ബ്രിട്ടീഷുകാര്‍ തോക്ക് വലിച്ചെറിഞ്ഞ് ഓടി... വെള്ളപ്പട വിറച്ച നിമിഷം!! ഹജൂര്‍ കച്ചേരി ചരിത്രം
സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ സമാനതകളില്ലാത്ത വീര്യമാണ് മലപ്പുറത്ത് കണ്ടത്. വെള്ളപ്പടയെ തുരത്തിയോടിച്ച് മലയാള രാജ്യമുണ്ടാക്കി ഭരണം നടത്തിയ സമര നേതാക്കളായിരുന്നു ആലി മുസ്ല്യാരും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും. ബ്രിട്ടീഷുകാര്‍ വിറച്ചുപോയ മലബാര്‍ സമരത്തില്‍ കൊല്ലപ്പെട്ട സമരക്കാരുടെ എണ്ണം തിട്ടപ്പെടുത്താനാകില്ല.
പൂക്കോട്ടൂരും നിലമ്പൂരും പൊന്നാനിയിലും തിരൂരങ്ങാടിയിലും താനൂരുമെല്ലാം സമരം കൊടുമ്പിരികൊണ്ട ദിനങ്ങള്‍ ഇന്നും ഇന്നാട്ടുകാര്‍ക്ക് ആവേശമാണ്. ബ്രിട്ടീഷുകാരുടെ ക്രൂരതയ്ക്ക് സാക്ഷ്യം വഹിച്ച മന്ദിരമാണ് തിരൂരങ്ങാടിക്കടുത്ത ചെമ്മാടുള്ള ഹജൂര്‍ കച്ചേരി. ചെമ്മാട്ടെ ടിപ്പുവിന്റെ കോട്ട പിടിച്ചടക്കിയ ശേഷം തകര്‍ക്കുകയും അവിടെ നിന്നുള്ള കല്ലുപയോഗിച്ച് നിര്‍മിക്കുകയും ചെയ്ത മന്ദിരമാണിത്. ഇന്തോ-യൂറോപ്യന്‍ മാതൃകയിലാണ് കെട്ടിടം.

മദ്രാസ് പ്രസിഡന്‍സിക്ക് കീഴിലായിരുന്നു ബ്രിട്ടീഷ് ഭരണകാലത്ത് മലബാര്‍. ഭരണ സൗകര്യത്തിന് വേണ്ടി മലബാറില്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പ്രധാന കെട്ടിടമായിരുന്നു ഹജൂര്‍ കച്ചേരി. ബ്രിട്ടീഷുകാരുടെ റവന്യൂ ഓഫീസും കോടതിയും ജയിലുമെല്ലാം ഇവിടെയായിരുന്നു. മലബാര്‍ സമരം തുടങ്ങുന്നതിന് കാരണമായ പല സംഭവങ്ങളിലൊന്ന് നടന്നത് ഈ മന്ദിരത്തിന് മുന്നിലാണ്.
1921 ആഗസ്റ്റ് 20നായിരുന്നു ആ സംഭവം. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെ ബ്രിട്ടീഷ് പട്ടാളക്കാരും പോലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് ആലി മുസ്ല്യാരും ഖിലാഫത്ത് പ്രവര്‍ത്തകരും ഹജൂര്‍ കച്ചേരിയിലേക്ക് വന്നു. എന്നാല്‍ ഇതിനെതിരെ പോലീസ് വെടിവച്ചു. ഉന്നത ബ്രിട്ടീഷ് ഓഫീസര്‍മാര്‍ ഈ വേളയില്‍ ഹജൂര്‍ കച്ചേരിയിലുണ്ടായിരുന്നു.
വെടിവയ്ക്കുന്ന പോലീസുകാര്‍ക്ക് നേരെ സമരക്കാര്‍ ഓടിയടുത്തതോടെ ബ്രിട്ടീഷുകാര്‍ തോക്ക് ഉപേക്ഷിച്ച് പിന്തിരിഞ്ഞ് ഓടിയെന്നാണ് ചരിത്രം. പിന്നീട് വലിയ യുദ്ധം തന്നെ നടന്നു. ഇരുഭാഗത്തും വലിയ നാശനഷ്ടമുണ്ടായി. സമരക്കാരില്‍ 18 പേര് വീരമൃത്യു വരിച്ചു.

ബ്രിട്ടീഷ് പോലീസിലെ പ്രമുഖര്‍ കൊല്ലപ്പെട്ടു. ലഫ്. വില്യം റൂഥര്‍ഫൂഡ് ജോണ്‍സ്റ്റണ്‍, പ്രൈവറ്റ് എഫ്എം എലി, പ്രൈവറ്റ് എച്ച്സി ഹച്ചിങ്സ്, എസിപി വില്യം ജോണ്‍ ഡങ്കണ്‍ റൗളി, ഇന്‍സ്പെക്ടര്‍ മൊയ്തീന് എന്നിവരുള്‍പ്പെടെയുള്ള ബ്രിട്ടീഷ് പട്ടാളത്തിലെയും പോലീസിലെയും പ്രമുഖരാണ് കൊല്ലപ്പെട്ടത്. ബ്രിട്ടീഷുകാരുടെ കല്ലറ ഹജൂര്‍ കച്ചേരി കോംപൗണ്ടില്‍ ഇപ്പോഴും സംരക്ഷിച്ചുപോരുന്നു.
മാപ്പിള സമരം കൊടുമ്പിരി കൊണ്ടതോടെ ബ്രിട്ടീഷ് സൈന്യത്തിന് പിന്തിരിയേണ്ടി വന്നു. ആലി മുസ്ല്യാര്‍ നേതൃത്വം നല്കുന്ന ഭരണകൂടം നിലവില്‍ വന്നു. ഇവര്‍ കേന്ദ്രമാക്കിയതും ഹജൂര്‍ കച്ചേരിയായിരുന്നു. കോടതിയും ഭരണ വിഭാഗവും പാസ്പോര്‍ട്ട് ഓഫീസുമെല്ലാം ഇവിടെ അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നുവത്രെ. പിന്നീട് കൂടുതല്‍ പട്ടാളമിറങ്ങി രക്തരൂഷിത അക്രമത്തിലൂടെ മേഖല പിടിച്ചടക്കിയെന്നതും ചരിത്രം.
സ്വാതന്ത്ര്യത്തിന് ശേഷം ഹജൂര്‍ കച്ചേരിയിലാണ് തിരൂരങ്ങാടി താലൂക്ക് ഓഫീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ജില്ലയില്‍ പൈതൃക കേന്ദ്ര സംരക്ഷണത്തിന്റെ ചര്‍ച്ച വന്നപ്പോള്‍ ബന്ധപ്പെട്ടവര്‍ തിരഞ്ഞെടുത്തതും 75 സെന്റില്‍ സ്ഥിതി ചെയ്യുന്ന ഈ മന്ദിരമാണ്. ഹജൂര്‍ കച്ചേരി മ്യൂസിയമാക്കാന്‍ തീരുമാനിച്ചതോടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏറെ നടന്നു.
മലബാര്‍ സമരത്തിന്റെ എല്ലാ വിവരങ്ങളും ഉള്‍പ്പെടുന്ന മ്യൂസിയമാണ് സര്‍ക്കാര്‍ പദ്ധതിയിട്ടത്. എങ്കിലും രൂപത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ബ്രിട്ടീഷുകാരുടെ കോടതി പ്രവര്‍ത്തിച്ച മുറിയും ജയിലുമെല്ലാം ഇപ്പോഴും ഇവിടെയുണ്ട്. പുരാവസ്തു വകുപ്പിന് കീഴിലാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications