രാഷ്ട്രീയ പാര്‍ട്ടികള്‍ പണമുണ്ടാക്കുന്നതെങ്ങനെ?
സാധാരണ ആളുകള്‍ പണം ഉണ്ടാക്കുന്നത് എങ്ങനെയാണ്. ചിലര്‍ ജോലി ചെയ്ത് പണം സമ്പാദിക്കും. മറ്റ് ചിലര്‍ കച്ചവടത്തിലൂടെ പണം ഉണ്ടാക്കും. വേറെ ചിലര്‍ ആളുകളെ പറ്റിച്ച് പണം ഉണ്ടാക്കും. മറ്റ് ചിലര്‍ക്ക് ലോട്ടറി അടിച്ചും പണം ലഭിക്കും.
ഇതില്‍ ഒന്നും പെടാത്തതാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നാണല്ലോ പൊതുവെ പറയുന്നത്. പിന്നെ ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ എങ്ങനെയാണ് പണം ഉണ്ടാക്കുന്നത്. മറ്റുള്ളവര്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം സംഭാവന വാങ്ങിച്ച് എന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. രാജ്യത്തെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും സാധാരണക്കാരില്‍ നിന്ന് സംഭാവന വാങ്ങുന്നുണ്ടെങ്കിലും, അവരുടെ പ്രധാന വരുമാന സ്രോതസ്സ് ഇതൊന്നുമല്ല എന്നാണ് കണക്കുകള്‍ പറയുന്നത്.

രാജ്യത്തെ പ്രധാനപ്പെട്ട ആറ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് മാത്രം ലഭിച്ച വിവരമനുസരിച്ച് അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് തയ്യാറാക്കിയ ഒരു കണക്കുണ്ട്. പുറത്തറിയാത്ത സ്രോതസ്സുകളില്‍ നിന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖ്യ വരുമാനം എന്നതാണ് ഈ കണക്ക് തെളിയിക്കുന്നത്. ആറ് പാര്‍ട്ടികളെ മാത്രം എടുക്കുമ്പോള്‍ ഏഴ് വര്‍ഷം കൊണ്ട് അവര്‍ സ്വന്തമാക്കിയ സംഭാവനയില് 75 ശതമാനവും ഇത്തരം കള്ളപ്പണമാണത്രെ. 2004-2005 മുതല്‍ 2011-2012 വരെയുള്ള കാലത്തെ കണക്ക് മാത്രമാണ് ഇവിടെ പറയുന്നത്. ഇതില്‍ സ്രോതസ്സ് വെളിപ്പെടുത്താത പണം 4,895.96 കോടി രൂപ വരും.
രാജ്യത്തെ ഏറ്റവും പഴക്കവും പ്രതാപവും പാരമ്പര്യവും ഒക്കെ ഉള്ള പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് തന്നെയാണ് ഇത്തരം പണത്തിന്റെ പ്രധാന ഉപയോക്താക്കള്‍. അമിത ദേശ സ്നേഹം പ്രകടിപ്പിക്കുന്ന ഭാരതാംബയുടെ മക്കളായ ബിജെപി കാരും അത്ര പിന്നിലല്ല. സമാജ് വാദി പാര്‍ട്ടിക്കും എന്തിന് സിപിഎമ്മിന് വരെ കണക്കില്‍ പെടുത്താന്‍ പറ്റാത്ത സംഭാവനകള്‍ ഏറെ കിട്ടിയിട്ടുണ്ട്. ഈ സംഭാവനകളുടെ പകുതിയോളവും തിരഞ്ഞെടുപ്പ് സമയത്താണത്രെ ലഭിച്ചിട്ടുള്ളത്. അപ്പോള്‍ ഇനി വരുന്നകുറച്ച് മാസങ്ങള്‍ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചാകരയായിരിക്കും എന്ന് ചുരുക്കം.
രസകരമായ ഒരു കഥ പറയാം. ബിജെപിയുടെ ദേശീയ അധ്യക്ഷനായി രാജ് നാഥ് സിങ് ചുമതലയേറ്റകാലത്ത്, 2008 ല്‍ ആണ് സംഭവം. ബിജെപിയുടെ ദില്ലിയിലെ ആസ്ഥാനത്തെ സേഫില്‍ നിന്ന് രണ്ടര കോടി രൂപയോളം കളവ് പോയി. പക്ഷേ ആരും പോലീസിലൊന്നും പരാതിപ്പെട്ടില്ല. വിവരം ചോദിച്ച പത്രക്കാരോട് പറഞ്ഞത്, പാര്‍ട്ടി തന്നെ ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നായിരുന്നു.
സത്യത്തില്‍ ഛത്തീസ്ഗഢില്‍ ബിജെപി സര്‍ക്കാര്‍ ചെയ്തു കൊടുത്ത ചില സഹായങ്ങള്‍ക്ക് കോണ്‍ഗ്രസ് അനുകൂലിയായ ഒരു വ്യവസായി നല്കിയ 'സംഭാവന'യായിരുന്നുവത്രെ ആ തുക. സംഗതി ബ്ലാക്ക് ആണ്. പോലീസില്‍ പരാതി കൊടുത്താല്‍ വലിയ പൊല്ലാപ്പാവില്ലെ.
ഇത് ബിജെപിയുടെ മാത്രം കാര്യമല്ല കെട്ടോ. മിക്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇങ്ങനെ ചില അമളികളൊക്കെ പറ്റാറുണ്ട്. വോട്ടിന് കോഴ പ്രശ്നത്തില്‍ കോണ്‍ഗ്രസും കുറേ പഴി കേട്ടതല്ലേ.
പാര്‍ട്ടികളുടെ സംഭാവനകള്‍ പലതും ഇങ്ങനെയൊക്കെ 'ഒഴുകി' വരുന്നതാണ് എന്നാണ് പറഞ്ഞുവച്ചത്.ഒരു സാധാരണ തദ്ദേശ തിരഞ്ഞെടുപ്പില്‍ പോലും സ്ഥാനാര്‍ത്ഥികള്‍ പണം വാരിയെറുന്ന കാലമാണിത്. മെട്രോ നഗരങ്ങളിലെ കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളില്‍ 30 മുതല്‍ 50 വരം ലക്ഷം രൂപയാണത്രെ ഓരോ സ്ഥാനാര്‍ത്ഥിയും ചെലവാക്കുന്നത്. ദില്ലി പോലുള്ള നഗരങ്ങളില്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി ഒന്ന് മുതല്‍ 5 കോടി രൂപ വരെ ചെലവഴിക്കുന്നുണ്ടത്രെ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ ഇത് 10 മുതല്‍ 25 കോടി രൂപ വരെ ആകുമത്രെ.
രാഷ്ട്രീയ പാര്‍ട്ടികളുടെ ചെലവിനെ കുറച്ചുകാണാനൊക്കുമോ? തിരഞ്ഞെടുപ്പടുത്താല്‍ ചെലവോട് ചെലവല്ലേ... തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിക്കുന്ന തുകക്ക് ഒരു കോളേജ് തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാന്‍ ആകില്ലെന്നാണ് പാര്‍ട്ടികളുടെ നിലപാട്. 2009 ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപി നേതാക്കള്‍ ഹെലി കോപ്റ്റര്‍ യാത്ര നടത്തി പ്രചാരണം പൊടിപൊടിച്ചപ്പോള്‍ ചെലവായത് 350 കോടിയോളം രൂപയാണ്. കോണ്‍ഗ്രസ് നേതാക്കളും ഇക്കാര്യത്തില്‍ അത്ര പിന്നിലൊന്നും അല്ല.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാര വടം വലിയുടെ സമയത്തും പണം എത്ര കിട്ടിയാലും മതിയാകില്ല. പണ്ട് നരസിംഹ റാവുവിന്റെ കാലത്ത് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയെ വില കൊടുത്ത് വാങ്ങിയതും കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തെ വോട്ടിന് കോഴയും അത്ര പെട്ടെന്ന് ആര്‍ക്കും മറക്കാനാവില്ല.
-
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
ജി സുധാകരനുമായി സഹകരിക്കുന്നതിൽ ആശയക്കുഴപ്പം, മുകുന്ദനിൽ താൽപര്യമില്ല; കോൺഗ്രസിന് തലവേദന -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
'കടൽക്കിഴവന്മാരെ വേണ്ടേ വേണ്ട'! പാലോട് രവിക്കെതിരെ പോസ്റ്റർ പ്രതിഷേധം -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ -
'മൂന്നരക്കോടി മലയാളികളെ സേവിക്കാനുള്ള നിയോഗമായാണ് ബിജെപി രാഷ്ട്രീയത്തെ കാണുന്നത്'; രാജീവ് ചന്ദ്രശേഖർ -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ'












Click it and Unblock the Notifications