ഇന്ത്യന്‍ മുജാഹിദ്ദീന്‍ പിളര്‍ന്നത് റിയാസ് ഭട്കലിന്റെ പിടിവാശി മൂലം?
ഇന്ത്യയില്‍ നടന്ന ഒട്ടേറെ തീവ്രവാദ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകര സംഘടനായിരുന്നു. ഈ തീവ്രവാദികള്‍ക്കെല്ലാം ഒരേ മനസാണോ? അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകാറില്ലേ? രാഷ്ട്രീയപാര്‍ട്ടികള്‍ പിളര്‍ക്കുന്നതുപോലെ തീവ്രവാദ സംഘടനകളും പിളര്‍ക്കാറുണ്ട്. ഇന്ത്യന്‍ മുജാഹിദ്ദീനും ഇത്തരത്തില്‍ പിളര്‍ന്നു. സംഘടനയുടെ സ്ഥാപകനേതാക്കളിലൊരാളായ റിയാസ് ഭട്കലിനെ പോലും അപസ്രക്തനാക്കി അയാള്‍ സ്ഥാപിച്ച സംഘടന തീവ്രവാദത്തില്‍ മുന്നേറുകയാണ്.
പാക് ചാരസംഘടനയായ ഐഎസ്ഐയോടുള്ള റിയാസിന്റെ വിധേയത്വം, അല്‍ ഖ്വയ്ദയുമായി ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കണമെന്ന ആഗ്രഹം എന്നിവയാണ് സംഘടന രണ്ടായി വേര്‍പിരിയുന്നതിലേയ്ക്ക് വഴിതെളിച്ചത്. റിയാസിന്റെ നേതൃത്വത്തിലും സുല്‍ത്താന്‍ അഹമ്മദ് അര്‍മാറിന്റെ നേതൃത്വത്തിലുമാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ രണ്ടായി വേര് പിരിഞ്ഞത്.

അര്‍മാറിന് താത്പര്യം സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കൊപ്പം പ്രവര്‍ത്തിയ്ക്കാനായിരുന്നു. ഐസിസിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതും ഇയാളാണ്. ഒട്ടേറെപ്പേരാണ് അര്‍മാറിനൊപ്പം ഉള്ളത്. എന്നാല്‍ റിയാസ് ഏറെക്കുറെ അപ്രസക്തനായി കഴിഞ്ഞു.
റിയാസ് എങ്ങനെ ഒറ്റപ്പെട്ടു?
ഇന്ത്യന്‍ മുജാഹിദ്ദീനില്‍ റിയാസ് ഭട്കല് എങ്ങനെ ഒറ്റപ്പെട്ടു എന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. പാകിസ്താനില്‍ തീവ്രവാദത്തിന്റെ വേരുകള്‍ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അര്‍മാര്‍ ഐഎസ്ഐയോടുള്ള റിയാസിന്റെ വിധേയത്വത്തെ ചോദ്യം ചെയ്തിരുന്നു. ഐഎസ്ഐയില്‍ നിന്നും റിയാസില്‍ നിന്നും ഇന്ത്യന്‍ മുജാഹിദ്ദീനെ മോചിപ്പിയ്ക്കണമെന്ന് അര്‍മാര്‍ ആഗ്രഹിച്ചു. സംഘടനയില്‍ അര്‍മാറിന്റെ ആശയങ്ങള്‍ക്ക് നല്ല പിന്തുണയും ലഭിച്ചു. ഇതോടെ റിയാസ് തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലായി. അല്‍ഖ്വയ്ദയില്‍ ചേരാന്‍ റിയാസ് നിര്‍ബന്ധിതനായി. അര്‍മാര്‍ ആകട്ടെ സിറിയയില്‍ പോരാട്ടങ്ങളില്‍ പങ്കാളിയാകാന്‍ തീരുമാനിച്ചു. 2014 ഒക്ടോബര്‍ ഏഴിന് അര്‍മാര്‍ അബുബക്കര്‍-അല്‍-ബാഗ്ദാദിയെ പിന്തുണയ്ക്കുകയും ചെയ്തു
യാസിന് ഭട്കല് പറയുന്നു
ഐസിസിന്റെ പോരാട്ടങ്ങളില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പങ്കാളിയാകണമെന്ന തന്റെ ആഗ്രഹത്തെ ഐഎസ്ഐയും റിയാസ് ഭട്കലും എതിര്‍ത്തിരുന്നുവെന്ന് യാസിന് ഭട്കല് പറയുന്നു. റിയാസില്‍ നിന്നും ഐഎസ്ഐയില്‍ നിന്നും ഇന്ത്യന്‍ മുജാഹിദ്ദീനെ സ്വതന്ത്രമാക്കുന്നതിന് അര്‍മാറുമായി ചര്‍ച്ച നടത്താന്‍ താന്‍ പാകിസ്താനിലേയ്ക്ക് യാത്ര ചെയ്തെന്നും യാസിന് ഭട്കല് പറയുന്നു. എന്നാല്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് യാസിനെ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്യുകയായിരുന്നു
വിഭജനം
നിലവില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ വേര്‍പെട്ട് രണ്ട് തീവ്രവാദ സംഘടനകളായിട്ടാണ് പ്രവര്‍ത്തിയ്ക്കുന്നത്. വളരെ കുറച്ച് അംഗങ്ങള്‍ മാത്രമുള്ള സംഘടനായണ് റിയാസിന്റേത്. അന്‍സാര്‍-ഉത്-തവാഹിദ് എന്ന പേരില്‍ അര്‍സാദിന്റെ സംഘടന രൂപം കൊണ്ടു. ഐസിസുമായി ബന്ധപ്പെട്ട റിക്രൂട്ട്മെന്റുകളിലാണ് ഈ സംഘടന ശ്രദ്ധ കേന്ദ്രീകകരിച്ചിരിയ്ക്കുന്നത്. തെഹ്രിക്ക് ഇ താലിബാന്റെ തീരുമാനങ്ങള്‍ അനുസരിച്ചാവും ഭാവിയില്‍ അര്‍മാറിന്‍രെ സംഘടന പ്രവര്‍ത്തിയ്ക്കുക.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications