കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ മോദി വിരോധിയായിക്കോളൂ ;പക്ഷേ ഈ ഐ.ഐ.എം വിദ്യാര്‍ത്ഥി പറയുന്നതു കേള്‍ക്കൂ

Google Oneindia Malayalam News

രാജ്യത്ത് ഒരു വിഭാഗം മോദി വിരോധികളായി അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവയൊക്കെ അടിസ്ഥാന രഹിതമാണെന്നു സ്ഥാപിക്കുകയാണ് ഷില്ലോങ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി നിശാന്ത് പ്രകാശ്.താന്‍ എന്തുകൊണ്ട് മോദിയെ അനുകൂലിക്കുന്നു എന്നതിനു വ്യക്തമായ കാരണങ്ങള്‍ നിശാന്തിനു പറയാനുണ്ട്.

''അധികാരത്തിലേറി നാളുകള്‍ കഴിയും മുന്‍പേ വര്‍ഗ്ഗീയത പടര്‍ത്തുന്ന , ഒരു ഫാസിസ്റ്റ് നേതാവായി മോദിയെ അവരോധിച്ചതിനു പിന്നില്‍ മാധ്യമങ്ങളുടെ സ്വാധീനം ചെറുതല്ല.വിട്ടുവീഴ്ച്ചയില്ലാത്ത ജനഹിതം അറിഞ്ഞു പ്രവര്‍ത്തിക്കുന്ന നേതാവും ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ വളര്‍ച്ചയിലേക്കു നയിക്കുന്ന മുഖ്യ സൂത്രധാരനുമാണ് മോദി.രാഷ്ട്രീയ എതിരാളികളും മോദി വിരോധികളും പറയുന്ന വില കുറഞ്ഞ രാഷ്ട്രീയക്കളികള്‍ മിഥ്യാധാരണയാണ്

ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന ജനങ്ങളുടെ പ്രതീക്ഷ ജാതിമത ഭേദമന്യേ സുരക്ഷിതവും സംതൃപ്തവുമായ ഭരണമാണ്.അതു മോദി സര്‍ക്കാര്‍ വാദ്ഗാനം ചെയ്തിട്ടുണ്ട്. പല പദ്ധതികളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.പ്രത്യേകിച്ച് സാമ്പത്തിക പദ്ധതികള്‍.അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മാധ്യമങ്ങള്‍ ബീഫ് വിഷയവും അസഹിഷ്ണുതയും മാത്രം ചര്‍ച്ചക്കെടുക്കുന്നത് ശരിയല്ല.പല നല്ല കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുന്നതിന് വേണ്ടത്ര ജനകീയത ലഭിക്കുന്നില്ലെന്നതാണ് വാസ്തവം'' നിശാന്ത് പറയുന്നു.വാര്‍ത്താ ചാനലുകള്‍ ചര്‍ച്ച ചെയ്യാത്തതില്‍ ചിലത് ഇവയൊക്കെയാണെന്നാണ്
നിശാന്തിന്റെ കണ്ടെത്തല്‍

വ്യാവസായിക ഉത്പ്പാദനം വര്‍ദ്ധിച്ചു

വ്യാവസായിക ഉത്പ്പാദനം വര്‍ദ്ധിച്ചു

മെയ്ക്ക ഇന്‍ ഇന്ത്യ പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത് വ്യവസായിക ഉത്പ്പാദന രംഗത്തെയാണ്. വ്യാവസായിക ഉത്പ്പാദന വളര്‍ച്ചാ തോത് 2015 സെപ്തംബറില്‍ 2.8 ശതമാനമായി .യു.പി.എ ഭരണകാലത്ത് ഇതും വെറും 0.1 ശതമാനമായിരുന്നു. വ്യവസായിക രംഗത്തെ വളര്‍ച്ച മൊത്തം ആഭ്യന്തര ഉത്പ്പാദന വളര്‍ച്ചാ നിരക്കിലും വര്‍ദ്ധനവുണ്ടാക്കി. വിദേശ നിക്ഷേപത്തോടൊപ്പം ആഭ്യന്തര നിക്ഷേപവും വര്‍ദ്ധിപ്പിക്കുന്നതിനുളള നടപടികളാണ് സ്വീകരിച്ചിട്ടുളളത്

അനധികൃതപണം പിടിച്ചെടുത്തു

അനധികൃതപണം പിടിച്ചെടുത്തു

അധികാരത്തിലേറി ഇരുപതു മാസത്തിനുള്ളില്‍ കണക്കില്‍പ്പെടാത്ത 16000 കോടി രൂപയാണ് സര്‍ക്കാര്‍ പിടിച്ചെടുത്തത്.1200 കോടിയോളം രൂപ വില വരുന്ന വസ്തുവകകളും കണ്ടെടുത്തു.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 47 ഫയലുകള്‍ കാണാതായതിനെ തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.

ഗ്രാമങ്ങളെ കേന്ദ്രീകരിച്ചുളള പദ്ധതികള്‍

ഗ്രാമങ്ങളെ കേന്ദ്രീകരിച്ചുളള പദ്ധതികള്‍

ഗ്രാമ വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി 2018 ഓടെ രാജ്യത്തെ 18,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കാനുളള പദ്ധതിയ്ക്ക് തുടക്കമിട്ടു.

ഹൈവേ പ്രൊജക്ടുകള്‍

ഹൈവേ പ്രൊജക്ടുകള്‍

റോഡു വികസനം ലക്ഷ്യമാക്കി 40,000 ഹൈവേ പ്രൊജക്ടുകള്‍ക്ക് അംഗീകാരം നല്‍കി.

 വിദേശ രാജ്യ സന്ദര്‍ശനം

വിദേശ രാജ്യ സന്ദര്‍ശനം

മോദിയുടെ വിദേശ രാജ്യ സന്ദര്‍ശനങ്ങളെ പല തരത്തിലും
വ്യാഖ്യാനിക്കുന്നവരുണ്ട്.വിദേശ രാജ്യങ്ങളുമായി ഉണ്ടാക്കിയ ധാരണകള്‍ വാര്‍ത്തകളില്‍ ഒറ്റവാക്കുകളിലൊതുങ്ങുകയും ചെയ്തു.വിവിധ രാജ്യങ്ങളുമായി സാമ്പത്തിക സുരക്ഷാ പ്രതിരോധ മേഖലകളില്‍ ബന്ധം ഊട്ടി ഉറപ്പിക്കാന്‍ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. യു.എസ്,വിയറ്റ്‌നാം ജപ്പാന്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളുമായെല്ലാം ഇന്ത്യ വിവിധ രംഗങ്ങളില്‍ ധാരണയുണ്ടാക്കി.

ക്രൂഡ് ഓയില്‍ ഇറക്കുമതി

ക്രൂഡ് ഓയില്‍ ഇറക്കുമതി

ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് സൗദി അറേബ്യയില്‍ നിന്നാണ്.സൗദിയില്‍ നിന്ന് ക്രൂഡ് ഓയിലിനു പുറമേ പെട്രോളിയം ഉത്പ്പന്നങ്ങളും ഇറക്കുമതി ചെയ്യാന്‍ ധാരണയായി. ആണവ റിയാക്ടറുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കാനഡയില്‍ നിന്ന് അഞ്ചു വര്‍ഷത്തേയ്ക്ക് യുറേനിയം ഇറക്കുമതി ചെയ്യാനും
ധാരണയായിരുന്നു.12 ആണവ റിയാക്ടറുകളുടെ നിര്‍മ്മാണത്തിനു റഷ്യയുമായി കരാര്‍ ഒപ്പു വച്ചു.

 യെമനില്‍ നിന്നും 4,500 ഇന്ത്യക്കാരെ മോചിപ്പിച്ചു

യെമനില്‍ നിന്നും 4,500 ഇന്ത്യക്കാരെ മോചിപ്പിച്ചു

ആഭ്യന്തരകലാപം നടക്കുന്ന യെമനില്‍ നിന്നും 4500 ഓളം ഇന്ത്യക്കാരെ മോചിപ്പിച്ചു.41 വിദേശികളും മോചിപ്പിച്ചവരില്‍ പെടുന്നു.ഇത് ആഗോള രംഗത്ത് ഇന്ത്യയുടെ പ്രതിച്ഛായ ഉയര്‍ത്തി.

English summary
iim shilong student say about modi goverment has been impliment several good policies in short term
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X