തെരുവ് നായയെ കൊല്ലാനിറങ്ങുന്നവര്‍ സൂക്ഷിച്ചോ... നിങ്ങളെ പൂട്ടും, നല്ല മണിച്ചിത്രത്താഴിട്ട് പൂട്ടും
തെരുവ് നായ്ക്കളെ കൊന്നോളാനാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ പോലുള്ളവര്‍ ആഹ്വാനം ചെയ്യുന്നത്. അതുകൊണ്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ഏറ്റെടുത്തോളാം എന്നൊക്കെയാണ് പല 'മനുഷ്യസ്‌നേഹികളുടേയും' ആഹ്വാനം.
ഈ ആഹ്വാനം കേട്ട് തെരുവ് നായ്ക്കളെ കൊല്ലാന്‍ ഇറങ്ങുന്നവരുണ്ടെങ്കില്‍ അവരോട് പറയുന്നു... നിങ്ങള്‍ സൂക്ഷിക്കണം. കാരണം ആഹ്വാനം ചെയ്യുന്നവരൊന്നും റോഡിലിറങ്ങി പട്ടിയെ തല്ലി കൊല്ലില്ല.
തെരുവ് നായയെ തല്ലിക്കൊന്നാല്‍ എന്ത് ശിക്ഷകിട്ടുമെന്ന് കൂടി അറിഞ്ഞിട്ട് ആ പണിക്ക് ഇറങ്ങിത്തിരിച്ചാല്‍ മതി. നിയമപ്രകാരം തന്നെ തെരുവ് നായയെ വേണമെങ്കില്‍ കൊല്ലുകയും ചെയ്യാം... അതിന് വേറെ വഴിയുണ്ട്!!!












Click it and Unblock the Notifications