കേരളം ഉണ്ടായത് പരശുരാമൻ മഴുവെറിഞ്ഞാണോ? എന്നാൽ അങ്ങിനല്ല... പുതിയ കണ്ടെത്തലുകൾ ഇങ്ങനെ!
കേരളം ഉണ്ടായത് എങ്ങിനെയെന്ന് ആരോട് ചോദിച്ചാലും ആദ്യം ഉത്തരം പരശുരാമൻ മവുവെറിഞ്ഞ് ഉണ്ടാക്കിയതാണെന്നാണ്. അതൊരു ഐതീഹ്യമാണെന്ന് എല്ലാവർക്കും അറിയാം. എങ്കിലും എല്ലാവരും അത് മാത്രമേ പറയൂ. എന്നാൽ വഴുവെറിഞ്ഞ് ഉണ്ടാക്കണമെങ്കിൽ കേരളം കടലിനടിയിലായിരിക്കണം. എന്നാൽ കേരളം ഉൾപ്പെടുന്ന ഭൂപ്രദേശം കടലിനടിയിലായിരുന്നില്ലെന്നാണ് പുതിയ കണ്ടെത്തൽ.
പുരാവസ്തുശാസ്ത്രജ്ഞന്‍ പ്രൊഫ.പി രാജേന്ദ്രന് രചിച്ച 'അണ്‍റാവലിംഗ് ദ പാസ്റ്റ്; ആര്‍ക്കിയോളജി ഓഫ് കേരളം ആന്‍ഡ് ദ അഡ്ജസന്റ് റീജിയണ്സ് ഇന്‍ സൗത്ത് ഇന്ത്യ' എന്ന ഗ്രന്ഥത്തിലാണ് പുതിയ കണ്ടെത്തലുകള്‍. കേരളം ഉള്‍ക്കൊള്ളുന്ന ഭൂപ്രദേശം കടലിനടിയിലായിരുന്നില്ലെന്നാണ് ഇതില്‍ പറയുന്നത്. കടലിലനടിയലല്ലാത്ത കേരളത്തെ എങ്ങിനെയാണ് മഴുവെറിഞ്ഞ് പുറത്തെത്തിച്ചത് എന്ന ചേദ്യമാണ് ഇപ്പോൾ ഉയരുന്നത്.

ജനവാസയോഗ്യമായിരുന്നു
കേരളത്തിൽ വലിയ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. മനുഷ്യവംശാരംഭം മുതല്‍ കേരളത്തിലെ കാലാവസ്ഥ ജനവാസയോഗ്യമായിരുന്നു എന്നാണ് പുസ്തകത്തിൽ പറയുന്നത്.

കേരളത്തിലെ കാലാവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടില്ല
വെള്ളത്താല്‍ മൂടപ്പെട്ടുകിടന്ന ഭൂപ്രദേശമായ കേരളത്തെ പരശുരാമന് മഴുവെറിഞ്ഞ് പൊക്കിയെത്തുവെന്ന മിത്താണ് മലയാളി ഇപ്പോഴും താലോലിക്കുന്നത്. എന്നാൽ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുമില്ലെന്നുമാണ് പുസ്തകത്തിലെ കണ്ടെത്തലുകള്‍.

ഖനനം നടന്നിരുന്നു
തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോട്ടയം, മലപ്പുറം എന്നീ ജില്ലകളിലെ 25 ഓളം സ്ഥലങ്ങളില്‍ ഖനന പ്രദേശങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പ്രൊ. പി രാജേന്ദ്രന് തന്റെ പഠന ഗ്രന്ഥത്തില്‍ സമര്‍ത്ഥിക്കുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ തെന്മലയിലെ ഗുഹയില്‍ നിന്ന് കണ്ടെത്തിയിട്ടുമുണ്ട്.

ശിലായുധങ്ങൾ
5200 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ മേഖലയില്‍ മനുഷ്യവാസം ഉണ്ടായിരുന്നുവെന്ന് രാസപരിശോധനകളിലൂടെ തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ ശിലായുധങ്ങള്‍ നിര്‍മ്മിച്ചിരുന്നു. വെള്ളാരങ്കലുകള്‍ കൊണ്ടാണ് ശിലായുധങ്ങള്‍ നിര്മ്മിച്ചിരുന്നതന്നും അദ്ദേഹം വ്യക്തമാക്കുന്നു.

റോബർട്ട് ബ്രൂസ്ഫൂട്ടെയുടെ പഠനങ്ങൾക്ക് സാംഗത്യമില്ല
മനുഷ്യവംശാരംഭം മുതൽ കേരളത്തിലെ കാലാവസ്ഥ ജനവാസയോഗ്യമായിരുന്നു. റോബർട്ട് ബ്രൂസ്ഫൂട്ടെയുടെ ഈ മേഖലയിലുള്ള പഠനങ്ങൾക്ക് സാംഗത്യമില്ലെന്നും പ്രൊഫ.പി രാജേന്ദ്രന് വ്യക്തമാക്കുന്നു.
ഫോട്ടോ കടപ്പാട്: വിക്കിപീഡിയ
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications