കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷം, ചിത്രങ്ങളിലൂടെ

Google Oneindia Malayalam News

തിരുവനന്തപുരം: അറുപത്തി ഒന്‍പതാമത് സ്വാതന്ത്ര്യദിനം കേരളത്തിലും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദേശീയ പതാക ഉയര്‍ത്തി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. നാല് വര്‍ഷക്കാലത്തെ ഭരണ നേട്ടത്തിലൂന്നിയ പ്രസംഗമായിരുന്നു മുഖ്യമന്ത്രിയുടേത്.

ഏഴ് പുതിയ പദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സ്വാതന്ത്ര്യദിന ആഘോഷം വിപുലമായി തന്നെ നടന്നു. കൊല്ലത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും, പത്തനംതിട്ടയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും പാലക്കാട് അനൂപ് ജേക്കബും, കണ്ണൂരില്‍ കെസി ജോസഫും, തൃശൂരില്‍ സിഎന്‍ ബാലകൃഷ്ണനും, കോഴിക്കോട് എംകെ മുനീറും, വയനാട്ടില്‍ പികെ ജയലക്ഷ്മിയുമാണ് അഭിവാദ്യം സ്വീകരിച്ചത്. ചിത്രങ്ങളിലേയ്ക്ക്...

 സെന്‍ട്രല്‍ സ്റ്റേഡിയം

സെന്‍ട്രല്‍ സ്റ്റേഡിയം

തലസ്ഥാനത്തെ ആഘോഷങ്ങള്‍ നടന്നത് സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ്

മുഖ്യമന്ത്രി

മുഖ്യമന്ത്രി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചത്

വിവിധ..

വിവിധ..

പൊലീസിലെ വിവിധ വിഭാഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ പരേഡില്‍ അണി നിരന്നു

ഭരണനേട്ടം

ഭരണനേട്ടം

നാല് വര്‍ഷത്തെ ഭരണനേട്ടം മുഖ്യമന്ത്രി പ്രസംഗത്തില്‍ വിശദീകരിച്ചു

ഏഴ് പദ്ധതികള്‍

ഏഴ് പദ്ധതികള്‍

ഏഴ് പദ്ധതികളും പ്രഖ്യാപിച്ചു

ഭവന പദ്ധതി

ഭവന പദ്ധതി

സംസ്ഥാനത്ത് ഒരു ലക്ഷം വീടുകള്‍ വച്ച് നല്‍കുന്നതിന് 2500 കോടിയുടെ പദ്ധതിയാണ് പ്രഖ്യാപനങ്ങളില്‍ പ്രധാനം

രാജ്ഭവനില്‍

രാജ്ഭവനില്‍

ഗവര്‍ണര്‍ പി സദാശിവം ദേശീയ പതാക ഉയര്‍ത്തുന്നു

നിയമ സഭയില്‍

നിയമ സഭയില്‍

നിയമ സഭയിലെ സ്വാതന്ത്ര്യ ദിന ആഘോഷം

English summary
Independence Day celebrated in Kerala; Pictures.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X