കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ സ്‌കൂളിന് തറക്കില്ലിട്ട ദിവസമാണ് ബൊളീവിയയിലെ അധ്യാപക ദിനം;അതല്ലെ ഹീറോയിസം

  • By അക്ഷയ്‌
Google Oneindia Malayalam News

സെപ്തംബര്‍ അഞ്ചിന് മാത്രം ഒതുങ്ങുന്ന അധ്യാക സ്‌നേഹം സോഷ്യല്‍ മീഡിയകളില്‍ പൊടിപൊടിക്കുകയാണ്. എബ്രഹാം ലിങ്കന്‍ തന്റെ മകന്റെ പ്രധാനധ്യാപകന് അയച്ച കത്താണ് ഈ അധ്യാപ ദിനത്തിലും ഫേസ്ബുക്ക് ഏറ്റെടുത്തിരിക്കുന്നത്.

എന്നാല്‍ അധ്യാപക ദിനം എല്ലാ രാജ്യങ്ങളിലും വ്യത്യസ്ത ദിനങ്ങളിലാണ് ആഘോഷിക്കുന്നത്. തെക്കേ അമേരിക്കന്‍ രാജ്യമായ ബൊളീവിയയില്‍ അധ്യാപകരെ ഓര്‍മ്മിക്കുന്നത് ആദ്യ സ്‌കൂളിന് തറക്കല്ലിട്ട ദിവസമാണ്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ മൊത്തത്തില്‍ സെപ്തംബര്‍ 11നാണ് അധ്യാപക ദിനം ആഘോഷിക്കുന്നത്. ഓരോ രാജ്യത്തും അവരുടെ വിദ്യാഭ്യാസ രംഗവും ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അധ്യാപക ദിനാഘോഷത്തിന് നിദാനം. ഇന്ത്യയില്‍ മുന്‍ രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആഘോഷിക്കുന്നത്.

Teachers Day

തായ്‌വാനില്‍ കണ്‍ഫ്യൂഷസിന്റെ ജന്മദിനമായ ജനുവരി 16നാണ് അധ്യാപക ദിനമായി ആഘോഷിക്കുന്നത്. അര്‍ജന്റീനയില്‍ രാഷ്ട്രപതി ഡോ. മിന്‍ഗോ ഫാസ്റ്റിനോ സാര്‍മിയന്റോയുടെ ചരമദിനമാണ് അധ്യാപകദിനം. കൊളംബിയയില്‍ ഒക്‌റ്റോബര്‍ 15നും കോസ്റ്ററിക്കയില്‍ സെപ്തംബര്‍ 11നും ബ്രൂണെയില്‍ സെപ്തംബര്‍ 23നുമാണ് അധ്യാപക ദിനം ആഘോഷിക്കുന്നത്.

പെദ്രോ ചക്രവര്‍ത്തി സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി സ്‌കൂള്‍ നിര്‍മ്മിക്കാന്‍ നിയമമുണ്ടാക്കിയ ഒക്ടോബര്‍ 15നാണ് ബ്രസീലില്‍ അധ്യാപക ദിനം ആചരിക്കുന്നത്. ഒമാന്‍, സുറിയ, ഈജിപ്ത്, ലിബിയ, ഖത്തര്‍, യമന്‍, ടുണീഷ്യ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഫെബ്രുവരി 28 നാണ് അധ്യാപക ദിനം. ഉറുഗ്വേയില്‍ വിദ്യാര്‍ത്ഥി ദിനമായ സെപ്തംബര്‍ 21ന്റെ അടുത്ത ദിവസം തന്നെയാണ് അദ്യാപക ദിനവും ആചരിക്കപ്പെടുന്നത്.

English summary
India celebrates Teachers Day on September 5 and others in seperate days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X