കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളിയുടേയും സുരേന്ദ്രന്റേയും തലയ്ക്ക് മുകളില്‍! കേന്ദ്ര മന്ത്രിസഭയിൽ രാജീവ് ചന്ദ്രശേഖര്‍... രാഷ്ട്രീയ വിജയം

Google Oneindia Malayalam News

ഏഷ്യാനെറ്റിന്റെ ഉടമസ്ഥന്‍ എന്ന രീതിയില്‍ ആയിരുന്നു രാജീവ് ചന്ദ്രശേഖര്‍ മലയാളികള്‍ക്ക് ഏറെ പരിചിതം. അതിനും മുമ്പ് ബിപിഎല്‍ മൊബൈലിലൂടെ ബിസിനസ് രംഗത്ത് കരുത്ത് തെളിയിച്ചിരുന്നെങ്കിലും ഏഷ്യാനെറ്റിന്റെ ഭൂരിപക്ഷ ഓഹരികള്‍ വാങ്ങിയതോടെ ആണ് അദ്ദേഹത്തെ മലയാളികള്‍ കൂടുതല്‍ അറിയാന്‍ തുടങ്ങിയത്.

ചാനല്‍ മുതലാളി പദവിയില്‍ നിന്നും കേന്ദ്ര മന്ത്രിസഭയിലേക്ക്: അറിയാം രാജീവ് ചന്ദ്രശേഖറിനെചാനല്‍ മുതലാളി പദവിയില്‍ നിന്നും കേന്ദ്ര മന്ത്രിസഭയിലേക്ക്: അറിയാം രാജീവ് ചന്ദ്രശേഖറിനെ

അജയ് മാക്കനെ അട്ടിമറിച്ച് ലോക്‌സഭയിലേക്ക്, ബിജെപിയുടെ ഉറച്ച ശബ്ദം; ആരാണ് പുതിയ കേന്ദ്രമന്ത്രി മീനാക്ഷി ലേഖിഅജയ് മാക്കനെ അട്ടിമറിച്ച് ലോക്‌സഭയിലേക്ക്, ബിജെപിയുടെ ഉറച്ച ശബ്ദം; ആരാണ് പുതിയ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭയിൽ അംഗമായിരിക്കുകയാണ് രാജീവ് ചന്ദ്രശേഖര്‍. കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭ എംപി നിലയിലാണ് ഇപ്പോഴത്തെ സ്ഥാനലബ്ധി എങ്കിലും, അത് രാജീവ് ചന്ദ്രശേഖറിന്റെ ഒരു രാഷ്ട്രീയ വിജയമായി തന്നെ കാണേണ്ടിവരും. കേരളത്തിലെ ബിജെപി നേതൃത്വത്തിന് കിട്ടിയത് അതിശക്തമായ പ്രഹരവും ആണ്. അതെങ്ങനെ എന്നല്ലേ... പരിശോധിക്കാം...

ബിജെപിയ്ക്ക് കഴിയാത്തത്

ബിജെപിയ്ക്ക് കഴിയാത്തത്

കേരളത്തില്‍ നിന്ന് ഇതുവരെ ലോക്‌സഭയിലേക്ക് ഒരാളെ വിജയിപ്പിക്കാന്‍ ബിജെപിയ്ക്ക് സാധിച്ചിട്ടില്ല. ആകെ കൂടി എന്‍ഡിഎ മുന്നണിയുടെ ഭാഗമായി വിജയിച്ചത് പിസി തോമസ് ആയിരുന്നു. ആ പിസി തോമസ് ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ ആകും ഇതുവരെ കേരളത്തില്‍ നിന്ന് ആരേയും ബിജെപി മന്ത്രിസഭകളില്‍ ക്യാബിനറ്റ് പദവിയില്‍ നിയമിച്ചിരുന്നില്ല.

മലയാളി

മലയാളി

കേന്ദ്ര സര്‍ക്കാരില്‍ ക്യാബിനറ്റ് പദവിയില്‍ ഇരുന്ന മലയാളികള്‍ ഒരുപാടുണ്ടാകും. കോണ്‍ഗ്രസ് ശക്തമായിരുന്ന കാലത്തെല്ലാം അത് സംഭവിച്ചിട്ടും ഉണ്ട്. ബിജെപി മന്ത്രിസഭയിൽ കേരളത്തിൽ നിന്നൊരു ക്യാബിനറ്റ് മന്ത്രി എന്നത് ഇനിയും സാധ്യമാകാത്ത ഒരുകാര്യമാണ്. രാജീവ് ചന്ദ്രശേഖറിലൂടെ അത് സാധ്യമാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

കേരളത്തിലെ നേതാവോ അതോ...

കേരളത്തിലെ നേതാവോ അതോ...

കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാ എംപി ആണ് രാജീവ് ചന്ദ്രശേഖര്‍. പക്ഷേ കേരളത്തിലെ എന്‍ഡിഎയുടെ വൈസ് ചെയര്‍മാനും ആയിരുന്നു അദ്ദേഹം. മാതാപിതാക്കള്‍ മലയാളികളായ പാലക്കാട്ടുകാരന്‍. രാജീവ് ചന്ദ്രശേഖറിനെ കര്‍ണാടകത്തില്‍ നിന്നുള്ള മന്ത്രിയായി കാണുമോ അതോ കേരളത്തില്‍ നിന്നുള്ള മന്ത്രിയായി പരിഗണിക്കുമോ? മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എംപിയായ വി മുരളീധരനെ എന്തായാലും കേരളത്തില്‍ നിന്നുള്ള മന്ത്രിയായിട്ടാണ് വിശേഷിപ്പിക്കുന്നത്.

കേരളത്തില്‍ അടുപ്പിക്കാതെ

കേരളത്തില്‍ അടുപ്പിക്കാതെ

രാജീവ് ചന്ദ്രശേഖറെ കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് മുമ്പേ വലിയ താത്പര്യമില്ലാത്തതാണ്. കേന്ദ്ര ഇടപെടലിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ എന്‍ഡിഎയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് എത്തിച്ചതും. അതിന് ശേഷം ആയിരുന്നു രാജീവ് ചന്ദ്രശേഖര്‍ കേരളത്തില്‍ ആദ്യമായി ചില രാഷ്ട്രീയ പ്രതികരണങ്ങള്‍ നടത്തിയത്. എന്തായാലും കേരളത്തിലെ ബിജെപി നേതൃത്വം രാജീവ് ചന്ദ്രശേഖറെ ഒരു കൈയ്യകലത്തില്‍ തന്നെയാണ് നിര്‍ത്തിയിരുന്നത്.

ഇപ്പോള്‍ അവര്‍ക്കും മുകളില്‍

ഇപ്പോള്‍ അവര്‍ക്കും മുകളില്‍

ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭയിലെ സഹമന്ത്രിയാണ് രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ നിന്ന്, കേന്ദ്ര നേതൃത്വത്തില്‍ വലിയ പിടിപാടുണ്ട് എന്ന് പറയുന്ന വി മുരളീധരനും ക്യാബിനറ്റ് പദവിയില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കേരള നേതാക്കൾക്കൊപ്പം തന്നെ തലപ്പൊക്കത്തിലാണ് ഇപ്പോൾ രാജീവ് ചന്ദ്രശേഖർ നിൽക്കുന്നത്.

കേരളത്തിലെ താത്പര്യങ്ങള്‍

കേരളത്തിലെ താത്പര്യങ്ങള്‍

കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത് കൂടുതല്‍ സജീവമാകാന്‍ ഒരു ഘട്ടത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ആലോചിച്ചിരുന്നു. എന്നാല്‍, കേരളത്തിലെ ബിജെപി നേതാക്കളില്‍ നിന്നുള്ള പ്രതികരണം അത്ര ആശാവഹം ആയിരുന്നില്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയിലും രാജീവ് ചന്ദ്രശേഖര്‍ കേരളത്തില്‍ സജീവമാകാന്‍ ശ്രമം നടത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസും ബിജെപിയും

ഏഷ്യാനെറ്റ് ന്യൂസും ബിജെപിയും

രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയില്‍ ഉള്ള ഏഷ്യാനെറ്റ് ന്യൂസും കേരളത്തിലെ ബിജെപി നേതൃത്വവും തമ്മില്‍ കാലങ്ങളായി അത്ര സുഖത്തിലല്ല. ഇപ്പോള്‍ കേരളത്തിലെ ബിജെപി നേതൃത്വം ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണത്തിലാണ്. ഇതിന് മുമ്പും സമാനമായ ബഹിഷ്‌കരണം നടത്തിയിരുന്നു. ഇതിന് പിന്നില്‍ രാജീവ് ചന്ദ്രശേഖറും കേരളത്തിലെ ബിജെപി നേതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങളും കൂടി ഉണ്ട് എന്നാണ് സൂചന.

കുഴൽപണ കേസ്

കുഴൽപണ കേസ്

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിൽ ബിജെപിയ്ക്കെതിരെ ഉയർന്ന കുഴൽപണ ആരോപണം ആദ്യം മുതൽ ശക്തമായി റിപ്പോർട്ട് ചെയ്യുന്നത് ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു. ബിജെപിയെ ഏറെ പ്രതിരോധത്തിലാക്കിയ സംഭവങ്ങളിൽ സംസ്ഥാന നേതൃത്വത്തിനെതിരെ തുടർച്ചയായി ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ ചെയ്യുന്നതിന് പിന്നിൽ രാജീവ് ചന്ദ്രശേഖറിന്റെ താത്പര്യമാണെന്ന് ബിജെപിക്കാർക്കിടയിൽ തന്നെ സംസാരവും ഉണ്ട്.

വരും നാളുകളില്‍

വരും നാളുകളില്‍

വരും നാളുകളില്‍ കേരളത്തിലെ ബിജെപി നേതൃത്വത്തിന് മുകളില്‍ എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ രാജീവ് ചന്ദ്രശേഖറിന് പുതിയ സ്ഥാനലബ്ധിയോടെ കഴിയുമോ എന്ന് പറയാന്‍ ആകില്ല. എന്നിരുന്നാലും രാജീവ് ചന്ദ്രശേഖറിന്റെ താത്പര്യങ്ങള്‍ പൂര്‍ണമായി തള്ളിക്കളയാന്‍ ഇനി കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് സാധിക്കില്ല.

ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും നേര്‍ക്കുനേര്‍!!! ഞായറാഴ്ച കാണാമെന്ന് വെല്ലുവിളി... ഇതാണ് കാരണംശിവന്‍കുട്ടിയും മുഹമ്മദ് റിയാസും നേര്‍ക്കുനേര്‍!!! ഞായറാഴ്ച കാണാമെന്ന് വെല്ലുവിളി... ഇതാണ് കാരണം

ഐഎന്‍എല്‍ പ്രശ്‌നം രൂക്ഷമാക്കിയത് ഗണേഷ് കുമാര്‍? മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ എത്തുമ്പോള്‍ വിയര്‍ക്കും... ഐഎന്‍എല്‍ പ്രശ്‌നം രൂക്ഷമാക്കിയത് ഗണേഷ് കുമാര്‍? മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ എത്തുമ്പോള്‍ വിയര്‍ക്കും...

Recommended Video

cmsvideo
കോൺഗ്രസിനെ ചതിച്ച സിന്ധ്യ..ആ കളി ശരിക്കും ഏറ്റു

English summary
Inducted in Modi's cabinet! It is a poltical victory of Rajeev Chandrasekhar in front of Kerala BJP leaders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X