കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഗ് ബില്യണ്‍ ഡേ സെയില്‍: ഫ്‌ലിപ്പ്കാര്‍ട്ട് ഓഫറിന്റെ രഹസ്യം!

Google Oneindia Malayalam News

നോക്കിയ ലൂമിയ 525 ഫോണ്‍ 900 രൂപയ്ക്ക് കിട്ടിയാല്‍ എങ്ങിനിരിക്കും. അതും ഓണ്‍ലൈന്‍ സ്‌റ്റോര്‍ ഭീമന്മാരായ ഫ്‌ലിപ്പ്കാര്‍ട്ടില്‍. ഓടിപ്പോയി ഒരെണ്ണം വാങ്ങും അല്ലേ. എന്നാല്‍ എട്ട് മണിക്ക് വില്‍പന തുടങ്ങും എന്ന് പറഞ്ഞ സാധനം 7.55 ന് തന്നെ ഔട്ട് ഓഫ് സ്റ്റോക്ക് ആയാല്‍ തട്ടിപ്പ് എന്നല്ലാതെ എന്ത് പറയാനാണ്. നോക്കിയ ലൂമിയ മാത്രമല്ല ഇതുപോലെ വമ്പന്‍ ഓഫര്‍ കൊടുത്ത് ഫ്‌ലിപ്പ്കാര്‍ട്ട് പറ്റിച്ച ഒരുപാട് സാധനങ്ങളുണ്ട്.

ബിഗ് ബില്യണ്‍ ഡേ സെയില്‍ എന്ന് പേരിട്ടാണ് ഒക്ടോബര്‍ ആറ് വ്യാഴാഴ്ച ഫ്‌ലിപ്പ്കാര്‍ട്ട് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചത്. അമേരിക്കയിലെ ബ്ലാക് ഫ്രൈഡേയ്ക്ക് സമാനം എന്നൊക്കെ വാഴ്്ത്തപ്പെട്ട കച്ചവടം പക്ഷേ ലോഗിന്‍ ചെയ്ത് കാത്തിരുന്ന ഉപഭോക്താക്കള്‍ക്കാണ് കറുത്ത ദിവസമായത്. വെളളം വെള്ളം സര്‍വ്വത്ര എന്ന് പറഞ്ഞപോലെ എവിടെ നോക്കിയാലും ഓഫറുകള്‍ തന്നെ.

flipkart

എന്നാല്‍ ഓഫറുകളേയുള്ളൂ സാധനം വാങ്ങാന്‍ നോക്കിയാല്‍ വിട്ടില്ല. ഔട്ട് ഓഫ് സ്റ്റോക് എന്ന സന്ദേശമാണ് കിട്ടുക. ഇനി എങ്ങാനും നല്ല കാലത്തിന് സാധനം കണ്ടുകിട്ടി ഓര്‍ഡര്‍ പ്ലേസ് ചെയ്താലോ പേമെന്റ് ഗേറ്റ് വേയില്‍ തട്ടിനില്‍ക്കും. പേമെന്റ് നടത്താനുള്ള ഓപ്ഷന്‍ ആക്ടീവ് അല്ല. 1899 രൂപയുടെ ഹുവായ് ഡാറ്റ കാര്‍ഡ് 1099 രൂപ എന്ന് കണ്ട് വാങ്ങാന്‍ പോയ അശ്വതിക്ക് ബാംഗ്ലൂരില്‍ പണി കിട്ടിയത് പേമെന്റ് ഗേറ്റ് വേയില്‍ വെച്ചാണ്.

ബാംഗ്ലൂരില്‍ മാത്രമല്ല, കോഴിക്കോട്ടും കണ്ണൂരും ഇത് തന്നെ സ്ഥിതി. ഏഴായിരം രൂപ വിലയുള്ള മോട്ടോ ഇ 5499 രൂപയ്ക്ക് എന്നതായിരുന്നു ബില്യണ്‍ ഡേ സെയില്‍ ഓഫര്‍. മോട്ടോ ഇ കിട്ടാന്‍ വേണ്ടി രാവിലെ മുതല്‍ കണ്ണൂരില്‍ ലോഗിന്‍ ചെയ്ത് കാത്തിരിക്കുകയാണ് രാജേഷ് എം സി എന്ന ചെറുപ്പക്കാരന്‍. ഡാറ്റ കാര്‍ഡും മൊബൈല്‍ ഫോണും മാത്രമല്ല, ക്യാമറയും ലെന്‍സും ചെരുപ്പും കുടയും ഇന്‍ഡക്ഷന്‍ കുക്കറും എല്ലാമുണ്ട് ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ബില്യണ്‍ ഡേ സെയില്‍ ഓഫറില്‍.

English summary
Flipkart recently announced The Big Billion Day sale on 6th October 2014. But it is look like a pricing scam. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X