ചൈനീസ് 'റാണി' വില്‍പ്പനയ്ക്ക് വില 5ലക്ഷം, കാണൂ...
തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന അന്താരാഷ്ട്ര അക്വ-പെറ്റ് ഷോ ശ്രദ്ധേയമാകുന്നു. വിദേശ ഇനങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ ഇനം അലങ്കാര മത്സ്യങ്ങളാണ് കാഴ്ചക്കാരുടെ മനം കവരുന്നത്. അഞ്ച് ലക്ഷം മുതല്‍ അഞ്ഞൂറ് രൂപ വരെയുള്ള മത്സ്യങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്.
വിവിധയിനം പക്ഷികള്‍ വളര്‍ത്തു മൃഗങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്. അവധിക്കാലമായതിനാല്‍ തന്നെ ഒട്ടേറെപ്പേരാണ് അലങ്കാര മത്സ്യങ്ങളെ കാണാനെത്തുന്നത്. ചൈനയില്‍ നിന്നുമെത്തിയ ഒരു 'ഭാഗ്യദേവത'യും പ്രദര്‍ത്തിലുണ്ട്. പക്ഷേ ഈ ദേവതയുടെ വില കേട്ടാല്‍ മൂക്കത്ത് വിരല്‍ വച്ച് പോകും. പ്രദര്‍ശനത്തിലെ വിശേഷങ്ങളിലേയ്ക്ക്..

അക്വ-പെറ്റ് ഷോ
തിരുവനന്തപുരം കനകക്കുന്നിലാണ് ഇന്റര്‍നാഷണല്‍ അക്വ-പെറ്റ് ഷോ ആരംഭിച്ചത്

ഉദ്ഘാടനം
മന്ത്രി വിഎസ് ശിവകുമാറാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്

അരപൈമ
അരപൈമ എന്ന കൂറ്റന്‍ അലങ്കാര മത്സ്യമാണ് പ്രദര്‍ശനത്തിലെ ആകര്‍ഷണം

ഭാഗ്യദേവത
സൗത്ത് അമേരിക്കാരിയാണെങ്കിലും അരപൈമകള്‍ തായ്‌ലന്‍ഡിലും മലേഷ്യയിലുമാണ് ഇപ്പോള്‍ അധികവും കാണുന്നത്. അലങ്കാരമത്സ്യമായും ഭക്ഷണത്തിനും ഇവയെ ഉപയോഗിയ്ക്കാറുണ്ട്. അരപൈമകള്‍ വീട്ടില്‍ സൂക്ഷിയ്ക്കുന്നവര്‍ക്്ക ഭാഗ്യം ഉണ്ടാകുമെന്നാണ് വിശ്വാസം. അരപൈമയെ നിരീക്ഷിക്കുന്ന തിരുവനന്തപുരം മേയര്‍ കെ ചന്ദ്രിക.

തത്തേമ്മേ...മേയര്‍ മേയര്‍
തത്തമ്മയെ നോക്കുന്ന തിരുവനന്തപുരം മേയര്‍

റാണി തന്നെ
റാണിയെന്നാണ് ഈ അരപൈമയുടെ വിളിപ്പേര്. വില കേട്ടാല്‍ ഞെട്ടരുത്. അഞ്ച് ലക്ഷം രൂപയാണ്. അഞ്ച് വയസ് പ്രായമുണ്ട് ഈ ചുവപ്പ് സുന്ദരിയ്ക്ക്. നാലടി നീളവും 42 കിലോ ഭാരവുമുണ്ട്.

പിന്നഴക്
കറുപ്പ് ചുപപ്പും നിറത്തോട് കൂടിയ അരപൈമകള്‍ സൗന്ദര്യത്തില്‍ ഒട്ടും പിന്നിലല്ല.












Click it and Unblock the Notifications