സൗദി അറേബ്യയെ അമ്പരപ്പിച്ച് ഇന്ത്യ; ഒരേ സമയം ഡബിള്‍ മൂവ്... ഇറാനും അമേരിക്കയും ആഹ്ലാദത്തില്‍
ദില്ലി: വളരെ സൗഹൃദത്തിലായിരുന്നു ഇന്ത്യയും സൗദി അറേബ്യയും. വ്യാപാര സഹകരണത്തില്‍ മുന്‍പന്തിയിലാണ് ഇരു രാജ്യങ്ങളും. സൗദിയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ആദ്യ പട്ടികയിലാണ് ഇന്ത്യ. എന്നാല്‍ അടുത്തിടെ ഈ ബന്ധത്തില്‍ ചില അസ്വാരസ്യങ്ങള്‍ പ്രകടമായിരിക്കുന്നു. കാരണം മറ്റൊന്നുമല്ല, സൗദി അറേബ്യ അടുത്തിടെ ഇന്ത്യയ്ക്ക് നല്കിയ മറുപടി അല്‍പ്പം കടുത്തതായിരുന്നു. തൊട്ടുപിന്നാലെ ഇന്ത്യ നിലപാട് കടുപ്പിച്ചു. വിട്ടുവീഴ്ച ചെയ്യേണ്ട എന്നാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യ നടത്തുന്ന പുതിയ നീക്കങ്ങള്‍ സൗദിക്ക് ആശങ്കയുണ്ടാക്കുന്നതാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഉടക്ക് തുടങ്ങുന്നത്...
വ്യാപാര രംഗത്താണ് ഇന്ത്യയും സൗദിയും ഉടക്കിയിരിക്കുന്നത്. ആഗോള വിപണിയിലെ എണ്ണവില നിശ്ചയിക്കുന്നതില്‍ പ്രധാന റോള്‍ സൗദിക്കാണ്. ഒപെകിലെ പ്രധാന രാജ്യമാണ് സൗദി. ഒപെകില്‍ അംഗങ്ങളല്ലാത്ത എണ്ണ രാജ്യങ്ങളെ നിയന്ത്രിക്കുന്നത് റഷ്യയാണ്. റഷ്യയും സൗദിയും ഉല്‍പ്പാദനം കുറയ്ക്കാനും എണ്ണ വില കൂട്ടാനും തീരുമാനിച്ചു.

ഇന്ത്യയുടെ പ്രതിസന്ധി
ആഗോള വിപണിയില്‍ എണ്ണവില കൂടുന്നത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. വില കുറയുന്നതിന് വേണ്ടി ഉല്‍പ്പാദനം കൂട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. എണ്ണ വില ബാരലിന് 70 ഡോളറിലേക്ക് എത്തുകയാണ്. വില കുറച്ചില്ലെങ്കില്‍ ഇന്ത്യ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നും അറിയിച്ചു. കൊറോണ കാലത്ത് എണ്ണവില കുത്തനെ കുറഞ്ഞിരുന്നു.

സൗദിയുടെ നിലപാട്
ബാരലിന് 20 ഡോളര്‍ വരെ കുറഞ്ഞിരുന്നു എണ്ണവില. കൊറോണ ശക്തമായ കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ഇത്. ഈ വേളയില്‍ ഇന്ത്യ വന്‍തോതില്‍ എണ്ണ വാങ്ങിക്കൂട്ടി. ഇപ്പോള്‍ വില കൂടുകയാണ്. അതുകൊണ്ട് തന്നെ വില കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. എന്നാല്‍ വില കുറഞ്ഞ വേളയില്‍ സംഭരിച്ചുവച്ച എണ്ണ ഇന്ത്യ ഉപയോഗിക്കട്ടെ, ഇപ്പോള്‍ ഉല്‍പ്പാദനം കൂട്ടില്ല എന്ന നിലപാടാണ് സൗദി സ്വീകരിച്ചത്.

ഇന്ത്യ റൂട്ട് മാറ്റിപ്പിടിച്ചു
സൗദിയുടെ ഈ പ്രതികരണം ഇന്ത്യയ്ക്ക് തീരെ പിടിച്ചില്ല. പശ്ചിമേഷ്യന്‍ രാജ്യങ്ങളല്ലാത്ത മറ്റിടങ്ങളില്‍ നിന്നും എണ്ണ കൂടുതല്‍ ഇറക്കാന്‍ പൊതുമേഖലാ കമ്പനികള്‍ക്ക് ഇന്ത്യ നിര്‍ദേശം നല്കി. ഇതോടെ അമേരിക്കയില്‍ നിന്ന് എണ്ണ വന്‍തോതില്‍ ഇറക്കുകയാണ് ഇന്ത്യന്‍ കമ്പനികള്‍. കഴിഞ്ഞ ജനുവരി-മാര്‍ച്ച് മാസത്തെ കണക്കില്‍ അമേരിക്കയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണ്.

ചൈനയെ മൂന്നിലേക്ക് തള്ളി
പ്രതിദിനം 421000 ബാലല്‍ എണ്ണയാണ് ഇന്ത്യ അമേരിക്കയില്‍ നിന്ന് വാങ്ങുന്നത്. 2020ല്‍ ഇന്ത്യ അമേരിക്കയില്‍ നിന്ന് പ്രതിദിനം 287000 ബാരല്‍ എണ്ണയാണ് വാങ്ങിയിരുന്നത്. അമേരിക്കന്‍ കയറ്റുമതിയുടെ പത്ത് ശതമാനം എണ്ണ ഇന്ത്യയിലേക്കാണ്. ഇന്ത്യയ്ക്ക് ശേഷം ദക്ഷിണ കൊറിയയും ചൈനയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 2020ല്‍ ചൈനയായിരുന്നു ഒന്നാം സ്ഥാനത്ത്.

മറ്റൊരു തിരിച്ചടി
എണ്ണ ഉപയോഗത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യയാണ് കൂടുതല്‍ എണ്ണ ഉപയോഗിക്കുന്നത്. ഇന്ത്യ സൗദി എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ തീരുമാനിച്ചത് സൗദിക്ക് തിരിച്ചടിയാണ്. മാത്രമല്ല, ഇറാന്റെ എണ്ണ വാങ്ങുന്നതിന് ഇന്ത്യ വീണ്ടും നീക്കം തുടങ്ങി. ഇതില്‍ ഇറാന് ആഹ്ലാദത്തിലാണ്.

കരാര്‍ നീക്കം തുടങ്ങി
അമേരിക്കന്‍ ഉപരോധം കാരണമാണ് ഇറാന്റെ എണ്ണ ഇന്ത്യ വാങ്ങാത്തത്. ഉപരോധം വൈകാതെ പിന്‍വലിച്ചേക്കുമെന്നാണ് വിവരം. ഉപരോധം പിന്‍വലിക്കുന്ന പ്രഖ്യാപനം വന്നാല്‍ ഉടനെ തന്നെ ഇന്ത്യ ഇറാനുമായി കരാര്‍ ഒപ്പുവയ്ക്കും. അതിനുള്ള നടപടികള്‍ ഇപ്പോള്‍ തന്നെ ഇന്ത്യ ആരംഭിച്ചു. ഉപരോധം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.

ഇറാനുമായി അടുക്കുമ്പോള്‍
എണ്ണയ്ക്കും പ്രകൃതി വാതകത്തിനും ഗയാന, നോര്‍വെ, അമേരിക്ക എന്നീ രാജ്യങ്ങളെ ഇന്ത്യ ആശ്രയിക്കുന്നുണ്ട്. ഇറാന്റെ എണ്ണ കൂടി ഇന്ത്യ വാങ്ങാന്‍ തുടങ്ങിയാല്‍ സൗദിക്ക് മറ്റൊരു തിരിച്ചടിയാകും. ഇറാനെ ശത്രു പക്ഷത്ത് നിര്‍ത്തുന്ന രാജ്യമാണ് സൗദി. ഈ സാഹചര്യത്തില്‍ ഇറാനുമായി ഇന്ത്യ അടുക്കുന്നത് സൗദിക്ക് തിരിച്ചടിയാണ്.

ഇറാഖ് ഒന്നാം സ്ഥാനത്തേക്ക്
നേരത്തെ സൗദി അറേബ്യയില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത് വന്‍തോതില്‍ കുറയ്ക്കുകയാണ്. ഇപ്പോള്‍ ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാഖില്‍ നിന്നാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് കുറച്ച് യൂറോപ്പിനെയും അമേരിക്കയെയും ആഫ്രിക്കന്‍ രാജ്യങ്ങളെയും ആശ്രയിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
Recommended Video
-
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
ഒമാനില്‍ മിന്നല്‍പ്രളയം.. രണ്ട് മലയാളികള്‍ മരിച്ചു; അതിശക്തമായ മഴ മുന്നറിയിപ്പ് -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
ഡൽഹിയും മുംബൈയും തകർക്കും; ഭീഷണി മുഴക്കി മുൻ പാകിസ്ഥാൻ ഹൈക്കമ്മീഷണർ. -
തിരുവനന്തപുരത്ത് ജോലി ഒഴിവ്; 20,000ത്തിന് മുകളിൽ ശമ്പളം..അപേക്ഷിക്കാം -
കിടിലൻ ഐഡിയ; ഇവി ചാർജിങ് സ്റ്റേഷൻ ബിസിനസ്സിലൂടെ ലക്ഷങ്ങൾ വരുമാനം -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം











Click it and Unblock the Notifications