മോദി ഫേസ്ബുക്ക് ആസ്ഥാനത്ത്, മോദിക്ക് വേണ്ടി പ്രൊഫൈല്‍ ചിത്രം മാറ്റി സുക്കര്‍ബര്‍ഗ്!
കാലിഫോര്‍ണിയ: ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് വെബ്സൈറ്റായ ഫേസ്ബുക്ക് ഓഫീസിലും മോദി തരംഗം. അമേരിക്ക സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ചയാണ് ഫേസ്ബുക്കിന്റെ ഓഫീസ് സന്ദര്‍ശിച്ചത്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും ഭാര്യയും ചേര്‍ന്ന് മോദിയെ സ്വീകരിച്ചു.
സുക്കര്‍ബര്‍ഗുമായി നീണ്ട കൂടിക്കാഴ്ച നടത്തിയ ശേഷം മോദി അവിടത്തെ ജീവനക്കാരുമായി സംവാദം നടത്തി. ഫേസ്ബുക്കും ട്വിറ്ററും നമ്മുടെ അയല്‍ക്കാരാണ് എന്ന് പറഞ്ഞ മോദി തന്റെ പ്രസംഗത്തിനിടയില്‍ ഒരുനിമിഷം കണ്ണീര് പൊഴിക്കുകയും ചെയ്തു. ഫേസ്ബുക്ക് ആസ്ഥാനത്ത് മോദി നടത്തിയ വികാരനിര്‍ഭരമായ പ്രസംഗത്തിന്റെയും കൂടിക്കാഴ്ചയുടെയും പ്രസക്ത ഭാഗങ്ങളിലേക്ക്....

മോദി കരഞ്ഞത് ഇങ്ങനെ
അമ്മയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് അപ്രതീക്ഷിതമായി നരേന്ദ്ര മോദി വികാരാധീനനായത്. അമ്മയ്ക്ക് 90 വയസ് കഴിഞ്ഞു. ഔദ്യോഗിക വിദ്യാഭ്യാസം കിട്ടിയിരുന്നില്ല. എന്നാല്‍ ടിവി കണ്ടും മറ്റും മതാവിന് നല്ല ലോകവിവരം ഉണ്ടായിരുന്നു എന്ന് മോദി പറഞ്ഞു. ചെറുപ്പത്തില്‍ താന്‍ പാത്രങ്ങള്‍ കഴുകിയാണ് ജീവിച്ചത്.

സുക്കര്‍ബര്‍ഗിന്റെ മാതാപിതാക്കളെയും
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ മാതാപിതാക്കളെ മോദി അഭിനന്ദിച്ചു. സുക്കര്‍ബര്‍ഗിനെ പോലെ ഒരു മകന് ജീവന് നല്കിയ അവരെ എഴുന്നേറ്റ് നില്ക്കാന് ആവശ്യപ്പെട്ട് കയ്യടിയോടെയാണ് മോദി അഭിനന്ദിച്ചത്. നിറഞ്ഞ കയ്യടികളോടെ സദസ്സും മോദിക്കൊപ്പം കൂടി.

മോദിക്ക് ഗംഭീര സ്വീകരണം
ഫേസ്ബുക്ക് ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. സുക്കര്‍ബര്‍ഗും ഭാര്യയും ചേര്‍ന്ന് മോദിയെ സ്വീകരിച്ചു. തുടര്‍ന്ന് മോദി സുക്കര്‍ബര്‍ഗുമായി കൂടിക്കാഴ്ച നടത്തി. ജീവനക്കാരോട് സംസാരിച്ചു.

ഇന്ത്യയുടെ മുന്നേറ്റം
സമൂഹമാധ്യമങ്ങള്‍ നല്കുന്ന സൗകര്യങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ച മോദി അവയുടെ പ്രധാന്യത്തെക്കുറിച്ചും സംവാദത്തിനിടെ പല തവണ പറഞ്ഞു. വിവരസാങ്കേതിക രംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തുകയാണ് ഇന്ത്യ. അടുത്ത അഞ്ച് വര്‍ഷം ഇന്ത്യയ്ക്ക് വളരെ പ്രധാനമാണ്.

മോദിജി പറയൂ
വളരെ വേഗം തന്റെ സംസാരം അവസാനിപ്പിച്ച മോദിയോട് കൂടുതല്‍ സംസാരിക്കാന്‍ സുക്കര്‍ബര്‍ഗ് തന്നെയാണ് അഭ്യര്‍ഥിച്ചത്. ഇന്ത്യയെ വന്‍ ശക്തിയാക്കാനുള്ള ആഗ്രഹമാണ് തന്റെ പ്രസംഗത്തില്‍ മോദി പ്രകടിപ്പിച്ചത്. ഹിന്ദിയിലായിരുന്നു മോദിയുടെ പ്രസംഗം.

സോഷ്യല്‍ മീഡിയ ഒരു ക്രോസ് ചെക്ക്
ഞാന്‍ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഞാനിവിടെ പറയുന്ന കാര്യങ്ങള്‍ ജനങ്ങള്‍ ശ്രദ്ധിക്കുന്നു.

അറിവ് വളരെ പരിമിതമാണ്
തന്റെ അറിവ് വളരെ ചെറുതാണ് എന്ന് മോദി പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ കൂടുതല്‍ അറിവ് കിട്ടുന്നുണ്ട്. സോഷ്യല്‍ മീഡിയ കാരണം ഭരിക്കുന്നവര്‍ തെറ്റ് ചെയ്യുന്നത് പോലും കുറയുന്നു.

താന്‍ ചെയ്യുന്നത് ലളിതം
ഇന്ത്യയിലെ ജനങ്ങള്‍ക്ക് നിക്ഷേപിക്കാനായി ചില സ്ഥലങ്ങള്‍ പരിചയപ്പെടുത്തുകയാണ് താന്‍ ചെയ്യുന്നത് എന്ന് മോദി പറഞ്ഞു. എങ്ങിനെയാണ് ഇന്ത്യയിലേക്ക് നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതെന്ന് ഫേസ്ബുക്ക് ജീവനക്കാര്‍ മോദിയോട് ചോദിച്ചു.

ഇന്ത്യ സ്ത്രീകളെ ബഹുമാനിക്കുന്നു
ദുര്‍ഗയും കാളിയും ഇന്ത്യയിലെ ദൈവങ്ങളാണ്. സ്ത്രീകള്‍ക്ക് എത്രത്തോളം വലിയ പ്രധാന്യമാണ് ഇന്ത്യ നല്കുന്നതെന്നതിന്റെ ഉദാഹരണമാണിത്. സ്ത്രീ ശാക്തീകരണത്തിന് വലിയ പ്രാധാന്യമാണ് നമ്മള് നല്‍കുന്നത്.

മോദിയുടെ മൂന്ന് ഡി
ഡെമോക്രസി, ഡെമോഗ്രസി, ഡിമാന്‍ഡ് എന്നീ മൂന്ന് ഡി കളാണ് ഇന്ത്യയെ ശക്തമാക്കുന്നത് എന്നാണ് മോദി പറഞ്ഞത്. സംസ്ഥാനങ്ങള്‍ക്കും കൃത്യമായ അധികാരം നല്കുന്ന ഫെഡറല്‍ വ്യവസ്ഥയാണ് ഇന്ത്യയുടേത്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications