ബീബറേക്കാള് മോശക്കാരനാണോ നരേന്ദ്ര മോദി?
വാഷിങ്ടണ്‍: ആരാണ് ഈ ജസ്റ്റിന് ബീബര്‍? അയാളേക്കാള്‍ ഏറെ മോശക്കാരനാണോ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയും ആയ നരേന്ദ്ര മോദി?
ഇങ്ങനെ ഒരു സംശയം തോന്നാനുള്ള കാരണം ടൈം മാഗസിന്റെ 100 സ്വാധീന വ്യക്തികളെ കണ്ടെത്താനുള്ള സര്‍വ്വേയാണ്. ജസ്റ്റിന് ബീബറിന് ലഭിക്കുന്നതിനേക്കാള്‍ കൂടുതലാണത്രെ നരേന്ദ്ര മോദിക്ക് ലഭിക്കുന്ന നിഷേധ വോട്ടുകള്‍.

അമേരിക്കയില്‍ താമസിക്കുന്ന ഒരു കനേഡിയന്‍ പോപ്പ് താരമാണ് ജസ്റ്റിന് ബീബര്‍. എത്രയാണ് ഇങ്ങേരുടെ പ്രായം എന്നറിയേണ്ടേ... വെറും 20 വയസ്സ്. എന്നാല്‍ ഈ ചെറിയ പ്രായത്തില്‍ സൂപ്പര്‍ താരം കാണിക്കാത്ത അറാംപെറപ്പുകള് ഇല്ലെന്നാണ് ശ്രുതി.
ബീബറിന്റെ ജീവിതം ഇപ്പോള്‍ അമേരിക്കക്ക് മൊത്തത്തില്‍ ഒരു ബാധ്യതയായ മട്ടാണ്. മൂന്ന് ലക്ഷം പേര് ഒപ്പിട്ട ഭീമ ഹര്‍ജിയാണ് ബീബറുടെ വിസ അപേക്ഷ പുതുക്കരുതെന്നാവശ്യപ്പെട്ട് വൈറ്റ് ഹൗസിലെത്തിയത്. അപ്പോള്‍ ഊഹിക്കാമല്ലോ , എങ്ങനെയുള്ളവനാണ് ഈ ജസ്റ്റിന് ബീബറെന്ന്....
20 കാരനായ ബീബറിന്റെ കറക്കം മുഴുവന്‍ 28 കാരിയായ കാമുകിക്കൊപ്പമാണ്. മാധ്യമങ്ങളാണെങ്കില്‍ പാപ്പരാസികളെ പോലെ ബീബറിന്റെ പിറകേയാണ്. അതിനിടെ പഴയ ലൈസെന്‍സും കൊണ്ട് കാറോടിച്ച് പോലീസിന്റെ പിടിയിലും ആയി ബീബര്‍.
കാമുകിമാരുടെ എണ്ണത്തിന് ഒരു പഞ്ഞവുമില്ല ബീബറിന്. ഒരാള്‍ മാറുമ്പോഴേക്കും അടുത്തയാള്‍ എത്തിയിരിക്കും. കാമുകിമാര്‍ കഴിഞ്ഞാല്‍ പിന്നെ ഇങ്ങേരുടെ പ്രധാന താത്പര്യം നൈറ്റ് പാര്‍ട്ടികളാണ്. ഒരു പാര്‍ട്ടി എന്ന് പറഞ്ഞാല്‍ ഒരു ഒന്നൊന്നര പാര്ട്ടിവരും. അടുത്ത പ്രദേശത്തുള്ളവര്ക്കൊന്നും സമാധാനമുണ്ടാകില്ലെന്നര്ത്ഥം. ആരെങ്കിലും ചോദിക്കാന്‍ ചെന്നാലോ, ജസ്റ്റിന് ബീബര്‍ ഒരു കാട്ടാളനെ പോലെ പ്രതികരിച്ചുകളയും.
എന്തായാലും ബീബറെ പുറത്താക്കാന്‍ അമേരിക്കക്ക് വലിയ താത്പര്യമില്ലെന്നാണ് കേള്‍ക്കുന്നത്. ബീബറുടെ സംംഗീതപരിപാടികളും സിഡികളും ഒക്കെയായി നല്ല വരുമാനമാണ് രാജ്യത്തിന് കിട്ടുന്നത്. വെറുതെ അത് കളയേണ്ടതില്ലല്ലോ എന്നായിരിക്കും വൈറ്റ് ഹൗസിന്റെ ചിന്ത.
-
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്












Click it and Unblock the Notifications