കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോക്ക് വേണ്ടി കുപ്പായത്തിന്റെ നിറംമാറ്റിയ പ്രധാനമന്ത്രിയോ.. അതോ റിലയന്‍സിന്റെ മോഡലോ?

Google Oneindia Malayalam News

ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യത്തില്‍ നിറഞ്ഞ് ചിരിച്ച് നില്‍ക്കുന്ന ഒരു പ്രധാനമന്ത്രിയെ ഇന്ത്യ ഇതിന് മുമ്പ് കണ്ടിട്ടുണ്ടാവില്ല. ഇന്ത്യമാത്രമല്ല, ഒട്ടുമിക്ക ജനാധിപത്യ രാജ്യങ്ങളും ഇത്തരം ഒരു കാഴ്ച കണ്ടിട്ടുണ്ടാവില്ല.

Read also: ജിയോ തരുന്നത് 'ഫ്രീ' അല്ല മക്കളേ... മുട്ടന്‍ പണിയാണ് !!! സത്യം അറിഞ്ഞാല്‍ ഞെട്ടിപ്പോകുംRead also: ജിയോ തരുന്നത് 'ഫ്രീ' അല്ല മക്കളേ... മുട്ടന്‍ പണിയാണ് !!! സത്യം അറിഞ്ഞാല്‍ ഞെട്ടിപ്പോകും

എന്നാല്‍ ഇന്ത്യ ഇപ്പോള്‍ കണ്ട കാഴ്ച ഏത് ജനാധിപത്യ വിശ്വാസിയേയും ഞെട്ടിക്കും. റിലയന്‍സ് ജിയോയുടെ പരസ്യത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ 'മോഡല്‍' !!!

Read Also: ജിയോ കണ്ട് തുള്ളുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കേണ്ട... സംഗതി അംബാനിയാണ്!!!Read Also: ജിയോ കണ്ട് തുള്ളുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കേണ്ട... സംഗതി അംബാനിയാണ്!!!

'ഡെഡിക്കേറ്റഡ് ടു ഇന്ത്യ, ആന്റ് ടു 120 കോടി ഇന്ത്യക്കാര്‍' എന്നാണ് പരസ്യവാചകം. റിലയന്‍സ് ജിയോ ഇന്ത്യക്ക് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരാണ്? ജിയോയുടെ ലോഗോയും നരേന്ദ്ര മോദിയുടെ കുപ്പായത്തിന്റെ നിറവും എങ്ങനെയാണ് ഇങ്ങനെ ഒരുപോലെ വന്നത്?

ആ ചിത്രം ഈ പരസ്യത്തിന് വേണ്ടി മാത്രം എടുത്തതാണോ? അല്ലെങ്കില്‍ ചിത്രം പരസ്യത്തിന് വേണ്ടി ഉപയോഗിക്കാന്‍ ഔദ്യോഗിക അനുമതി കിട്ടിയിട്ടുണ്ടോ? അന്വേഷിച്ചേ മതിയാകൂ...

പ്രധാനമന്ത്രിയുടെ ചിത്രം

പ്രധാനമന്ത്രിയുടെ ചിത്രം

പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയവരുടെ ചിത്രങ്ങള്‍ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം. സ്വകാര്യ കമ്പനികളുടെ മാത്രമല്ല, സര്‍ക്കാര്‍ പരസ്യങ്ങളില്‍ പോലും. അതിന് പ്രത്യേകം അനുമതി വാങ്ങണം.

അനുമതിയുണ്ടോ?

അനുമതിയുണ്ടോ?

ജിയോയുടെ പരസ്യത്തില്‍ നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിക്കുന്നതിന് റിലയന്‍സിന് ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടോ? ഇക്കാര്യം ഇന്ത്യാ ഗവണ്‍മെന്റും റിലയന്‍സും ഉടന്‍ വ്യക്തമാക്കേണ്ടതാണ്.

ശിക്ഷിക്കണം

ശിക്ഷിക്കണം

ഇനി , ഇന്ത്യാ ഗവണ്‍മെന്റിന്റെ അനുമതിയോടയല്ല പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചത് എങ്കില്‍ എന്ത് സംഭവിക്കും? മുകേഷ് അംബാനിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമോ?

ഭയ്യാ ഭയ്യാ

ഭയ്യാ ഭയ്യാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുകേഷ് അംബാനിയും നല്ല അടുപ്പത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിസിനസ്സുകാരുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന ആളാണ് പ്രധാനമന്ത്രി എന്നത് അദാനിയുമായുള്ള ബന്ധം തന്നെ വേണ്ടതില്‍ക്കൂടുതല്‍ തെളിവ് തരുന്നുണ്ട്.

കുപ്പായത്തിന്റെ നിറം പോലും

കുപ്പായത്തിന്റെ നിറം പോലും

ടൈംസ് ഓഫ് ഇന്ത്യയുടെ ഒന്നാം പേജില്‍ വന്ന ജിയോയുടെ പരസ്യം ശ്രദ്ധിച്ചോ? മോദി ധരിച്ചിരിക്കുന്നത് ജിയോ ലോഗോയുടെ അതേ നിറമുള്ള മേല്‍ക്കുപ്പായമാണ്. എങ്ങനെയാണ് അത് സംഭവിച്ചത് എന്ന് കൂടി അന്വേഷിക്കേണ്ടിയിരിക്കുന്നു.

പുറത്തേക്ക് നോക്കൂ

പുറത്തേക്ക് നോക്കൂ

ലോകത്തെ വലിയ ജനാധിപത്യ രാജ്യങ്ങളില്‍ എവിടേയും ഇത്തരം കാഴ്ചകള്‍ കാണാനാവില്ല. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഒരിക്കല്‍ പോലും ഏതെങ്കിലും പരസ്യത്തിന് വേണ്ടി പോസ് ചെയ്തതായി കാണാനാവില്ല. ജര്‍മനിയിലേയും ഫ്രാന്‍സിലേയും എന്ന് വേണ്ട ലോകത്തെ ഒരു ജനാധിപത്യ രാജ്യത്തിലേയും രാഷ്ട്ര നേതാക്കള്‍ ഇങ്ങനെ ചെയ്തിട്ടില്ല.

ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍

സര്‍ക്കാരിന് കീഴില്‍ ഒരു ടെലികോം കമ്പനി ഉള്ളപ്പോഴാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു സ്വകാര്യം ടെലികോം കമ്പനിയുടെ പരസ്യത്തില്‍ എത്തുന്നത് എന്ന് കൂടി ഓര്‍ക്കണം. ബിഎസ്എന്‍എല്‍ നഷ്ടത്തിലാകുന്നതിന്റെ കാര്യം ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ

മിണ്ടാത്തതെന്തേ?

മിണ്ടാത്തതെന്തേ?

റിലയന്‍സ് ഇത് സംബന്ധിച്ച് ഒരു വിശദീകരണവും നല്‍കിയിട്ടില്ല. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുന്നത്?

English summary
How PM Narendra Modi appeared in Reliance Jio's Advertisement? Is it possible in India?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X