ഞാന്‍ ക്രിക്കറ്റിന്റെ ദൈവമല്ല: സച്ചിന്
മുംബൈ: ക്രിക്കറ്റിന്റെ ദൈവം - സച്ചിന് തെണ്ടുല്‍ക്കര്‍ എന്ന കളിക്കാരനെ ആരാധകര്‍ അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്. ഇത് സമ്മതിച്ചുതരാത്ത ഒരാളുണ്ട്. വേറാരുമല്ല, സാക്ഷാല്‍ സച്ചിന് തെണ്ടുല്‍ക്കര്‍ തന്നെ. താന്‍ താന്‍ ക്രിക്കറ്റിന്റെ ദൈവമല്ല എന്നാണ് സച്ചിന് പറയുന്നത്. ഒരുപാട് തെറ്റുകള്‍ ഞാന്‍ കളിക്കളത്തില്‍ വരുത്തിയിട്ടുണ്ട് - തന്നെ ദൈവമെന്ന് വിളിക്കാതിരിക്കാന്‍ സച്ചിന് പറയുന്ന കാരണമാണിത്.
ക്രിക്കറ്റ് കളിക്കാന്‍ എനിക്കിഷ്ടമാണ്. പക്ഷേ ഞാനൊരു സാധാരണ സച്ചിനാണ്. ദൈവമല്ല. ആളുകള്‍ക്ക് എന്നെ ഇഷ്ടമാണ്. ഞാന്‍ ഭാഗ്യവാനാണ്. ആളുകള്‍ ഇഷ്ടപ്പെടുക എന്നത് ഒരു പ്രത്യേക കാര്യമാണ് - ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ചുറിയും അടിച്ചുകൂട്ടിയ സച്ചിന് പറയുന്നു. ദൈവമെന്ന വിളി വന്ന വഴിയും അതിനോട് സച്ചിന്റെ മറുപടിയും കാണൂ.

പറഞ്ഞത് ഹെയ്ഡന്
ഞാന്‍ ദൈവത്തെ കണ്ടിട്ടുണ്ട്, ദൈവം ഇന്ത്യയ്ക്ക് വേണ്ടി നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്നു - ഓസ്ട്രേലിയയുടെ വിഖ്യാത ബാറ്റ്സ്മാന് മാത്യു ഹെയ്ഡനാണ് ഇത് പറഞ്ഞത്.

ലോകകപ്പിലെ പോസ്റ്റര്‍
ക്രിക്കറ്റ് ഞങ്ങളുടെ മതമാണ്. സച്ചിന് ദൈവവും. 1999 ലെ ഇംഗ്ലണ്ട് ലോകകപ്പിനിടെയാണ് പ്രശസ്തമായ ഈ ബാനര്‍ ഉയര്‍ന്നത്. അവിടുന്നങ്ങോട്ട് സച്ചിന് ദൈവമായി മാറുകയായിരുന്നു.

കോളമിസ്റ്റുകളും
മാസ്റ്റര്‍ ബ്ലാസ്റ്റര്‍, ലിറ്റില്‍ മാസ്റ്റര്‍, ലെജന്‍ഡ് ... എന്നിങ്ങനെ വിശേഷണങ്ങള്‍ പോരാതെ ക്രിക്കറ്റ് കോളമിസ്റ്റുകളും സച്ചിനെ ദൈവമെന്ന് വിളിച്ചുതുടങ്ങി

ഗോഡ് ഓഫ് ക്രിക്കറ്റ്
അങ്ങനെ ക്രിക്കറ്റ് മതമായുള്ള കടുത്ത ആരാധകര്‍ക്ക് സച്ചിന് ദൈവമായി. ക്രിക്കറ്റ് എന്താണ് എന്നറിയാത്തവര്ക്കും സച്ചിനെ അറിയാം.

അല്ല ഞാന്‍ ദൈവമല്ല
ക്രിക്കറ്റിന്റെ ദൈവമെന്ന് വിളിക്കുന്നതിനോട് സച്ചിന് ഒരിക്കലും താല്പര്യം കാണിച്ചിരുന്നില്ല

തെറ്റുകളുണ്ട്
കളിക്കളത്തില്‍ വരുത്തിയ ഒരു സാധാരണ കളിക്കാരനാണ് താനെന്നാണ് സച്ചിന് പറയുന്നത്.

സാധാരണ സച്ചിന് പക്ഷേ ഭാഗ്യവാന്
സാധാരണക്കാരനായ കളിക്കാരനാണ് ഞാന്‍. പക്ഷേ ആളുകള്‍ക്ക് എന്നെ ഇഷ്ടമാണ്. അതൊരു പ്രത്യേക അനുഭവമാണ് സച്ചിന് പറയുന്നു
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications