‍ പിന്നീട് കൈ മലര്‍ത്തുന്നതും കേരളം കണ്ടു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കാലമാണ്. ഈ തിരഞ്ഞെടുപ്പ് കാലത്ത് സുരേന്ദ്രനെ വേട്ടയാടാന്‍ പഴയ ഫേസ്ബുക്ക് പോസ്റ്റുകള്‍ കുത്തിപ്പൊക്കുകയാണ് പലരും. ഇത്തവണത്തെ ബിജെപിയുടെ പ്രധാന സ്ഥാനാര്‍ത്ഥികളില്‍ ഒരാളായ മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരേയും മുമ്പ് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. സുരേന്ദ്രനെ ചതിച്ച ഫേസ്ബുക്ക് പോസ്റ്റുകള്‍ നോക്കാം...

ജേക്കബ് തോമസ്

ജേക്കബ് തോമസ്

ബിജെപിയുടെ ഇരിങ്ങാലക്കുടയിലെ സ്ഥാനാര്‍ത്ഥിയും മുന്‍ ഡിജിപിയും ആയ ജേക്കബ് തോമസിനെ കുറിച്ചാണ് ഒരു ഫേസ്ബുക്ക് പോസ്റ്റ്. 2017, ജനുവരി 7 ന് പോസ്റ്റ് ചെയ്ത ആ കുറിപ്പ് ഇപ്പോഴും കെ സുരേന്ദ്രന്റെ ടൈം ലൈനില്‍ ഉണ്ട്. രൂക്ഷ വിമര്‍ശനമാണ് അതില്‍ ജേക്കബ് തോമസിനെതിരെ ഉന്നയിച്ചിട്ടുള്ളത്.

സിപിഎം ആപ്പീസില്‍ നിന്ന് കൊടുത്ത കാര്‍ഡ്

സിപിഎം ആപ്പീസില്‍ നിന്ന് കൊടുത്ത കാര്‍ഡ്

ഈ മനുഷ്യന്റെ കൈയ്യില്‍ ഇപ്പോള്‍ ചുകപ്പ് കാര്‍ഡ് മാത്രമേ ഉള്ളൂ, അത് പക്ഷേ, സിപിഎം ആപ്പീസില്‍ നിന്ന് കൊടുത്ത കാര്‍ഡ് ആണെന്ന് മാത്രം- ഇങ്ങനെയാണ് ജേക്കബ് തോമസിനെതിരെയുള്ള സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. രാജിവച്ച് വേറെ എന്തെങ്കിലും പണിക്ക് പോകുന്നതാണ് ജേക്കബ് തോമസിന് നല്ലത് എന്ന ഉപദേശവും നല്‍കുന്നുണ്ട്.

വെറും തട്ടിപ്പ്

വെറും തട്ടിപ്പ്

പ്രസംഗമൊക്കെ കേട്ടപ്പോള്‍ എന്തെങ്കിലുമൊക്കെ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നത്രെ. പക്ഷേ, അഴിമതിക്കേസുകളില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും എല്ലാം വെറും തട്ടിപ്പ് മാത്രമാണെന്നും വരെ പറഞ്ഞുവയ്ക്കുന്നുണ്ട് സുരേന്ദ്രന്‍. ഇതേ ജേക്കബ് തോമസ് ഇപ്പോള്‍ ബിജെപി ബിജെപി അംഗവും ഇരിഞ്ഞാലക്കുടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ആണ്.

പിണറായിയെ വെല്ലുവിളിച്ച് കുടുങ്ങി

പിണറായിയെ വെല്ലുവിളിച്ച് കുടുങ്ങി

2016 മെയ് 31 ന് ആയിരുന്നു മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ്. ഗെയില്‍ പൈപ്പ് ലൈന്‍ പൂര്‍ത്തീകരണവും ദേശീയ പാത വികസനവും ആണ് പിണറായി വിജയന്റെ മുന്നിലുള്ള വെല്ലുവിളികള്‍ എന്നതായിരുന്നു ആ പോസ്റ്റ്. ഇത് രണ്ടും ഫലപ്രദമായി വിജയിക്കാന്‍ കഴിഞ്ഞാല്‍ അത് പിണറായി വിജയന് വലിയ നേട്ടമാരിക്കും എന്നും പറഞ്ഞിരുന്നു.

നിശ്ചയദാര്‍ഢ്യമുള്ള നേതാവ്

നിശ്ചയദാര്‍ഢ്യമുള്ള നേതാവ്

അത്രയും പറഞ്ഞുകൊണ്ട് അവസാനിപ്പിച്ചിരുന്നെങ്കില്‍ പിന്നേയും കുഴപ്പമില്ലായിരുന്നു. എന്നാല്‍ സുരേന്ദ്രന്‍ ചെയ്തത് മറ്റൊന്നാണ്. ഗെയില്‍ പൈപ്പ് ലൈനിലും ദേശീയ പാതാ വികസനത്തിലും വിജയിച്ചാല്‍ പിണറായി വിജയന്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരും എന്ന് പറഞ്ഞായിരുന്നു ആ പോസ്റ്റ് അവസാനിപ്പിച്ചത്.

രണ്ടിലും വിജയിച്ചു

രണ്ടിലും വിജയിച്ചു

ഗെയില്‍ പൈപ്പ് ലൈന്‍ പൂര്‍ത്തീകരണം പിണറായി വിജയന്‍ സര്‍ക്കാര്‍ വിജയകരമായി പൂര്‍ത്തിയാക്കി. ദേശീയ പാതാ വികസനവും അങ്ങനെ തന്നെ. രണ്ടിലും പ്രധാനമന്ത്രിയുടേയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുടേയും പ്രശംസയും കേരളത്തിനും പിണറായി വിജയനും ലഭിക്കുകയും ചെയ്തു. ശരിക്കും വലഞ്ഞുപോയത് കെ സുരേന്ദ്രനും.

ശബരിമലയിലെ മലക്കം മറിച്ചില്‍

ശബരിമലയിലെ മലക്കം മറിച്ചില്‍

ശബരിമല വിഷയമാണ് ബിജെപി ഇത്തവണ പ്രധാനമായും ഉന്നയിക്കുന്നത്. ശബരിമല സമര നായകന്‍ എന്ന രീതിയില്‍ ആണ് സുരേന്ദ്രന്‍ സ്വയം അവതരിപ്പിക്കുന്നത് തന്നെ. പക്ഷേ, കെ സുരേന്ദ്രന് മുമ്പ് ഇതായിരുന്നില്ല നിലപാട്. അതും ഫേസ്ബുക്ക് തന്നെ പുറത്ത് കൊണ്ടുവരികയും ചെയ്തതാണ്.

സ്ത്രീ പ്രവേശനം വേണം

സ്ത്രീ പ്രവേശനം വേണം

അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി ആയതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അര്‍ത്ഥമില്ലെന്നായിരുന്നു അന്ന് സുരേന്ദ്രന്‍ എഴുതിയത്. ആര്‍ത്തവം പ്രകൃതി നിയമം ആണെന്നും അതുകൊണ്ട് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കരുത് എന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ എഴുതിയിരുന്നു. പക്ഷേ, ശബരിമല സ്ത്രീ പ്രവേശന വിധി സുവര്‍ണാവസരം ആയി ബിജെപി കൈകാര്യം ചെയ്ത് തുടങ്ങിയപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റ് സുരേന്ദ്രന്‍ മുക്കുകയും ചെയ്തു.

രഹ്ന ഫാത്തിമ

രഹ്ന ഫാത്തിമ

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രഹ്ന ഫാത്തിമ ശബരിമലയിലേക്ക് പോലീസ് അകമ്പടിയോടെ എത്തിയത് ബിജെപി വലിയ വിവാദമാക്കിയ സംഭവം ആണ്. ഇതേ രഹ്ന ഫാത്തിമയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു അന്ന് കെ സുരേന്ദ്രന്‍ ശബരിമല സ്ത്രീ പ്രവേശനത്തെ പിന്തുണച്ചുകൊണ്ട് പോസ്റ്റ് ഇട്ടത് എന്നതും ഓര്‍ക്കേണ്ടതാണ്. അതിന് വിചിത്രമായ ന്യായവും അന്ന സുരേന്ദ്രന്‍ ചമച്ചിരുന്നു.

ആരുടെ പാളിച്ച

ആരുടെ പാളിച്ച

ഈ ഫേസ്ബുക്ക് പോസ്റ്റ് വിവാദങ്ങളില്‍ ഒന്നും തന്നെ കെ സുരേന്ദ്രന് മറ്റാരേയും കുറ്റപ്പെടുത്താന്‍ ആവില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതേസമയം, ഫേസ്ബുക്ക് പോസ്റ്റുകള്‍ മാത്രമാണ് ഒരു നേതാവിനെ നിര്‍ണയിക്കുന്നത് എന്നും പറയാന്‍ ആവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+