ആധാര്‍ കാര്‍ഡിന് അപേക്ഷിക്കുന്നതെങ്ങനെ ?
ഇന്ത്യയിലെ എല്ലാ പൗരന്മാര്ക്കും തിരിച്ചറിയല്‍ രേഖയായി കേന്ദ്രസര്‍ക്കാര്‍ നല്‍കിവരുന്ന 12 അക്ക നമ്പറാണ് ആധാര്‍. ഇതില്‍ കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഉളള വ്യത്യാസമില്ല.
ഗുണങ്ങള്‍
എല്ലായിടത്തും വ്യക്തികള്‍ക്ക് തങ്ങളുടെ തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉപയോഗിക്കാം. ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോഴും പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോഴുമെല്ലാം ഉപയോഗിക്കാവുന്നതാണ്. ബാങ്കിങ് സേവനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണ്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണം ലഭിക്കാനും പ്രയോജനപ്പെടുത്താനും ഗ്രാമ നഗരഭേദമില്ലാതെ ആധാര്‍ പ്രയോജനം ചെയ്യുന്നതാണ്. അന്യായമായ പ്രവൃത്തികള്‍ തടയാനും വ്യാജന്മാരെ തുരത്താനും സഹായിക്കും.

ആധാര്‍ കാര്‍ഡിന്റെ ഉപയോഗങ്ങള്‍
തൊഴില്‍, വിദ്യാഭ്യാസം, പെന്ഷന് പദ്ധതികള്‍, ആരോഗ്യം, ഇന്‍ഷുറന്‍സ് , വസ്തു ഇടപാടുകള്‍, പൊതുവിതരണസംവിധാനം, സാമൂഹ്യസുരക്ഷ എന്നിവയ്ക്ക് ഉപയോഗിക്കാവുന്നതാണ്.
ഗ്രാമീണസേവകര്ക്ക് തങ്ങളുടെ വേതനം യഥാസമയം ഉറപ്പിക്കാം.
ഗ്യാസ് കണക്ഷനെടുക്കുമ്പോഴും വാഹനം വാങ്ങുമ്പോഴും മ്യൂച്വല്‍ ഫണ്ട് സ്കീമില്‍ നിക്ഷേപം നടത്താനൊരുങ്ങുമ്പോഴുമെല്ലാം ഇത് പ്രയോജനം ചെയ്യും.
എങ്ങനെ അപേക്ഷിക്കാം ?
ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ സഹിതം ആധാറില്‍ പേര് ചേര്‍ക്കുന്ന കേന്ദ്രങ്ങളില്‍ ഹാജരാകണം.
ഓണ്‍ലൈനായി അപേക്ഷിക്കാനുളള വെബ്സൈറ്റില്‍ നിങ്ങളുടെ പ്രദേശം രേഖപ്പെടുത്തിയില്ലെങ്കില്‍ അടുത്തുളള ആധാര്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി അപേക്ഷിക്കാം.
ആധാര്‍ കാര്‍ഡിനുളള അപേക്ഷാ ഫോറം അതത് കേന്ദ്രങ്ങളില്‍ ലഭിക്കും. ഓണ്‍ലൈനായും ഡൗണ്‍ലോഡ് ചെയ്യാം.
ഡൗണ്‍ലോഡ് ചെയ്ത ഫോമിന്റെ കോപ്പിയെടുത്ത് വിവരങ്ങള്‍ പൂരിപ്പിച്ച് സെന്ററില്‍ നല്‍കാം.
പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം നിങ്ങളുടെ പടം, വിരലടയാളം, ഐറിസ് ചിത്രം എന്നിവ മെഷിനില്‍ രേഖപ്പെടുത്തും.
നല്കിയ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ പേര് ചേര്‍ക്കുന്ന സമയത്തുതന്നെ തിരുത്താവുന്നതാണ്.
ആധാര്‍ കാര്‍ഡിന്റെ ഒറിജിനല്‍ ലഭിക്കുന്നതുവരെ പേര് ചേര്‍ക്കുന്ന സമയത്ത് ലഭിക്കുന്ന രസീതിന്റെ കോപ്പി സൂക്ഷിക്കാം.
ആധാര്‍ കാര്‍ഡ് നിങ്ങള്‍ക്ക് നല്‍കുന്നതിനുമുമ്പ് നിങ്ങള്‍ നല്കിയ വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കും.
പരിശോധനയ്ക്കുശേഷം എസ്എംഎസ്/ ഇമെയില്‍ സന്ദേശങ്ങള്‍ ലഭിക്കും. തുടര്‍ന്ന് കുറച്ചുദിവസങ്ങള്‍ക്കുശേഷം ആധാര്‍ കാര്‍ഡ് നിങ്ങളുടെ വിലാസത്തില്‍ പോസ്റ്റലായി വീട്ടിലെത്തും.
അര്‍ഹത ആര്‍ക്കൊക്കെ ?
ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയവര്‍, പ്രവാസികള്‍, ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ വിദേശികള്‍ എന്നിവര്‍ക്ക് ആധാറിനായി അപേക്ഷിക്കാം.
ഏത് പ്രായത്തിലുളള വ്യക്തിയ്ക്കും അപേക്ഷിക്കാം.
മൂന്ന് വയസ്സില്‍ താഴെ പ്രായമുളള കുഞ്ഞുങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ നല്‍കേണ്ടതില്ല. ഇവരുടെ ആധാര്‍ കാര്‍ഡ് മാതാപിതാക്കളുടേതുമായി ബന്ധപ്പെടുത്തിയിരിക്കും. അഞ്ച് വയസ്സ് പൂര്‍ത്തിയായാല്‍ മാത്രം ബയോമെട്രിക് വിവരങ്ങള്‍ നല്കിയാല് മതി.
അഞ്ചിനും 15 നുമിടയില്‍ പ്രായമുളളവര്‍ 15 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ വീണ്ടും ബയോമെട്രിക് വിവരങ്ങള്‍ നല്‍കണം.
ബയോമെട്രിക് വിവരങ്ങള്‍ വീണ്ടും നല്‍കേണ്ടത് അത്യാവശ്യമാണ്. എന്തെന്നാല്‍ മുതിര്‍ന്ന വ്യക്തികളുടെയും കുട്ടികളുടെയും ബയോമെട്രിക്സില്‍ വ്യത്യാസമുണ്ടായിരിക്കും.
ആവശ്യമായ രേഖകള്‍
തിരിച്ചറിയല്‍ രേഖ (ഏതെങ്കിലും ഒരെണ്ണം)
ഫോട്ടോ ഐഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്,
പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്
വിലാസം തെളിയിക്കുന്ന രേഖ(ഏതെങ്കിലും ഒരെണ്ണം)
അവസാന മൂന്നുമാസത്തെ വെളളം, ഇലക്ട്രിസിറ്റി, ടെലഫോണ്‍ ബില്ലുകള്‍
മറ്റ് രേഖകള്‍
തിരിച്ചറിയല്‍ രേഖകളോ വിലാസം തെളിയിക്കാനുളള രേഖകളോ ഇല്ലാത്ത വ്യക്തി വീട്ടിലെ ഗൃഹനാഥനുമായുളള ബന്ധം തെളിയിക്കുന്ന രേഖ ഹാജരാക്കിയാല്‍ മതിയാകും.
ഉദാഹരണമായി ജനനസര്‍ട്ടിഫിക്കറ്റ്, പിഡിഎസ് കാര്‍ഡ്, എംഎന്‍ആര്‍ഇജിഎ കാര്‍ഡ്, ആരോഗ്യ കാര്‍ഡ്, പെന്ഷന് കാര്‍ഡ് എന്നിവ നല്‍കാം.
മുമ്പ് ആധാര്‍ എന്റോള്‍മെന്റ് നടത്തിയവരുടെ സഹായം തേടാം.
സമയപരിധിയെക്കുറിച്ച്
നിലവില്‍ 60 മുതല്‍ 90 ദിവസം വരെയാണ് ആധാര്‍ കിട്ടാനുളള സമയം. വെരിഫിക്കേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെങ്കില്‍ ഇത് നീണ്ടുപോയേക്കാം.
നല്കിയ വിവരങ്ങളില്‍ കൃത്രിമമുണ്ടെന്ന് തെളിഞ്ഞാല്‍ അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുകയോ വീണ്ടും അപേക്ഷിക്കാനായി ആവശ്യപ്പെടുകയോ ചെയ്യും.
ആധാര്‍ കാര്‍ഡ് പ്രിന്റ് ചെയ്യാനായി മൂന്ന് മുതല്‍ അഞ്ചുവരെ ആഴ്ചകളെടുത്തേക്കാം.
ആധാര്‍ കാര്‍ഡിനെക്കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങള്‍
ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് യുഐഡി നമ്പര്‍ നല്‍കാനായി 2009ലാണ് യുഐഡി അതോറിറ്റി പ്രവര്‍ത്തിച്ചുതുടങ്ങിയത്.
യുഐഡി സ്കീം പ്രകാരം എന്റോള്‍മെന്റ് ഏജന്‍സി വഴി രജിസ്ട്രാര്‍മാരാണ് ആധാര്‍ എന്‍ റോള്‍മെന്റ് ചെയ്യുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ സര്‍ക്കാരിന്റെ പിന്തുണയുണ്ട്.
67.38 കോടിയിലധികം ആധാര്‍ നമ്പരുകള്‍ ഇതിനകം നല്‍കിക്കഴിഞ്ഞു.
ഇതുവരെയുളള കണക്കനുസരിച്ച് 4,906 കോടി രൂപ ചെലവായതായാണ് കണക്ക്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications