റോബോട്ടുമായുള്ള ലൈംഗീകബന്ധം, അയ്യേ..മുഖം ചുളിക്കുന്നത് എന്തിനാ..

ശ്രുതി പ്രകാശ്

റോബോട്ടുമായുള്ള വിവാഹവും ലൈംഗീകബന്ധവും,ചിന്തിക്കാന്‍ കഴിയുമോ..? ചിന്തിക്കാന്‍ എന്തിരിക്കുന്നു, നല്ല ചെക്കനേയും പെണ്ണിനേയും സ്വപ്നം കാണുന്നതിനുപകരം ഏത് റോബോട്ടിനെ വേണം എന്നു ചിന്തിക്കുന്ന കാലം വരാന്‍ പോകുന്നു. അയ്യേ...ഇങ്ങനെയൊരു ഭര്‍ത്താവോ, സുഹൃത്തോ, രഹസ്യ കാമുകിയോ എന്നു നിങ്ങളെ നോക്കി മറ്റുള്ളവര്‍ പറയുന്ന അവസ്ഥയെക്കുറിച്ച് ഓര്‍ത്തിട്ടുണ്ടോ..

റോബോട്ടായിരിക്കാം വരും കാലങ്ങളില്‍ മനുഷ്യന്റെ സ്ലീപ്പിങ് വുമണ്‍.. . എന്തു വൃത്തിക്കേടാണീ പറയുന്നതെന്ന് നിങ്ങള്‍ക്കു തോന്നാം. മനുഷ്യനെ പോലെ സംസാരിക്കാനും ജോലികള്‍ ചെയ്യാനും റോബോട്ടുകള്‍ക്ക് കഴിയുമെങ്കില്‍ നിങ്ങളുടെ ജീവിതപങ്കാളിയാകാനും ഇവയ്ക്കാകും. റോബോട്ടുമായി വിവാഹം കഴിയ്ക്കുകയും ലൈംഗീക ബന്ധത്തിലേര്‍പ്പെടുകയും ചെയ്യുക.. ചിന്തിക്കാന്‍ കഴിയുമോ നിങ്ങള്‍ക്ക്..

ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ മുഖം ചുളിച്ചിട്ട് കാര്യമില്ല. ഇങ്ങനെയൊരു അവസ്ഥയിലേക്ക് നാം എത്താന്‍ നാളുകളേറയില്ല എന്നതാണ് വാസ്തവം. റോബോട്ട് സെക്‌സ് ടൂറിസത്തിന്റെ സാധ്യതകളെപ്പറ്റി മനുഷ്യര്‍ തന്നെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. സെക്‌സ് ടോയിസുകളും, റോബോട്ട് വെയ്റ്റര്‍മാരും വിപണിയില്‍ ഇടം പിടിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി വരുന്ന റോബോട്ടുകള്‍ മനുഷ്യരാല്‍ ആകൃഷ്ടരാകുന്നവയും മനുഷ്യര്‍ക്ക് പ്രണയിക്കാന്‍ തോന്നുന്നവയുമായിരിക്കും.

robot-1

താന്‍ നിര്‍മ്മിച്ച ശില്പമായ ഗലാറ്റിയയുമായി പ്രണയത്തിലാകുന്ന ഗ്രീക്ക് പുരാണത്തിലെ ശില്പി പിഗ്മാലിയന്റെ കഥയിലാണ് ഇത്തരം ബന്ധങ്ങളെക്കുറിച്ച് ആദ്യം വായിച്ചറിഞ്ഞത്. പിന്നീട് സിനിമകളിലും ഇത്തരം റോബോട്ടുകള്‍ പ്രത്യക്ഷപ്പെട്ടു. മനുഷ്യരുമായി അടുത്തിടപഴകുന്നത് വളരെ രസകരമായി തന്നെ സിനിമകളില്‍ ചിത്രീകരിച്ചത് നാം കണ്ടു. എന്നാല്‍, അതു നാം വെറും ഒരു സിനിമയായി കാണേണ്ടതില്ല. വരാനിരിക്കുന്ന മനുഷ്യജീവിതങ്ങളെക്കുറിച്ചാണ് വരച്ചുകാട്ടുന്നത്.

ഇപ്പോള്‍ത്തന്നെ മനുഷ്യ രൂപത്തോട് കൂടുതല്‍ സാദൃശ്യമുള്ള റോബോട്ടുകളെ നിര്‍മ്മിക്കുന്നതിലും മനുഷ്യരുമായി കൂടുതല്‍ ബന്ധം പുലര്‍ത്തത്തക്ക രീതിയില്‍ അവ നിര്‍മ്മിക്കുകയും ചെയ്യുന്ന രീതികള്‍ സുലഭമാകുന്നുണ്ട്. വീട്ടുവേലയ്ക്കായും ഓഫീസ് ജോലികള്‍ക്കായും റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്. വരും നാളുകളില്‍ സെക്‌സില്‍ ഏര്‍പ്പെടാന്‍ മനുഷ്യന്‍ തിരഞ്ഞെടുക്കുന്നത് റോബോട്ടുകളെയായിരിക്കുമെന്ന് പല ഗവേഷകരും പ്രവചിച്ചു കഴിഞ്ഞു.

robot-5

ഇനി ജോലികളെല്ലാം ചെയ്യുന്ന വെറുമൊരു യന്ത്രപാവയായിരിക്കില്ല റോബോട്ടുകള്‍. മനുഷ്യനെ പോലെ തന്നെ ചിരിക്കുകയും കരയുകയും, നൃത്തം വെക്കുകയും, തല്ലുണ്ടാക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന റോബോട്ടുകള്‍.

ഹൃദയമുള്ള റോബോട്ടിനെ ഇതിനോടകം ജപ്പാന്‍ വികസിപ്പിച്ചെടുത്തു. പെപ്പര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ട് മനുഷ്യരുടെ ആംഗ്യങ്ങളെ തിരിച്ചറിയും, ശബ്ദത്തിനൊപ്പം തന്നെ മുഖഭാവം പ്രകടിപ്പിക്കുകയും ചെയ്യും. ഒരു സുഹൃത്തിനോടോ, കുടുംബാംഗങ്ങളോടോ സംസാരിക്കുന്ന പോലെ ഇതിനോടും സംസാരിക്കാം. ഇത്തരം കണ്ടുപിടുത്തങ്ങള്‍ നമുക്ക് മുന്നില്‍ നടന്നുക്കൊണ്ടേയിരിക്കുന്നു. ഇനി റോബോട്ടിനെ പെണ്ണുകാണേണ്ടി വരികയും ചെക്കന്‍ കാണേണ്ടിവരികയും ചെയ്യുന്ന അവസ്ഥയെക്കുറിച്ചാണ് ആലോചിക്കേണ്ടിയിരിക്കുന്നത്. നിങ്ങള്‍ തയ്യാറായിക്കൊള്ളൂ..

upen-patel-karishma-tanna-turn-robots-nach-baliye-7

റോബോ സെക്‌സ് ടൂറിസത്തിന്റെ സാധ്യതകളെക്കുറിച്ച് വിലയിരുത്താതെ പൂര്‍ണത വരുന്നില്ല. റോബോട്ടുകളുമായി ശാരീരികബന്ധം പുലര്‍ത്തുന്നതിലൂടെ എച്ച്‌ഐവി പോലുള്ള രോഗങ്ങള്‍ ഉണ്ടാകില്ലെന്നത് ഇതിലൂടെയുണ്ടാകുന്ന ഗുണങ്ങളായും റിപ്പോര്‍ട്ടുകള്‍ വന്നു. ചിലവുകള്‍ കുറയുമെന്നതും ചര്‍ച്ചചെയ്യപ്പെട്ടു.

റെഡ്‌സ്്രടീറ്റുകളില്‍ റോബോ വേശ്യകള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരവസ്ഥ.. ഇത്തരം കമ്പ്യൂട്ടര്‍ വേശ്യകള്‍ വരുന്നതോടെ മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഇല്ലാതാകുമെന്ന് ഉറപ്പ്. ഇവയുമായുള്ള ബന്ധം മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുമെന്നാണ് സെക്‌സ് സൈക്കോളജിസ്റ്റുമാര്‍ പറയുന്നത്.

റോബോട്ടുമായുള്ള ലൈംഗിക ബന്ധത്തിന് റോബോഫിലിയ എന്ന പേരും ഇട്ടുക്കഴിഞ്ഞു. ചൈനയില്‍ അടുത്തിടെ പുറത്തിറങ്ങിയ ഗേള്‍ഫ്രണ്ട് ആപ്പായ ക്‌സിയാചോയ്‌സ് ആയിരക്കണക്കിന് ആള്‍ക്കാരുമായി ഹൃദയബന്ധമുണ്ടാക്കിയെന്ന ഞെട്ടിപ്പിക്കുന്ന കാര്യവും നമ്മള്‍ കണ്ടുക്കഴിഞ്ഞു. പങ്കാളിയുമായി പിരിഞ്ഞിരിക്കുന്നവര്‍ക്കും, പങ്കാളികളില്ലാത്തവര്‍ക്കും ഇത്തരം റോബോട്ടുകള്‍ ആശ്വാസകരമാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

cats

ഇങ്ങനെയൊക്കെ പറയുമ്പോഴും മനസില്‍ നൂറു ചോദ്യങ്ങള്‍ ബാക്കി കിടക്കുന്നു. റോബോട്ടുകളുമായി മനുഷ്യന്‍ ബന്ധങ്ങളിലേര്‍പ്പെടുമ്പോള്‍ എങ്ങനെ അടുത്ത പരമ്പര ഉണ്ടാകും. അപ്പോള്‍ കുറേ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ലോകത്തില്‍ നിന്ന് മനുഷ്യന്‍ തന്നെ ഇല്ലാതാകുമെന്നാണോ.. ചിന്തകള്‍ അതുക്കുംമേല്‍ പോകുന്നു. അതുകൊണ്ട് നിര്‍ത്തുന്നതാകും ബുദ്ധി. എങ്കിലും വരാന്‍പോകുന്ന മാറ്റങ്ങള്‍ക്കനുസൃതമായി കരുക്കള്‍ പോലെ നാം നീങ്ങേണ്ടിയിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+