കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റംബോംബ് ഇടുകയാണെങ്കില്‍ പാകിസ്താന്‍ ഇന്ത്യയില്‍ എവിടെയിടും? കൊച്ചിയിലും ഇടാം... അത്ര എളുപ്പമല്ല

Google Oneindia Malayalam News

ഇന്ത്യ പാക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പാക് സൈനികര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അതിന് ഒരു സൈനിക ഏറ്റുമുട്ടലിന്റെ സ്വഭാവവും വരുന്നുണ്ട്. ഇന്ത്യയുടെ സൈനിക നീക്കം തങ്ങള്‍ തടയുകയായിരുന്നു എന്ന വാദമാണ് പാകിസ്താന്‍ ഉന്നയിക്കുന്നത്.

കൂടുതൽ വാർത്തകൾ

പാകിസ്താന്റെ മിസൈല്‍ ഇങ്ങ് കൊച്ചിവരെയെത്തും,ഗതികെട്ട പാകിസ്താന്‍ ഇന്ത്യന്‍ നഗരങ്ങള്‍ ആക്രമിച്ചേക്കും

ഇനിയൊരിക്കല്‍ കൂടി ആക്രമിക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കും എന്നാണ് അവര്‍ പറയുന്നത്. അങ്ങനെ ഒരു തിരിച്ചടിയുണ്ടാവുകയാണെങ്കില്‍ അവര്‍ അണ്വായുധം ഉപയോഗിച്ചേക്കും എന്ന ഭയമുണ്ട് ഇന്ത്യയ്ക്ക്.

അങ്ങനെ ഒരു സാഹചര്യം വന്നാല്‍ പാകിസ്താന്‍ ഇന്ത്യയുടെ ഏത് നഗരത്തെ ആയിരിക്കും ആദ്യം ലക്ഷ്യമിടുക? അവരുടെ ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്ന് കൊച്ചി ആയിരിക്കുമോ?

പാകിസ്താന്റെ മിസൈലുകള്‍

പാകിസ്താന്റെ മിസൈലുകള്‍

പാകിസ്താന് ദീര്‍ഘദൂര മിസൈലുകളും ഹ്രസ്വദൂര മിസൈലുകളും സ്വന്തമായുണ്ട്. പലതും ഇന്ത്യയുടെ തെക്കേയറ്റം വരെ എത്താന്‍ മാത്രം ശേഷിയുള്ളവയാണ്.

അണ്വായുധം പ്രയോഗിക്കാന്‍

അണ്വായുധം പ്രയോഗിക്കാന്‍

അണ്വായുധങ്ങള്‍ ഘടിപ്പിക്കാന്‍ പറ്റുന്ന മിസൈലുകളും അവരുടെ കൈവശം ഉണ്ട്. അതുകൊണ്ട് അവര്‍ക്ക് ഇന്ത്യയിലെ ഏത് നഗരം വേണമെങ്കിലും ആക്രമിക്കാന്‍ പദ്ധതിയിടാവുന്നതാണ്.

പദ്ധതിയിട്ടതുകൊണ്ട് കാര്യമുണ്ടോ?

പദ്ധതിയിട്ടതുകൊണ്ട് കാര്യമുണ്ടോ?

പാകിസ്താന് അങ്ങനെ അണ്വായുധം പ്രയോഗിക്കാന്‍ പദ്ധതിയിടാനേ കഴിയൂ, ഇന്ത്യയില്‍ അത് പൊട്ടിക്കാന്‍ കഴിയാന്‍ സാധ്യത തീരെയില്ല. അത്രയും ശക്തമാണ് ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍.

അയേണ്‍ ഡോം എന്ന ഉരുക്ക് കവചം

അയേണ്‍ ഡോം എന്ന ഉരുക്ക് കവചം

അയേണ്‍ ഡോം എന്നത് ഇസ്രായേല്‍ സഹാത്തോടെ ഇന്ത്യ സ്ഥാപിച്ച മിസൈല്‍ പ്രതിരോധ സംവിധാനമാണ്. ഹ്രസ്വദൂര മിസൈലുകള്‍ പാകിസ്താന്‍ വിക്ഷേപിച്ചാല്‍ തന്നെ ഇന്ത്യയ്ക്ക് അത് അറിയാനും അതിനെ തകര്‍ക്കാനും കഴിയും.

ദീര്‍ഘ ദൂര മിസൈലുകള്‍ തൊടുത്താല്‍

ദീര്‍ഘ ദൂര മിസൈലുകള്‍ തൊടുത്താല്‍

പാകിസ്താന്റെ കൈവശം ദീര്‍ഘ ദൂര മിസൈലുകളും ഉണ്ട്. അന്തരീക്ഷത്തിന്റെ സ്ട്രാറ്റോസ്ഫിയറിലൂടെയാണ് ഇവ സഞ്ചരിക്കുക. ലക്ഷ്യത്തിലെത്തുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് ഇവ ദൃശ്യമാവുകയുള്ളൂ.

ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധം

ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധം

അത്തരം മിസൈലുകളെ പ്രതിരോധിക്കാനുള്ള ശേഷിയും ഇന്ത്യക്കുണ്ട്. ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം ആണിത്. ഭൂസ്ഥിര ഉപഗ്രഹങ്ങളുമായും പൃഥ്വി എയര്‍ ഡിഫന്‍സ് സംവിധാനവുമായും ചേര്‍ന്നാണ് ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധം പ്രവര്‍ത്തിക്കുന്നത്. ലോകത്ത് നാല് രാജ്യങ്ങളില്‍ മാത്രമേ ഈ മിസൈല്‍ പ്രതിരോധ സംവിധാനം നിലവില്‍ ഉള്ളൂ.

അയ്യായിരം കിലോമീറ്റര്‍ അകലെ നിന്ന് തൊടുത്താലും

അയ്യായിരം കിലോമീറ്റര്‍ അകലെ നിന്ന് തൊടുത്താലും

അയ്യായിരം കിലോമീറ്റര്‍ അകലെ നിന്ന് മിസൈല്‍ തൊടുത്തുവിട്ടാല്‍ പോലും ഇന്ത്യ ബാലിസ്റ്റിക് പ്രതിരോധം അത് കണ്ടെത്തും. കണ്ടെത്തിക്കഴിഞ്ഞാല്‍ അത് ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തും മുമ്പ് തന്നെ തകര്‍ത്ത് കളയുകയും ചെയ്യും.

വേണമെങ്കില്‍ കൊച്ചിയില്‍ വരെ ബോംബ് ഇടാം

വേണമെങ്കില്‍ കൊച്ചിയില്‍ വരെ ബോംബ് ഇടാം

പാകിസ്താന്റെ മിസൈല്‍ സംവിധാനങ്ങളുടെ ശേഷി അനുസരിച്ച് അവര്‍ക്ക് നമ്മുടെ കൊച്ചിയില്‍ വരെ മിസൈല്‍ ആക്രമണം നടത്താന്‍ പറ്റും. പക്ഷേ അത് സാങ്കേതികമായി പറയാമെന്ന് മാത്രം. ഒരിക്കലും നടക്കാന്‍ പോകുന്നില്ല.

ഉപഗ്രഹ നിരീക്ഷണത്തിലും ഇന്ത്യ തന്നെ മുന്നില്‍

ഉപഗ്രഹ നിരീക്ഷണത്തിലും ഇന്ത്യ തന്നെ മുന്നില്‍


ഉപഗ്രഹങ്ങള്‍ വഴിയുള്ള നിരീക്ഷണങ്ങളുടെ കാര്യത്തിലും ഇന്ത്യ തന്നെയാണ് മുന്നില്‍. ശക്തമായ നിരീക്ഷണങ്ങള്‍ക്ക് പ്രാപ്തമായ എഴ് ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ ആകാശത്തുണ്ട്. പാകിസ്താന് അത്തരത്തില്‍ ഒന്ന് പോലും അവകാശപ്പെടാനാവില്ല.

ഒരേ സമയം ഒരുപാട് മിസൈലുകള്‍ വന്നാല്‍

ഒരേ സമയം ഒരുപാട് മിസൈലുകള്‍ വന്നാല്‍

ഒരേ സമയത്ത് ഒരുപാട് മിസൈലുകള്‍ ഇത്തരത്തില്‍ വിക്ഷേപിക്കപ്പെട്ടാല്‍ എന്ത് ചെയ്യും? യുദ്ധ സാഹചര്യത്തില്‍ അതും സംഭവിക്കാനിടയുണ്ട്? അതിനെ ഇന്ത്യ എങ്ങനെ പ്രതിരോധിക്കും എന്നത് ചോദ്യമാണ്.

ഫൈറ്റര്‍ ജെറ്റുകള്‍

ഫൈറ്റര്‍ ജെറ്റുകള്‍

പാകിസ്താന്റെ ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ഇന്ത്യന്‍ അതിര്‍ത്തി താണ്ടി ഒരുപാട് ദൂരമൊന്നും സഞ്ചരിക്കാന്‍ കഴിയില്ല. പക്ഷേ അവയ്ക്ക് അണ്വായുധങ്ങള്‍ വഹിക്കാനുള്ള ശേഷിയുണ്ട്. അതിര്‍ത്തിയിലെ ചില സുപ്രധാന കേന്ദ്രങ്ങള്‍ അപ്പോഴും ഭീഷണിയില്‍ തന്നെയാണെന്ന് കരുതേണ്ടി വരും.

English summary
If Pakistan attacks India with nuclear weapons, which city will be destroyed first?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X