Get Updates
Get notified of breaking news, exclusive insights, and must-see stories!

നൈസാമിന്‍റെ നാട്ടുകാരന്‍ മൈക്രോസോഫ്ട് തലവന്‍?

ഇന്ത്യക്കാരനായ ഒരാള്‍ കമ്പ്യൂട്ടര്‍ രംഗത്തെ അതികായന്‍മാരായ മൈക്രോസോഫ്ടിന്റെ സിഇഒയാകുമെന്ന് പറഞ്ഞാല്‍ വിശ്വസിയ്ക്കുക പ്രയാസം തന്നെ അല്ലേ. ഹൈദരാബാദുകാരനായ സത്യ നടെല്ലയാണ് മൈക്രോ സോഫ്ടിന്റെ അടുത്ത സിഇഒ എന്നാണ് റിപ്പോര്‍ട്ടുകള്‍

റിപ്പോര്‍ട്ട് സത്യമായാല്‍ ഒരു ഇന്ത്യക്കാരന്‍ മൈക്രോസോഫ്ടിന്റെ അമരക്കാരനാവുക എന്ന സ്വപ്‌ന തുല്യമായ നേട്ടമാവും നടെല്ല സ്വന്തമാക്കുക, 46 കാരനായ നടെല്ലയുടെ ജീവിതത്തിന്റെ ഭൂരിഭാഗവും മൈക്രോസോഫ്ടിനൊപ്പം തന്നെയായിരുന്നു. സത്യ നടെല്ലയുടെ കൂടുതല്‍ വിശേഷങ്ങള്‍....

സത്യ നടെല്ല

സത്യ നടെല്ല

ഹൈദരാബാദില്‍ 1967 നാണ് സത്യ നടെല്ല ജനിയ്ക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനായ ബിഎന്‍ യുഗാന്ധരിന്റെമകനായിട്ടായിരുന്നു ജനനം. യുഗാന്ധര്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കീഴില്‍ 2004 മുതല്‍ 2009 വരെ ആസൂത്രണ കമ്മീഷന്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്

വിദ്യാഭ്യാസം

വിദ്യാഭ്യാസം

ബെങ്കുംപേട്ടിലെ ഹൈദരാബാദ് പബഌക്ക് സ്‌കൂളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓപ് ടെക്‌നോളജിയില്‍ നിന്ന് എഞ്ചിനീറിംഗ് കരസ്ഥമാക്കി. ഉപരി പഠനത്തിനായി അമേരിയ്ക്കയിലെത്തി. യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോന്‍സിനില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രി കരസ്ഥമാക്കി. ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎയും നേടി

മൈക്രോ സോഫ്ടിനൊപ്പം

മൈക്രോ സോഫ്ടിനൊപ്പം

മൈക്രോസോഫ്ട് ഓണ്ഡലൈന്‍ സര്‍വ്വീസ് ഡിവിഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റും മൈക്രോസോഫ്ട് ബിസിനസ് വിഭാഗം വൈസ് പ്രസിഡന്റുമാണ് അദ്ദേഹം.1992 മുതല്‍ അദ്ദേഹം മൈക്രോസോഫ്ടിനൊപ്പമുണ്ട്്. 22 വര്‍ഷത്തെ പ്രവര്‍ത്തി് പരിചയമുള്ള സത്യ നടെല്ലയെ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവ് കൊണ്ട സിഇഒ സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മൈക്രോസോഫ്ട്

മൈക്രോസോഫ്ട്

മൈക്രോസോഫ്ടിന്റെ ക്ളൗഡ് സര്‍വ്വീസ് റവന്യൂ വര്‍ദ്ധിപ്പിയ്ക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. 2013 ജൂണില്‍ 16.6 ബില്യണ്‍ ഡോളറായിരുന്ന വരുമാനം 20.3 ബില്യണായി ഉയര്‍ത്താന്‍ പ്രസിഡന്റായ നടെല്ലയ്ക്ക് കഴിഞ്ഞു

കുടുംബം

കുടുംബം

വാഷിംഗ്ടണിലാണ് സത്യ നടെല്ലയുടെ താമസം, വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+