ഇന്ത്യന്‍ ക്രിക്കറ്റ് ഫാന്‍സ് താലോലിക്കുന്ന 10 ചിത്രങ്ങള്‍!
ഒരു ചിത്രം മതി, അത് നൂറ് വാക്കിന് മേലെ നില്ക്കും. അവസാന ഇന്നിംഗ്സിന് ശേഷം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ പിച്ചിനെ തൊട്ടുതൊഴുന്ന ക്രിക്കറ്റ് ദൈവത്തിന്റെ ചിത്രം ആരുടെ കണ്ണുകളെയാണ് ഈറനണിയിക്കാത്തത്. 22 വാര പിച്ചിലെ എന്റെ 24 വര്‍ഷത്തെ യാത്ര ഇവിടെ അവസാനിക്കുന്നു എന്നാണ് സച്ചിന് അന്ന് പറഞ്ഞത്.
അത് പോലെയുള്ള ചരിത്ര നിമിഷങ്ങള്‍ വേറെയുമുണ്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍. ഇവിടെ കളി മതവും കളിക്കാര്‍ ദൈവങ്ങളും ആയി നില്‍ക്കുന്നത് പോയ കാലത്തെ ഈചിത്രങ്ങളുടെ കൂടി പിന്‍ബലത്തിലാണ്. ലോര്‍ഡ്സിന്റെ ബാല്‍ക്കണിയില്‍ ലോകകപ്പുമായി നില്ക്കുന്ന കപിലും അവിടെ തന്നെ കുപ്പായം അഴിച്ചുവീശുന്ന ദാദയുമെല്ലാം ഇന്ത്യന്‍ കളി ആരാധകര്‍ താലോലിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിലുണ്ട്. കാണൂ.

സച്ചിന് അവസാനമായി
വെസ്റ്റ് ഇന്‍ഡീസിനെതിരെ, തന്റെ അവസാനത്തെ ടെസ്റ്റ് ഇന്നിംഗ്സ് കളിക്കാനായി ഇറങ്ങുന്ന സച്ചിന്റെ ചിത്രമെടുക്കുന്ന ആരാധകരും ഫോട്ടോഗ്രാഫര്‍മാരും.

ഇത് ചരിത്രം
1983 ല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ അവസാന വിക്കറ്റും വീഴ്ത്തി ഇന്ത്യ ലോക ചാമ്പ്യന്മാരായപ്പോള് ഗ്രൗണ്ടിലേക്ക് ഓടിക്കയറുന്ന കാണികള്‍

ഒരു ദൈവം ജനിക്കുന്നു
ഇംഗ്ലണ്ടിനെതിരെ, പതിനേഴാം വയസ്സില്‍ ടെസ്റ്റിലെ ആദ്യ സെഞ്ചുറിക്ക് ശേഷം തിരിച്ചുവരുന്ന സച്ചിന്. സച്ചിനും പ്രഭാകറും ചേര്‍ന്ന് കളി സമനിലയിലാക്കി.

ദാദയുടെ വീര്യം
നാറ്റ്വെസ്റ്റ് ഫൈനല്‍ ജയിച്ച ശേഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.

കിടന്നോ ആശാനേ കിടന്നോ
2008 ലെ ടെസ്റ്റിനിടെ ഓസീസ് ബാറ്റ്സ്മാന്മാരും ഇന്ത്യന്‍ കളിക്കാരും അംപയറും ഗ്രൗണ്ടില്‍ കിടക്കുന്നു. കളത്തില്‍ തേനീച്ച ഇറങ്ങിയതാണ് പ്രശ്നമായത്.

പത്തില്‍ പത്തുമായി കുംബ്ലെ
ജിം ലേക്കറിന് ശേഷം പത്തില്‍ പത്ത് വിക്കറ്റും വീഴ്ത്തി ഇന്ത്യയുടെ അനില്‍ കുംബ്ലെ പാകിസ്താന്റെ നടുവൊടിച്ച ദിവസം.

വീണ്ടും കുംബ്ലെ
പൊട്ടിയ താടിയെല്ലുമായി കുംബ്ലെ 14 ഓവറുകള്‍ തുടര്‍ച്ചയായി എറിഞ്ഞ് ബ്രയാല്‍ ലാറയെ വീഴ്ത്തിയ ആന്റിഗ്വ ടെസ്റ്റ്.

പുരുഷു എന്നെ അനുഗ്രഹിക്കണം
ആരാധ്യപുരുഷനായ സച്ചിന്റെ കാലില്‍ തൊടാനൊരുങ്ങുന്നു വെടിക്കെട്ട് താരം യുവരാജ് സിംഗ്

സൂപ്പര്‍ സിക്സ്
സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ ഒരോവറിലെ ആറാമത്തെ പന്തും സിക്സറിന് പറത്തുന്ന യുവി.

ഹിയര്‍ വീ ഗോ
ശ്രീലങ്കയ്ക്കെതിരെ സിക്സര്‍ പറത്തി ഇന്ത്യയെ ലോകചാമ്പ്യന്മാരാക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications