കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടര്‍ ഐഡി കാര്‍ഡിനായി കേരളത്തില്‍ എങ്ങനെ അപേക്ഷിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

Google Oneindia Malayalam News

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുകയാണ്. ഇത്തവണ കന്നിവോട്ടര്‍മാര്‍ നിരവധിയുണ്ട് കേരളത്തില്‍. 18 വയസ്സിന് മുകളിലുള്ള ആര്‍ക്കും സ്വാഭാവികമായി വോട്ടവകാശം ഉണ്ടായിരിക്കും. വോട്ട് ചെയ്യാനായി പ്രധാനമായും വേണ്ടത് വോട്ടര്‍ ഐഡിയാണ്. തിരിച്ചറിയല്‍ കാര്‍ഡാണ് വോട്ടര്‍ ഐഡിയായി പരിഗണിക്കുന്നത്. നിങ്ങളുടെ കൈവശം വോട്ടര്‍ ഐഡി കാര്‍ഡില്ലെങ്കില്‍ അതിന് അപേക്ഷിക്കേണ്ടതുണ്ട്. അതും തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത് സ്വന്തമാക്കേണ്ടതും അത്യാവശ്യമാണ്. വോട്ടര്‍ ഐഡി കാര്‍ഡിനായി അപേക്ഷിക്കേണ്ടത് ഇത്തരത്തിലാണ്.

1

ഓണ്‍ലൈന്‍ വഴി വോട്ടര്‍മാര്‍ക്ക് ഐഡി കാര്‍ഡ് സ്വന്തമാക്കാം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.NVSP.in എന്നിവയിലൂടെയും വോട്ടേഴ്‌സ് ഐഡി കാര്‍ഡിനായി അപ്ലൈ ചെയ്യാം. പുതിയ യൂസറിന്റെ രജിസ്‌ട്രേഷനായി ക്ലിക്ക് ചെയ്താല്‍ ഫോം നമ്പര്‍ 6ല്‍ എത്താന്‍ യൂസര്‍ക്ക് സാധിക്കും. ഇതില്‍ ഇംഗ്ലീഷ്, ഹിന്ദി, ഭാഷകളില്‍ ഫോം ലഭ്യമാണ്. തെറ്റ് കൂടാതെ വിവരങ്ങള്‍ ഈ ഫോമില്‍ ചേര്‍ക്കുകയും, ഫോട്ടോ, അഡ്രസ് പ്രൂഫ്, ഐഡി പ്രൂഫ് എന്നിവയും ഇതോടൊപ്പം സമര്‍പ്പിച്ചാല്‍ ഓണ്‍ലൈന്‍ വഴി ഐഡി കാര്‍ഡ് ലഭ്യമാകും.

നിങ്ങളുടെ ജില്ലയില്‍ തന്നെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസുകളില്‍ നിന്ന് ഫോം നമ്പര്‍ 6 ലഭ്യമാണ്. ഈ ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ ഓഫീസ് വഴി കാര്‍ഡുകള്‍ ലഭിക്കും. അതേസമയം ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിലൂടെ ഓഫീസുകളില്‍ കയറിയിറങ്ങാതെ തന്നെ ഒരാള്‍ക്ക് വോട്ടേഴ്‌സ് ഐഡി സ്വന്തമാക്കാനാവും. ഈ ഫോം വീട്ടില്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിക്കാന്‍ സാധിക്കും എന്ന സൗകര്യവും ഉണ്ട്. ഓണ്‍ലൈന്‍ വഴിയാവുമ്പോള്‍ അപേക്ഷകളുടെ ട്രാക്കിംഗും സാധ്യമാണ്. ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചാല്‍ വീട്ടില്‍ വോട്ടര്‍ ഐഡി എത്തുമെന്ന സൗകര്യവുമുണ്ട്.

അപേക്ഷിക്കുന്നയാള്‍ക്ക് 18 വയസ്സ് തികഞ്ഞിരിക്കണം എന്നാണ് പ്രധാന നിബന്ധന. കേരളത്തില്‍ സ്ഥിര താമസക്കാരനും, സ്ഥിരമായ മേല്‍വിലാസവും ഉള്ളയാളായിരിക്കണം. കേരളത്തില്‍ വോട്ടര്‍മാരുടെ പട്ടികയില്‍ പേരും ഉണ്ടായിരിക്കണം. ഹൈസ്‌ക്കൂള്‍, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍, ജനന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ വോട്ടേഴ്‌സ് ഐഡി കാര്‍ഡിനുള്ള രേഖകളായി പരിഗണിക്കും. വിലാസത്തിനുള്ള പ്രൂഫായി റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ടെലഫോണ്‍ ബില്‍, വൈദ്യുത ബില്‍ എന്നിവയും ഉപയോഗിക്കും.

രാഹുലിന്റെ ന്യൂജന്‍ കോണ്‍ഗ്രസ് ഒരുക്കുന്നത് 2014 മാതൃക, 224 സ്ഥാനാര്‍ത്ഥികളില്‍ മാറ്റമില്ല!!രാഹുലിന്റെ ന്യൂജന്‍ കോണ്‍ഗ്രസ് ഒരുക്കുന്നത് 2014 മാതൃക, 224 സ്ഥാനാര്‍ത്ഥികളില്‍ മാറ്റമില്ല!!

English summary
how to apply for voters id card in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X