പണത്തിന്റെ വിതരണം
കിട്ടുന്നത് കള്ളപ്പണം ആണെന്ന് ഉറപ്പാണ്. അപ്പോള്‍ അതിന്റെ വിതരണം എങ്ങനെ നടത്തും? നേരിട്ട് നടത്താന്‍ സാധ്യമല്ലാത്തതിനാല്‍ ഹവാല ഇടപാടുകാരെയാണ് ഇത് ഏല്‍പ്പിക്കാറ് എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ തിരഞ്ഞെടുപ്പ് കാലം ഹവാല ഇടപാടുകാര്‍ക്കും ചാകരയാണ്.
പാര്‍ട്ടി നേതാക്കള്‍ തന്നെ പണവുമായി യാത്ര ചെയ്യുന്നത് ചുരുക്കമല്ല. പലയിടത്തും ഇത് പിടിക്കപ്പെട്ടിട്ടുമുണ്ട്. ആദ്യം വലിയ വാര്‍ത്തയാകുമെങ്കിലും പിന്നെ അധികമാരും ഇതിന് പിറകേ പോകാറില്ല. കിട്ടേണ്ടത് കിട്ടുമ്പോള്‍ എല്ലാവരും നിശബ്ദത പാലിക്കും.

പാര്‍ട്ടികളിലേക്ക് എത്തുന്ന പണം മുഴുവനും പാര്‍ട്ടികളിലേക്ക് എത്താറില്ലെന്നതും സത്യമാണ്. കള്ളപ്പണമായതുകൊണ്ട് എവിടെ നിന്നും ചോദ്യം വരില്ലല്ലോ. അപ്പോള്‍ കിട്ടുന്ന പണത്തിന്റെ പാതിയും നേതാക്കളുടെ കയ്യില്‍ തന്നെ ഇരിക്കും. ഇക്കാര്യത്തിലും കോണ്‍ഗ്രസ് എന്നോ ബിജെപി എന്നോ വ്യത്യാസമില്ല എന്നതാണ് സത്യം. നമ്മുടെ പിസി ജോര്‍ജ് കോണ്‍ഗ്രസുകാരെ കുറിച്ച് പറഞ്ഞ കാര്യം രാഷ്ട്രീയക്കാരുടെ മൊത്തം കാര്യമാണെന്ന് ചുരുക്കം.
സിപിഎമ്മിന് പണ്ടൊക്കെ കൃത്യമായ കണക്കുകളും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനങ്ങളില്‍ നിന്ന് പിരിക്കാതെ വമ്പന്‍മാരുമായി നേരിട്ട് ഇടപാട് തുടങ്ങിയപ്പോള്‍ അവരും മറ്റുള്ളവരെ പോലെ തന്നെ ആയിട്ടുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്. ജനാധിപത്യമല്ല, പണാധിപത്യമാണ് ഇവിടെ നടക്കുന്നത്. അതുകൊണ്ട് എല്ലാവരും ഇത്തരക്കാരാണെന്ന് തൂര്‍ത്തും പറയാന്‍ കഴിയില്ല. കുപ്പത്തൊട്ടിയിലെ മാണിക്യം പോലെ ചില രാഷ്ട്രീയ നേതൃത്വങ്ങള്‍ പലയിടത്തും ഉണ്ട്. അവരിലാണ് ഇപ്പോഴും പൊതു ജനങ്ങളുടെ പ്രതീക്ഷ.












Click it and Unblock the Notifications