Get Updates
Get notified of breaking news, exclusive insights, and must-see stories!

സുലൈമാന്‍ റാവുത്തറുടെ റെക്കോഡ് റോഷി അഗസ്റ്റിന്‍ നിഷ്പ്രഭമാക്കുമോ? ഇടുക്കി മണ്ഡല ചരിത്രം

ഇടുക്കി: വലത്തോട്ട് ചാഞ്ഞു നില്‍ക്കുന്നതാണ് ഇടുക്കി മണ്ഡലത്തിന്റെ ചരിത്രം. കഴിഞ്ഞ പത്ത് നിമയസഭാ തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ ഒരു തവണ മാത്രമാണ് ഇടുക്കി ഇടതുപക്ഷത്തിനൊപ്പം നിന്നത്. 1996ല്‍. ജനതാദള്‍ നേതാവ് പിപി സുലൈമാന്‍ റാവുത്തറിന്റെ തുടര്‍ച്ചയായ മല്‍സരങ്ങള്‍ 1996ല്‍ ഫലം കണ്ടു. പക്ഷേ ഇദ്ദേഹം പിന്നീട് കോണ്‍ഗ്രസിലേക്ക് കൂടുമാറി എന്നത് മറ്റൊരു ചരിത്രം. 1977ന് ശേഷമുള്ള 10 തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ ആറ് തവണ കേരള കോണ്‍ഗ്രസും മൂന്ന് തവണ കോണ്‍ഗ്രസും ഒരു തവണ ഇടതുപക്ഷവും ജയിച്ചു. ഇത്തവണ കേരള കോണ്‍ഗ്രസ് ജോസ് പക്ഷം എല്‍ഡിഎഫിലേക്ക് കൂടുമാറിയതോടെ മണ്ഡലം യുഡിഎഫിനൊപ്പം നില്‍ക്കില്ല എന്നാണ് സംസാരം.

r

ഇടുക്കി ജില്ലയിലെ അറക്കുളം, ഇടുക്കി, കഞ്ഞിക്കുഴി, വാഴത്തോപ്പ്, കുടയത്തൂര്‍, കാമാക്ഷി, കാഞ്ചിയാര്‍, കൊന്നത്തടി, മരിയാപുരം, വാത്തിക്കുടി എന്നീ പഞ്ചായത്തുകളും കട്ടപ്പന മുന്‍സിപ്പിലാറ്റിയും ചേര്‍ന്നതാണ് ഇടുക്കി നിയമസഭാ മണ്ഡലം. 2001 മുതല്‍ കേരള കോണ്‍ഗ്രസ് നേതാവ് റോഷി അഗസ്റ്റിനാണ് തുടര്‍ച്ചയായി മണ്ഡലത്തില്‍ ജയിക്കുന്നത്. ഇത്തവണ അഞ്ചാമൂഴത്തിന് ഒരുങ്ങുകയാണ് റോഷി അഗസ്റ്റിന്‍. കഴിഞ്ഞ നാല് തവണയും യുഡിഎഫിനൊപ്പമായിരുന്നെങ്കിലും ജോസ് കെ മാണിയും റോഷി അഗസ്റ്റിനുമെല്ലാം ഇത്തവണ എല്‍ഡിഎഫിനൊപ്പമാണ്.

യുഡിഎഫിന് വേണ്ടി കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തേക്ക് മാറിയ ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് മല്‍സരിക്കുമെന്നാണ് കരുതുന്നത്. 2016ലും റോഷി അഗസ്റ്റിനും ഫ്രാന്‍സിസ് ജോര്‍ജും തന്നെയായിരുന്നു വലതിന്റെയും ഇടതിന്റെയും സ്ഥാനാര്‍ഥികള്‍. ഇത്തവണയും അങ്ങനെ തന്നെ. പക്ഷേ, ഇരുവരും മുന്നണി മാറിയാണ് ഇത്തവണ മല്‍സര രംഗത്തെത്തുന്നത് എന്ന് മാത്രം.

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ റോഷി അഗസ്റ്റിന് 60556 വോട്ടും ഫ്രാന്‍സിസ് ജോര്‍ജിന് 50758 വോട്ടുമാണ് കിട്ടിയത്. 9323 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ റോഷി ജയിച്ചു. എന്‍ഡിഎക്ക് വേണ്ടി ബിഡിജെഎസ് പ്രതിനിധി ബിജു മാധവനാണ് മല്‍സരിച്ചത്. 27403 വോട്ടുകള്‍ അദ്ദേഹത്തിന് ലഭിച്ചു. മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിലും കട്ടപ്പന നഗരസഭയിലും യുഡിഎഫ് ഭരിക്കുന്നു. ആറ് പഞ്ചായത്തുകള്‍ എല്‍ഡിഎഫിനൊപ്പവും. കേരള കോണ്‍ഗ്രസ് എം ഇടതുക്യാമ്പിലെത്തിയതോടെയാണ് എല്‍ഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കുതിച്ചുകയറിയത്. നിയമസഭാ തിരഞ്ഞെടുപ്പിലും ഈ മുന്നേറ്റമുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.

നടി നിത്യ രാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+