സെക്‌സ് ലൈവ് സ്ട്രീമിങ്... ഇന്ത്യന്‍ ദമ്പതിമാര്‍ ഉണ്ടാക്കുന്നത് ദിവസവും 60,000... മാസം 15 ലക്ഷം

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ഇന്ത്യ പുരോഗതിയുടെ പാതയിലാണ് എന്നാണ് പറയുന്നത്. ഡിജിറ്റല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപഭോഗവും കുത്തനെ വര്‍ദ്ധിച്ചു. അതിനേക്കാളേറെ ഇന്റര്‍നെറ്റില്‍ അശ്ലീലം കാണുന്നവരുടെ എണ്ണവും കൂടി.

എന്നാല്‍ അതൊന്നും അല്ല ഞെട്ടിപ്പിക്കുന്ന വിവരം. തങ്ങളുടെ ലൈംഗിക കേളികള്‍ ഇന്റര്‍നെറ്റിലൂടെ തത്സമയം സംപ്രേഷണം ചെയ്ത് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു കാര്യങ്ങള്‍. ദമ്പതിമാര്‍ തന്നെ ലക്ഷങ്ങളാണ് ഇത്തരത്തില്‍ ഓരോ മാസവും സമ്പാദിക്കുന്നത്.

ഹൈദരാബാദില്‍ ഒരു സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ അറസ്റ്റിലായതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്ന് തുടങ്ങിയത്. ഭാര്യ അറിയാതെ കിടപ്പറയില്‍ ക്യാമറ വച്ച് അത് തത്സമയം ഇന്റര്‍നെറ്റിലൂടെ പുറത്ത് വിട്ട് വന്‍തുകയായിരുന്നു ഇയാള്‍ സമ്പാദിച്ചത്.

അശ്ലീല വെബ്‌സൈറ്റുകള്‍

അശ്ലീല വെബ്‌സൈറ്റുകള്‍ വഴിയാണ് ഈ 'ലൈവ് സ്ട്രീമിങ്' നടക്കുന്നുത്. തത്സമയ സെക്‌സ് കാണാന്‍ ഒരുപാട് ആവശ്യക്കാരും ഉണ്ട് എന്നതാണ് സത്യം.

അംഗത്വം കിട്ടാന്‍

ഇന്റര്‍നെറ്റ് ഉള്ളവര്‍ക്കെല്ലാം ഇത് കാണാന്‍ പറ്റും എന്ന് കരുതേണ്ട്. അശ്ലീല വെബ്‌സൈറ്റുകളില്‍ പ്രത്യേക പാക്കേജില്‍ അംഗത്വം എടുത്തവര്‍ക്ക് മാത്രമേ ഇത് കാണാനാവൂ. അതിന് വന്‍ തുക കൊടുക്കുകയും വേണം.

യഥാര്‍ത്ഥ ദമ്പതിമാര്‍

അശ്ലീല സിനിമ താരങ്ങളും ഇത്തരം ലൈവ് സ്ട്രീമിങ്ങില്‍ എത്താറുണ്ട്. എന്നിരുന്നാലും യഥാര്‍ത്ഥ ദമ്പതിമാര്‍ക്കാണത്രെ ഇക്കാര്യത്തില്‍ 'ഡിമാന്റ്' കൂടുതല്‍.

സെക്‌സ് മാത്രമല്ല...

സെക്‌സ് ലൈവ് സ്ട്രീമിങ് മാത്രമല്ല പലപ്പോഴും ഉണ്ടാകാറുള്ളത്. പങ്കാളികളില്ലാതെ സ്ത്രീകള്‍ ഒറ്റയ്ക്ക് തന്നേയും ഇത്തരം ലൈവ് സ്ട്രീമിങ്ങില്‍ എത്താറുണ്ടത്രെ. നഗ്നതാ പ്രദര്‍ശനം ആയിരിക്കും മിക്കവാറും നടക്കുക.

ഇന്ത്യക്കാരും എത്തി

നേരത്തെ ഇന്ത്യക്കാര്‍ ഈ മേഖലയില്‍ കാര്യമായി ഉണ്ടായിരുന്നില്ല. എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.

രണ്ടായിരത്തിലധികം

നിലവിലെ വിവരങ്ങള്‍ അനുസരിച്ച് രണ്ടായിരത്തിലധികം ഇന്ത്യക്കാര്‍ സെക്‌സ് ലൈവ് സ്ട്രീമിങ്ങുമായി രംഗത്തുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഭൂരിപക്ഷവും ദമ്പതിമാരാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം.

പണത്തിന് വേണ്ടി

പണം ഉണ്ടാക്കാന്‍ വേണ്ടിയാണ് ഈ പണികളെല്ലാം എന്നതാണ് രസകരം. പണം ഉണ്ടാക്കുക എന്ന് പറഞ്ഞാല്‍ അത്ര ലളിതമായി കാണണ്ട... ഏത് ജോലി ചെയ്ത് സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇങ്ങനെ സമ്പാദിക്കുന്നവരുണ്ട്.

ഫുള്‍ ടൈമും പാര്‍ട്ട് ടൈമും

ചിലര്‍ ഇത്തരം ലൈവ് സ്ട്രീമിങ് പാര്‍ട്ട് ടൈം ജോലി പോലെ ആണ് ചെയ്യുന്നത്. അതില്‍ പലതും കോളേജ് വിദ്യാര്‍ത്ഥിനികളാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുഴുവന്‍ സമയ ജോലിയായി ഇത് എടുത്തവരും കുറവല്ല

ഒരു ദിവസം അറുപതിനായിരം രൂപ!!!

ഒരു ദിവസം അറുപതിനായിരം രൂപ വരെ ഇത്തരത്തില്‍ സമ്പാദിക്കാനാവും എന്നാണ് ദില്ലി സൈബര്‍ ക്രൈം വിദഗ്ധനായ കിസ്ലേ ചൗധരി പറയുന്നത്. ഏറ്റവും ചുരുങ്ങിയത് 35,000 രൂപയെങ്കിലും ഉണ്ടാക്കാന്‍ പറ്റുമത്രെ. പല ജോലിയ്ക്കും മാസം കിട്ടുന്ന ശമ്പളം പോലും ഇത്ര വരില്ല എന്നതാണ് സത്യം.

 15 ലക്ഷം രൂപവരെ

മാസം 15 ലക്ഷം രൂപ വരെ ഇത്തരത്തില്‍ സമ്പാദിക്കുന്ന ദമ്പതിമാരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശരാശരി അമ്പതിനായിരം രൂപ വച്ച് ഓരോ ദിവസവും!!!

ചുംബിക്കല്‍, തുണിയുരിയല്‍, സെക്‌സ് ടോയ്‌സ്

പ്രത്യേക ക്ലബ്ബില്‍ അംഗത്വം എടുക്കുന്നവര്‍ക്ക് പോലും എല്ലാം കാണാന്‍ കഴിയില്ല. തുടക്കത്തില്‍ പ്രണയ, രചിചേഷ്ടകളും ചുംബനങ്ങളും വസ്ത്രം ഉരിയലും ഒക്കെ ആയിരിക്കും. അതിന് ശേഷം ഉള്ള കാര്യങ്ങള്‍ കാണാന്‍ പിന്നേയും പണം നല്‍കേണ്ടി വരും.

കൂടുതല്‍ പേര്‍ കണ്ടാല്‍

കൂടുതല്‍ ആളുകളെ കാഴ്ചക്കാരായി കിട്ടിയാല്‍ കൂടുതല്‍ പണം കിട്ടും. അതുകൊണ്ട് തന്നെ ഇതിന് വേണ്ടി ഏതറ്റം വരെ പോകാനും പലരും തയ്യാറാണത്രെ.

തുടക്കക്കാര്‍ക്ക്

ഈ മേഖലയിലെ തുടക്കക്കാര്‍ക്ക് പോലും പ്രതിമാസം ഒരു ലക്ഷം രൂപ എളുപ്പത്തില്‍ സമ്പാദിക്കാന്‍ കഴിയും എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇന്ത്യക്കാര്‍ക്കാണെങ്കില്‍ അത് 15 ലക്ഷം വരെ ഉണ്ടാക്കാം. അത്രയ്ക്കാണ് ഇന്ത്യക്കാര്‍ക്കുള്ള ഡിമാന്റ്.

കുപ്രസിദ്ധ വെബ്‌സൈറ്റുകള്‍

ലോകത്ത് അറിയപ്പെടുന്ന ഒരുപാട് അശ്ലീല വെബ്‌സൈറ്റുകള്‍ ഉണ്ട്. അവയില്‍ മിക്കവയിലും ഉണ്ട് ലൈവ് സ്ട്ര്മീങ്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ നിന്നും ഇത്തരത്തിലുള്ള അശ്ലീല വെബ്‌സൈറ്റുകള്‍ കൂടുതലായി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

ക്രിമിനല്‍ കുറ്റമാണ്

ഐടി ആക്ട് 2000 പ്രകാരം അശ്ലീല ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുന്നതും പ്രസിദ്ധീകരിക്കുന്നതും സംപ്രേഷണം ചെയ്യുന്നതും എല്ലാം കുറ്റകരമാണ്. പക്ഷേ ഇത്തരം കേസുകളില്‍ പരാതിക്കാര്‍ തന്നെ ഉണ്ടാകാറില്ല എന്നതാണ് പലപ്പോഴും പോലീസിനെ കുഴയ്ക്കാറുള്ളത്.

ഹൈദരാബാദിലെ ടെക്കി

ഹൈദരാബാദിലെ ടെക്കി പിടിയിലായതായിരുന്നു അടുത്ത കാലത്ത് നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം. സ്വന്തം ഭാര്യയുമായുള്ള ലൈംഗിക ബന്ധം ആയിരുന്നു ഇയാള്‍ വില്‍പനയ്ക്ക് വച്ചത്.

ഭാര്യ അറിയാതെ ചെയ്ത കൊലച്ചതി

ഭാര്യ അറിയാതെ ആയിരുന്നു ഇയാള്‍ ഇതെല്ലാം ചെയ്തിരുന്നത്. എന്നാല്‍ ഒടുവില്‍ ദൃശ്യങ്ങള്‍ വൈറലായപ്പോള്‍ ഭാര്യ തന്നെ ആയിരുന്നു പരാതിയുമായി രംഗത്ത് വന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഭര്‍ത്താവ് പിടിയിലായത്.

സണ്ണി ലിയോണ്‍ പ്രചോദനം

സണ്ണി ലിയോണ്‍ ആണ് തങ്ങള്‍ക്ക് പ്രചോദനം ആയത് എന്നാണത്രെ മറ്റൊരു ദമ്പതിമാര്‍ പറഞ്ഞത്. തങ്ങള്‍ ചെയ്യുന്നത് ഒരു പെര്‍ഫോമന്‍സ് ആണെന്നും അതുകൊണ്ട് തന്നെ അതിനെ കുറ്റകൃത്യമായി കണക്കാക്കാന്‍ കഴിയില്ല എന്നും ആണത്രെ ഇവരുടെ വാദം.

മുഖം കാണിക്കാതെ

പലരും മുഖംമൂടി കൊണ്ട് മുഖം മറച്ചാണ് ലൈവ് സ്ട്രീമിങ്ങില്‍ എത്താറുള്ളത്. തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടില്ലെന്ന ധൈര്യത്തിലാണ് ഇത് ചെയ്യുന്നത്. പക്ഷേ അങ്ങനെയൊക്കെ ചെയ്താലും പലരുടേയും കാര്യങ്ങള്‍ പുറം ലോകം അറിയാറുണ്ടെന്നതാണ് സത്യം.

ഹിന്ദിയും ഇംഗ്ലീഷും

എല്ലാ ഭാഷകളും ലൈവ് സ്ട്രീമിങ്ങില്‍ സാധ്യമല്ല. അതുകൊണ്ട് തന്നെ മിക്കവരും ഹിന്ദിയും ഇംഗ്ലീഷും ആണത്രെ ഭാഷയായി തിരഞ്ഞെടുക്കുന്നത്.

English summary
How more and more Indian couples are live streaming sex to earn quick money. According to some reports, newcomers earn up to Rs 60,000 per day, whereas famous couples earn up to Rs 15 lakh per month.
Please Wait while comments are loading...