കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ മുസ്ലീം ഉത്പതിഷ്ണുത വളരുന്നുവോ...15 കാര്യങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്ന പണമാണോ കേരളത്തില്‍ ഇസ്ലാമിക തീവ്രവാദത്തിന് ഊര്‍ജ്ജം പകരുന്നത്...? ഉത്പതിഷ്ണുക്കളായ മറ്റ് ഇസ്ലാമിക പാര്‍ട്ടികളെ ചെറുക്കാന്‍ മുസ്ലീം ലീഗ് തന്നെ തീവ്രവാദം വളര്‍ത്തുണ്ടോ...?

കഴിഞ്ഞ വര്‍ഷം എക്കണോമിക് ടൈംസില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ ചോദ്യങ്ങളാണിത്. മുസ്ലീം ലീഗിന് കേരളത്തിലുള്ള രാഷ്ട്രീയ സ്വാധീനവും, മുസ്ലീം സമുദായത്തിലെ ജനസംഖ്യാവര്‍ദ്ധനയും, ഗള്‍ഫ്
ബൂമിന് ശേഷം ഉണ്ടായ വികസനവും എല്ലാം ആ വാര്‍ത്തയില്‍ ചര്‍ച്ചയാകുന്നുണ്ട്.

അടുത്തകാലത്തിനിടയില്‍ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ലൗ ജിഹാദ്, ഭരണത്തില്‍ മുസ്ലീം ലീഗ് നടത്തിയ ചില ഇടപെടലുകള്‍, മലപ്പുറം ജില്ല വിഭജിക്കണം എന്ന ആവശ്യം തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ ചില പ്രത്യേക തരം ചര്‍ച്ചകളിലേക്കാണ് നയിക്കുന്നത്.

പാസ്‌പോര്‍ട്ട് ഓഫീസര്‍

പാസ്‌പോര്‍ട്ട് ഓഫീസര്‍

വ്യവസായി മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാന്‍ ആയിരുന്ന കെ അബ്ദുള്‍ റഷീദിനെ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറാക്കിയ സംഭവം. ഇക്കാലയളവില്‍ ചില പാര്‍സ്‌പോര്‍ട്ടുകളില്‍ കൃത്രിമം നടന്നതായുള്ള ആരോപണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. സംശയമുണര്‍ത്തുന്ന സംഭവമായിരുന്നു അത്.

മലപ്പുറം വിഭജനം

മലപ്പുറം വിഭജനം

മലപ്പുറം ജില്ല വിഭജിക്കണം എന്ന് ഏറെനാളായി പല മുസ്ലീം സംഘടനകളും ഉന്നയിക്കുന്ന ആവശ്യമാണ്. ഇത്തവണ മുസ്ലീം ലീഗും ആ ആവശ്യം ഉന്നയിച്ചു. ജില്ല വിഭജിക്കുമ്പോള്‍ ഒരു ലോക്‌സഭ മണ്ഡലം കൂടി ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു ഇത്.

 അഞ്ചാം മന്ത്രി

അഞ്ചാം മന്ത്രി

20 എംഎല്‍എമാരുടെ പിന്‍ബലത്തില്‍ അഞ്ചാമതായി ഒരു മന്ത്രിക്ക് വേണ്ടി ലീഗ് ചെലുത്തിയ സമ്മര്‍ദ്ദം ചരിത്രത്തിന്റെ ഭാഗമാണ്.

ആന്റണിയും ചെന്നിത്തലയും

ആന്റണിയും ചെന്നിത്തലയും

സഖ്യ കക്ഷിയായ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവ് എകെ ആന്റണിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അടക്കും മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദ രാഷ്ട്രീയത്തിനെതിരെ രംഗത്ത് വന്നിരുന്നു.

ജനസംഖ്യാ വര്‍ദ്ധന

ജനസംഖ്യാ വര്‍ദ്ധന

ജനസംഖ്യാ വര്‍ദ്ധനവില്‍ കേരളത്തില്‍ മുസ്ലീം സമുദായം മാത്രമോ പുരഗോതി കാണിക്കുന്നൂ എന്നും എക്കണോമിക് ടൈംസ് കണ്ടെത്തുന്നുണ്ട്.

തീവ്രവാദത്തിന്റെ സംസ്ഥാനം

തീവ്രവാദത്തിന്റെ സംസ്ഥാനം

യുപിഎ സര്‍ക്കാരിന്റെ കാലത്ത്, തീവ്രവാദം വളരുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കേരളത്തെ ഉള്‍പ്പെടുത്തിയത്.

വിവാഹ പ്രായം

വിവാഹ പ്രായം

മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച് സാമൂഹ്യ ക്ഷേമ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദം വളരെ വലുതായിരുന്നു. മുസ്ലീം ലീഗിന്റെ മന്ത്രി എംകെ മുനീര്‍ ആണ് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി.

ഗള്‍ഫ് പണം

ഗള്‍ഫ് പണം

60,000 കോടി രൂപയാണ് കേരളത്തിലേക്ക് വിദേശത്ത് നിന്ന എത്തുന്ന പണം. ഇതില്‍ ഏറ്റവും അധികം എത്തുന്നത് മലപ്പുറത്താണ്. കേരളത്തിലെ മുസ്ലീങ്ങള്‍ അന്യ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായും വിദ്യാഭ്യാപരമായും ഏറെ മുന്നിലാണ്.

ചീറ്റിപ്പോയ ലൗ ജിഹാദ്

ചീറ്റിപ്പോയ ലൗ ജിഹാദ്

കേരളത്തില്‍ ലൗ ജിഹാദ് എന്ന പേരില്‍ മതപരിവര്‍ത്തനം നടത്തുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇങ്ങനെയൊരു സംഭവം തന്നെ ഇല്ലെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. വലത് പക്ഷം ചമച്ച വാര്‍ത്തയെന്നാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇഎം അബ്ദുറഹ്മാന്‍ ഇതേപ്പറ്റി പറഞ്ഞത്.

ഹിന്ദു-മുസ്ലീം തീവ്രവാദം

ഹിന്ദു-മുസ്ലീം തീവ്രവാദം

ഹിന്ദു തീവ്രവാദവും മുസ്ലീം തീവ്രവാദവും ഒരുമിച്ച് വളരുകയാണെന്ന് ഡോ എംജിഎസ് നാരായണന്‍. ചെറുപ്പം മുതലേ മദ്രസകളില്‍ പോയി പഠിക്കുന്ന കുട്ടികളുടെ മനസ്സില്‍ മതത്തിന്റെ മതില്‍ വളരുമെന്നും
എംജിഎസ് നാരായണന്‍.

സിപിഎമ്മും ബിജെപിയും

സിപിഎമ്മും ബിജെപിയും

പോപ്പുലര്‍ ഫ്രണ്ടിനെ ചെറുക്കാന്‍ ബിജെപിയും സിപിഎമ്മും കൈകോര്‍ക്കുന്നു എന്ന ആരോപണവും എംജിഎസ് ഉന്നയിക്കുന്നു. ഇത് വളരെ അപകടകരമായ സാഹചര്യമാണെന്നും എംജിഎസ് നാരായണന്‍
പറയുന്നു.

സിപിഎം ആണ് പ്രശ്‌നം

സിപിഎം ആണ് പ്രശ്‌നം

കേരളത്തില്‍ തീവ്രവാദം വളര്‍ത്തുന്നത് സിപിഎം ആണെന്നാണ് എംജിഎസ് നാരായണന്റെ പക്ഷം. മുസ്ലീം ലീഗിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണിതെന്നും അദ്ദേഹം ആരോപിക്കുന്നു. ഇത് കേരളത്തില്‍ വലിയ വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നുണ്ടെന്നും എംജിഎസ്.

സിപിഎം ഒന്നും ചെയ്യുന്നില്ല

സിപിഎം ഒന്നും ചെയ്യുന്നില്ല

മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ഏറെ ചെയ്യാവുന്ന പ്രസ്ഥാനമാണ് സിപിഎം. പക്ഷേ അതിന് മാത്രമൊന്നും അവര്‍ ചെയ്യുന്നില്ലെന്നാണ് പോപ്പുലര്‍ ഫ്രണ്ട് ആരോപിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ട്

പോപ്പുലര്‍ ഫ്രണ്ട്

കേരളത്തില്‍ ഏറ്റവും അധികം നിരീക്ഷിക്കപ്പെടുന്ന സംഘടനയാണ് ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. ഹീനമായ പ്രവര്‍ത്തനങ്ങളാണ് പലപ്പോഴും പോപ്പുലര്‍ ഫ്രണ്ട് ചെയ്യുന്നതെന്ന് കൈവെട്ട് കേസിനെ ഉദ്ധരിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്‍ പറയുന്നു.

അത്ര പ്രശ്‌നമല്ല കേരളം

അത്ര പ്രശ്‌നമല്ല കേരളം

കാര്യങ്ങള്‍ ഇത്രയും പറയുന്നുണ്ടെങ്കിലും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എംജി രാധാകൃഷ്ണന്റെ വിലയിരുത്തലോടെയാണ് വാര്‍ത്ത അവസാനിക്കുന്നത്. കേരളത്തില്‍ മുസ്ലീങ്ങള്‍ക്കിടയില്‍ തീവ്രത കൂടുന്നുണ്ട്. പക്ഷേ അതൊരിക്കലും അക്രമാസക്തമായതല്ലെന്നാണ് രാധാകൃഷ്ണന്റെ വിലയിരുത്തല്‍.

English summary
Is Muslim Extremism a fast growing factor in Kerala- 15 points.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X