ഫോട്ടോ കണ്ട് കിരണ്‍ ബേദി രാഹുല്‍ ഗാന്ധിയെ തെറ്റിദ്ധരിച്ചു?
തൃശൂര്‍ ചാവക്കാട്ടെ ബ്ലാങ്ങാട് ഫിഷറീസ് കോളനിയിലെ കരുണാകരന്റെ വീട്ടില്‍ വെച്ച് കപ്പയും മീനും കഴിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കിരണ്‍ ബേദിയും തെറ്റിദ്ധരിച്ചുവോ? തെറ്റിദ്ധരിച്ചു എന്നാണ് സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് പറയുന്നത്. ഫേസ്ബുക്കില്‍ ഐ പി എസ് കിരണ്‍ ബേദി എന്ന പേജിലാണ് ഐ സി യുക്കാര്‍ നിര്‍മിച്ച് രാഹുല്‍ വിരുദ്ധര്‍ പ്രചരിപ്പിച്ച ഫോട്ടോഷോപ്പ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
രാഹുല്‍ ഗാന്ധി സ്റ്റുഡിയോയില്‍ മീന്‍ കഴിച്ചു. അതിനെ കോണ്‍ഗ്രസുകാര്‍ പാവപ്പെട്ട ഒരാളുടെ വീട്ടില്‍ നിന്നും മീന്‍ കഴിച്ചതായി പ്രചരിപ്പിക്കുന്നു എന്നതാണ് ഐ പി എസ് കിരണ്‍ ബേദിയുടെ പേജിലെ ചിത്രത്തിന്റെ അടിക്കുറിപ്പ്. ഫോട്ടോഷോപ്പ് ചെയ്ത ഈ ചിത്രം നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ കിരണ്‍ ബേദിക്ക് തിരുത്തുമായി ഒട്ടേറെപ്പേര്‍ രംഗത്തെത്തി.

1300ലധികം പേര് ലൈക്ക് ചെയ്ത ചിത്രം രണ്ടായിരത്തിലേറെപ്പേര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. ഐ സി യു ഷെയര്‍ ചെയ്ത തമാശപ്പടമാണ് ഇതെന്ന് പറഞ്ഞ് മലയാളികള്‍ അടക്കം പലരും കമന്റ് ബോക്സില്‍ രംഗം കൊഴുപ്പിക്കുന്നുണ്ട്. മെയ് 29 ന് പോസ്റ്റ് ചെയ്ത ചിത്രം എന്തായാലും ഇപ്പോഴും അവിടെത്തന്നെ ഉണ്ട്. ചിത്രം വിവാദമായതോടെ ഐ സി യു പേജ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
മുന്‍ ഐ പി എസും ബി ജെ പി നേതാവുമായ കിരണ്‍ ബേദിയുടെ ഓഫീഷ്യല്‍ പേജില്‍ അല്ല ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നതാണ് രസകരമായ ഒരു കാര്യം. എന്നാല്‍ ഇവരെയാണോ ബി ജെ പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയത്, ഇവര്‍ക്ക് ഇത്രയ്ക്ക് വിവരമില്ലേ എന്ന തരത്തിലാണ് ആളുകള്‍ കിരണ്‍ ബേദിയെ ആക്രമിക്കുന്നത്. പത്ത് ലക്ഷത്തിലധികം പേരാണ് ഫേസ്ബുക്കില്‍ കിരണ്‍ ബേദിയുടെ ഒഫീഷ്യല്‍ പേജ് ലൈക്ക് ചെയ്തിട്ടുള്ളത്.
-
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"












Click it and Unblock the Notifications