അര്‍ബുദരോഗിയുടെ അവസാന ആഗ്രഹം നിറവേറ്റി ഇന്ത്യന്‍ എയര്‍ഫോഴ്സ്
അര്‍ബുദത്തിനു് മുന്നിലും പതറാത്ത മനസുമായി അതിനെ നേരിട്ട് ജീവിത്തിലേയ്ക്ക് തിരിച്ച് വന്നവര്‍ ഒട്ടേറെയുണ്ട്. എന്നാല്‍ മരണം അടുത്തെത്തിയിട്ടും അത് അറിയാതെ ജീവിതത്തില്‍ തനിയ്ക്ക് ഏറെ പ്രിയപ്പെട്ട വിമാനത്തിനൊപ്പം സമയം ചെലവഴിച്ച ഒരു പതിനാലുകാരന്‍ കൗതുകമാകുന്നു..അതോടൊപ്പം നൊമ്പരവും.
ബീഹാര്‍ സ്വദേശിയായ ചന്ദന്‍ എന്ന കുട്ടിയാണ് അര്‍ബുദബാധിതനായി ദിവസങ്ങള്‍ എണ്ണികഴിയുന്നത്. ഡോക്ടര്‍മാര്‍ അവന്റെ ജീവിത്തിന്റെ വിധി നിര്‍ണയിച്ചുകഴിഞ്ഞു. ഇതൊന്നും അറിയാതെ തന്റെ പ്രിയപ്പെട്ട വിമാനമോഡലുകള്‍ക്കൊപ്പം അവന്‍ ആശുപത്രി കിടക്കയിലുണ്ട്.
ഇന്ത്യന്‍ വ്യോമസേനയിലെ പൈലറ്റാകണമെന്നാണ് ഈ കുട്ടിയുടെ ആഗ്രഹം. വിമാനങ്ങളോടുള്ള ചന്ദന്റെ പ്രിയംഅവനെ ചികിത്സിയ്ക്കുന്ന എയിംസിലെ ഡോക്ടര്‍മാര്‍ക്കും അറിയാം. എയര്‍ഫോഴ്‌സില്‍ ചേരുകയെന്ന അവന്റെ ആഗ്രഹവും വിമാനങ്ങളോടുള്ള പ്രിയത്തില്‍ നിന്ന് ഉണ്ടായതാണ്. ഒടുവില്‍ ചന്ദന്റെ ആഗ്രഹം സാധ്യമായി. എയര്‍ഫോഴ്‌സ് ഒരു കുട്ടി പൈലറ്റായി ഒപ്പം കൂട്ടി. എണ്ണപ്പെട്ട നാളുകളെക്കുറിച്ചറിയാതെ വിമാനത്തില്‍ പോയതിന്റെ ആവേശത്തിലാണ് ഈ കുട്ടി പൈലറ്റ്.

ചന്ദന്‍
ഏഴാം ക്ളാസ് വിദ്യാര്‍ഥിയാണ് ചന്ദന്‍. പഠനത്തിലും മിടുക്കനായിരുന്നു. അര്‍ബുദബാധിതനായതോടെ ചന്ദന്‍ മാതാപിതാക്കളോടൊപ്പം ദില്ലിയിലേയ്ക്ക് താമസം മാറി. ഒരു ചെറുകിട ബിസിനസുകാരനാണ് ചന്ദന്റെ പിതാവ് ഗിരീഷ് മണ്ടല്‍. അസുഖം ശരീരത്തെ മുഴുവനായി ബാധിച്ചു. പക്ഷേ ആശുപത്രി കിടക്കയിലും യുദ്ധവിമാനങ്ങളെപ്പറ്റി പറയുമ്പോള്‍ ചന്ദന്‍ കൂടുതല്‍ വാചാലനാകുന്നു.

എയര്‍ഫോഴ്സ്
എയര്‍ഫോഴ്‌സില്‍ പൈലറ്റാകണമെന്നായിരുന്നു ചന്ദന്റെ ആഗ്രഹം. ജീവിയ്ക്കുന്നത് പോലും പൈലറ്റാകാന്‍. എയര്‍ഫോഴ്‌സിനോടും വിമാനങ്ങളോടമുള്‌ല കുട്ടിയുടെ താത്പര്യം കുട്ടിയുടെ ചികിസ്തയ്ക്കും മറ്റും സഹായിക്കുന്ന ഉദയ് ഫൗണ്ടേഷനിലെ രാഹുല്‍ വര്‍മ്മയാണ് എയര്‍ഫോഴ്സിന്റെ ശ്രദ്ധയില്‍പെടുത്തിയത്

ക്ഷണം
എയര്‍ഫോഴ്‌സ് ചീഫ് മാര്‍ഷലുമായി നേരിട്ടൊരു കൂടിക്കാഴ്ച. കലൌഡ് 9 ല്‍ ഒരു യാത്ര. പൈലറ്റുമാര്‍ക്കൊപ്പം ഓരോ നിമിഷവും ഈ കുട്ടി പൈലറ്റ് ചെലവഴിച്ചു.

അഭിമാനം
പോരാളിയായ പൈലറ്റാകാന്‍ ആഗ്രഹിച്ച കുട്ടിയോട് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും ആദരവ്

ആരോഗ്യനില
ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയില്ല. വേദന സംഹാരികള്‍ കഴിച്ചാണ് ജീവിതം. മരുന്നിനായി തന്നെ ചന്ദന്റെ കുടുംബത്തിന് വലിയൊരു തുക ചെലവാകുന്നു.

സാമ്പത്തിക സഹായം
ചന്ദനെ സാമ്പത്തികമായി സഹായിക്കണമെന്ന് ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഇനി പറയുന്ന വിലാസത്തിലോ ബാങ്ക് അക്കൗണ്ട് നന്പരിലോ സഹായം കൈമാറാം. Master Chandan Kumar, Account No. 600510110003936 (Savings Account), Bank of India, Hauz Khas Branch, A-21, Green Park Main, New Delhi, PIN: 110 016, IFSC Code: BKID0006005 (For online transactions)












Click it and Unblock the Notifications