Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐപിഎല്‍ ഞങ്ങളോട് ചെയ്യുന്നത്: ചിയര്‍ഗേള്‍സ് പറയുന്നു!

ബൗണ്ടറി ലൈനിന് അരികില്‍ ചാടിത്തുളളുന്ന ചിയര്‍ഗേള്‍സിനോട് പൊതുവെ പുച്ഛമാണ് കളി ആരാധകരുടെ സ്ഥായീഭാവം. ഇവരെന്താണ് ഈ ചെയ്യുന്നത് എന്ന മട്ടിലുള്ള നോട്ടവും കമന്റടിയും എല്ലാം അതില്‍പ്പെടും. കാണികളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, കളിയുമായി പുലബന്ധം പോലുമില്ലാത്ത സമയത്ത് പോലും ഇവര്‍ ചാടിക്കളിക്കുന്നത് കണ്ടാല്‍ കുറ്റം പറയാന്‍ തോന്നുന്നതും സ്വാഭാവികമാണ്.

ചാമ്പ്യന്‍സ് ലീഗിന് ചിയര്‍ലീഡേഴ്‌സിനെ നിരോധിച്ചുകൊണ്ട് ഒരു പരീക്ഷണമൊക്കെ ബി സി സി ഐ നടത്തിയിരുന്നു. എന്നാല്‍ ഐ പി എല്ലില്‍ ചിയര്‍ലീഡേഴ്‌സ് തിരിച്ചുവന്നു. ഐ പി എല്ലിലെ ഓരോ കളികൡും ആവേശം വിതറുന്ന ചിയര്‍ലീഡേഴ്‌സിനും ചിലത് പറയാനുണ്ട്. പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഈ ചിയര്‍ലീഡേഴ്‌സ് റെഡിറ്റിലൂടെ പറയുന്നത് നോക്കൂ.

തുറിച്ചുനോട്ടം, കമന്റടി

തുറിച്ചുനോട്ടം, കമന്റടി

അടുത്ത് കിട്ടിയാല്‍ ആളുകള്‍ തുറിച്ചുനോക്കും എന്നതാണ് ചിയര്‍ലീഡേഴ്‌സിന്റെ ഒരു പരാതി. ഏത് സമയത്തും ഇതുണ്ടാകും. ഞങ്ങള്‍ക്ക് വെറുപ്പാണിത്. പക്ഷേ എന്ത് ചെയ്യും. ഇന്ത്യയിലും പുറത്തും ഇതേ ജോലി ചെയ്തിട്ടുണ്ട്. സത്യം പറയാമല്ലോ ഇന്ത്യയാണ് തമ്മില്‍ ഭേദം.

കൡക്കാരും മോശമല്ല

കൡക്കാരും മോശമല്ല

രാത്രി പാര്‍ട്ടികളില്‍ കളിക്കാര്‍ മോശമായി പോലും മോശമായി പെരുമാറുന്നു എന്ന് നേരത്തെ ദക്ഷിണാഫ്രിക്കന്‍ സ്വദേശിനിയായ ചിയര്‍ഗേള്‍ തുറന്നുപറഞ്ഞിരുന്നു. കഴിഞ്ഞ സീസണില്‍ ബ്ലോഗിലൂടെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. വൈകാതെ അവരുടെ ജോലിയും പോയി

മാന്യന്മാരുണ്ട്

മാന്യന്മാരുണ്ട്

എം എസ് ധോണി, രോഹിത് ശര്‍മ എന്നിങ്ങനെ കുറേ കളിക്കാര്‍ വളരെ മാന്യമായി മാത്രമാണ് തങ്ങളോട് പെരുമാറാറുള്ളത് എന്നും ചിയര്‍ലീഡേഴ്‌സ് പറയുന്നു. സച്ചിനെ പോലുള്ള വന്‍ താരങ്ങളാകട്ടെ രാത്രി പാര്‍ട്ടികള്‍ക്കേ വരാറില്ല

കുറ്റം ക്രിക്കറ്റ് താരങ്ങള്‍ക്ക്

കുറ്റം ക്രിക്കറ്റ് താരങ്ങള്‍ക്ക്

ഏറ്റവും മോശമായി പെരുമാറുന്ന സ്‌പോര്‍ട്‌സ് താരങ്ങള്‍ ഉളളത് ക്രിക്കറ്റിലാണ് എന്നാണ് ചിയര്‍ഗേള്‍സ് പറയുന്നത്. ഗേള്‍ഫ്രണ്ട്‌സ് കൂടെയില്ലാത്ത ചിലകളിക്കാര്‍ ഇവരോട് ഒപ്പം പോകാന്‍ പോലും ആവശ്യപ്പെടാറുണ്ടത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+