Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്ലീലസൈറ്റുകള്‍ നിരോധിക്കാന്‍ മോദി സര്‍ക്കാരിന് കഴിയില്ല, എന്തുകൊണ്ട്?

ദില്ലി: 857 അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിച്ചതാണ് ഇപ്പോഴത്തെ ചൂടന്‍ ചര്‍ച്ചാ വിഷയം. ജനങ്ങളുടെ ലൈംഗിക സ്വാതന്ത്ര്യത്തില്‍ വരെ സര്‍ക്കാര്‍ ഇടപെടുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലും അല്ലാതെയും ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ആളുകള്‍ കുറ്റപ്പെടുത്തുന്നത്. അമിതമായാല്‍ അമൃതും വിഷമാണ്, അശ്ലീല സൈറ്റുകള്‍ നിരോധിക്കപ്പെടണം എന്ന് സര്‍ക്കാരിന് പിന്തുണച്ച് രംഗത്ത് വരുന്നവരും കുറവല്ല.

താല്‍ക്കാലികമാണ് സൈറ്റുകളുടെ നിരോധനം എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ പറയുന്നു. നിരോധിക്കലല്ല നിയന്ത്രിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നാണ് ടെലകോം മന്ത്രാലയത്തിലെ ഉന്നതര്‍ തന്നെ വിശദീകരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ വേണമെന്ന് വിചാരിച്ചാല്‍ പോലും നിരോധിക്കാന്‍ പറ്റുന്നതല്ല ഇന്റര്‍നെറ്റിലെ അശ്ലീലത. എന്തുകൊണ്ടാണിത്?

മുതിര്‍ന്ന അഭിഭാഷകനും സൈബര്‍ നിയമ വിദഗ്ധനുമായ പവന്‍ ദുഗ്ഗാല്‍ വണ്‍ ഇന്ത്യയോട് സംസാരിക്കുന്നു. തുടര്‍ന്ന് വായിക്കൂ..

അമേരിക്കയില്‍ പോലും നടന്നില്ല

അമേരിക്കയില്‍ പോലും നടന്നില്ല

അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിക്കുക എന്നത് നടപ്പുള്ള കാര്യമല്ല. അമേരിക്കയും ചൈനയും ഒക്കെ ശ്രമിച്ച് പരാജയപ്പെട്ട കാര്യമാണിത്. ചൈല്‍ഡ് പോണോഗ്രഫി പോലുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുക എന്നതാണെങ്കില്‍ പിന്നെയും സാധിക്കും. ഇതായിരിക്കണം ഇന്ത്യയുടെ മുന്നിലുള്ള പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

 സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം

നാല് ചുവരുകള്‍ക്കുള്ളില്‍ ഇരുന്ന് കാണുന്നത് സ്വകാര്യതയാണ് എന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. വ്യക്തിസ്വാതന്ത്ര്യം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉറപ്പുതരുന്നതാണ്.

വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ആര്

വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ആര്

അശ്ലീല ചിത്രം കാണണോ വേണ്ടയോ തികച്ചും വ്യക്തിപരമായ തീരുമാനമാണ്. പോണോഗ്രഫി കിട്ടാനായി നേരിട്ടും അല്ലാത്തതുമായി ഇഷ്ടം പോലെ മാര്‍ഗങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം നിരോധനങ്ങള്‍ പരാജയപ്പെടുകയേ ഉള്ളൂ.

സര്‍ക്കാര്‍ നയം വ്യക്തമാക്കണം

സര്‍ക്കാര്‍ നയം വ്യക്തമാക്കണം

അശ്ലീല വെബ്‌സൈറ്റുകള്‍ മുഴുവന്‍ നിരോധിക്കുക എന്നത് സര്‍ക്കാരിന്റെ നയമാണോ എന്നത് ആദ്യം വ്യക്തമാകണം. അതോ ചൈല്‍ഡ് പോണോഗ്രഫി പോലെ ഗുരുതരമായ കാര്യങ്ങള്‍ ഒഴിവാക്കുകയും ഇന്റര്‍നെറ്റിലെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുകയും ചെയ്താല്‍ മതിയോ.

അനാവശ്യമായ നിര്‍ദേശം

അനാവശ്യമായ നിര്‍ദേശം

857 വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ ഇന്റര്‍നെറ്റ് സേവദാതാക്കളോട് ആവശ്യപ്പെട്ടത് തികച്ചും അനാവശ്യമാണ്. അനാവശ്യം എന്നല്ല അടിസ്ഥാനമില്ലാത്തത് എന്ന് വേണം പറയാന്‍. ഇതിന് നിയമപരമായ സാധുതയില്ല.

എന്തുകൊണ്ട് ഈ 857 സൈറ്റുകള്‍?

എന്തുകൊണ്ട് ഈ 857 സൈറ്റുകള്‍?

എന്തുകൊണ്ടാണ് ഈ 857 സൈറ്റുകള്‍ മാത്രം നിരോധിക്കുന്നത് എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഒന്നും പറയുന്നില്ല. ധാര്‍മികതയും മര്യാദയും പറഞ്ഞ് സെക്ഷന്‍ 79 (3) ബി പ്രകാരം സൈറ്റുകള്‍ നിരോധിക്കാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ കോടതിയില്‍ ഈ വിലക്കിനെ ചോദ്യം ചെയ്യാപ്പെടാവുന്നതേയുള്ളൂ

വെറും കടലാസുപുലി

വെറും കടലാസുപുലി

ഇപ്പോഴത്തെ ഈ നോട്ടിഫിക്കേഷന്‍ വെറും കടലാസ് പുലിയാണ്. യഥാര്‍ഥ്യവുമായി ഇതിന് ഒത്തുപോകാനാകില്ല. സൈറ്റുകള്‍ വിലക്കിയാലും ആളുകള്‍ പ്രോക്‌സി സെര്‍വറുകള്‍ ഉപയോഗിച്ച് ഇതേ സൈറ്റിലെ ഉള്ളടക്കങ്ങള്‍ കാണും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+