കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി നോട്ട് നിരോധിച്ചത് യുദ്ധത്തിന് വേണ്ടിയോ...? അതിര്‍ത്തിയില്‍ പീരങ്കികള്‍ പൊട്ടുന്നു

കേരന്‍ സെക്ടറില്‍ ഇന്ത്യ പീരങ്കികള്‍ ഉപയോഗിച്ചതായി പാകിസ്താന്‍ ആക്ഷേപിക്കുന്നുണ്ട്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തോളമായി ഇരു രാജ്യങ്ങളും പീരങ്കികള്‍ അതിര്‍ത്തിയില്‍ കാര്യമായി ഉപയോഗിച്ചിട്ടില്ല

  • By Desk
Google Oneindia Malayalam News

നവംബര്‍ എട്ടിന് രാത്രി മന്ത്രിസഭ യോഗത്തിന് ശേഷം പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നു എന്ന വാര്‍ത്ത വന്നതോടെ എല്ലാവരും ആകാംക്ഷയില്‍ ആയിരുന്നു. വളരെ ഗൗരവപ്പെട്ട എന്തോ നടക്കാന്‍ പോകുന്നു എന്നത് തന്നെ ആയിരുന്നു സൂചന.

ഇന്ത്യ, പാക് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുദ്ധ പ്രഖ്യാപനമാകാനുള്ള സാധ്യത പോലും പലരും ഉന്നയിച്ചു. രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിന് മുമ്പ് സൈനിക മേധാവികളുമായും രാഷ്ട്രപതിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി എന്ന വാര്‍ത്തകൂടി പുറത്ത് വന്നപ്പോള്‍ പലരും .യുദ്ധം ഉറപ്പിച്ചു.

എന്നാല്‍ നടന്നത് മറ്റൊന്നായിരുന്നു. നോട്ട് നിരോധനം ആണ് മോദി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ പ്രഖ്യാപനം പോലും യുദ്ധത്തിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മോദിയുടെ പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ അതിര്‍ത്തിയില്‍ ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സൈന്യം പീരങ്കികള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

യുദ്ധത്തിന്

യുദ്ധത്തിന്

ഒരു യുദ്ധം തുടങ്ങാന്‍ ഒരു നിമിഷത്തെ തീരുമാനം മാത്രം പോര. അതിന് കൃത്യമായ മുന്നൊരുക്കം ആവശ്യമാണ്. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള നോട്ട് നിരോധനം അത്തരത്തിലുള്ള ഒരു മുന്നൊരുക്കത്തിന്റെ ഭാഗമാണോ എന്ന് പോലും സംശയിക്കാവുന്നതാണ്.

സൈന്യം മാത്രം പോര

സൈന്യം മാത്രം പോര

സൈന്യം സജ്ജമായതുകൊണ്ട് മാത്രം യുദ്ധം നടത്താന്‍ കഴിയില്ല. അതിന് മുമ്പ് തന്നെ രാഷ്ട്രം അതിന് സാമ്പത്തികമായും രാഷ്ട്രീയമായും സജ്ജമാകേണ്ടതുണ്ട്.

ബാങ്കുകള്‍ നിറയും

ബാങ്കുകള്‍ നിറയും

നോട്ട് നിരോധനം വന്നതോടെ ജനങ്ങളുടെ കൈവശം ഉപയോഗിക്കാതെ സൂക്ഷിച്ചിരുന്ന പണം മാത്രമല്ല, നിത്യോപയോഗത്തിനുള്ള പണം കൂടി ബാങ്കുകളിലേക്ക് ഒഴുകിയിരിക്കുകയാണ്. ഇത് ബാങ്കുകളെ ശക്തമാക്കുന്ന നടപടിയാണ്.

നിയന്ത്രണം എത്രനാള്‍

നിയന്ത്രണം എത്രനാള്‍

ബാങ്കുകളില്‍ നിന്നും എടിഎം വഴിയും പണം എടുക്കുന്നതിന് നിയന്ത്രണം ഉണ്ട്. അത് എത്ര നാള്‍ തുടരും എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഒന്നും ഇല്ല. അതുവരെ ബാങ്കുകളില്‍ ആവശ്യത്തിന് പണം ഉണ്ടാകും എന്ന് ഉറപ്പാണ്.

മനേക്ഷാ പറഞ്ഞത്

മനേക്ഷാ പറഞ്ഞത്

ബംഗ്ലാദേശിനെ സ്വതന്ത്രമാക്കുന്നതിന് വേണ്ടിയുള്ള യുദ്ധത്തിന് മുമ്പ് ഫീല്‍ഡ് മാര്‍ഷര്‍ മനേക്ഷായുമായി ഇന്ദിര ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു. ഉടന്‍ യുദ്ധം വേണം എന്നായിരുന്നു ഇന്ദിര ആവശ്യപ്പെട്ടത്. എന്നാല്‍ തയ്യാറെടുപ്പിന് സമയം വേണം എന്ന മറുപടിയാണ് മനേക്ഷാ നല്‍കിയത്. ആ തയ്യാറെടുപ്പ് തന്നെയാണ് യുദ്ധം ജയിക്കാന്‍ ഇന്ത്യയെ സഹായിച്ചത്.

അത് തന്നെയാണോ ഇപ്പോഴും

അത് തന്നെയാണോ ഇപ്പോഴും

അന്നത്തെ യുദ്ധത്തിന് തയ്യാറെടുത്തതുപോലെയുള്ള ഒരു തയ്യാറെടുപ്പാണോ അണിയറയില്‍ നടക്കുന്നത് എന്ന് സംശയിച്ചാലും അത്ഭുതപ്പെടാനില്ല. അതിര്‍ത്തിയില്‍ നിന്നുള്ള വിവരങ്ങളും ചില സൂചനകള്‍ നല്‍കുന്നുണ്ട്.

പീരങ്കി

പീരങ്കി

നിയന്ത്രണ രേഖയില്‍ കേരന്‍ സെക്ടറില്‍ ഇന്ത്യന്‍ സൈന്യം പീരങ്കികള്‍ ഉപയോഗിച്ചതായി പാകിസ്താന്‍ ആരോപിക്കുന്നുണ്ട്. നവംബര്‍ നാലിനാണ് ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നത്.

അപൂര്‍വ്വ സംഭവം

അപൂര്‍വ്വ സംഭവം

അതിര്‍ത്തിയില്‍ ഇന്ത്യയോ പാകിസ്താനോ ഏറെ നാളുകളായി പീരങ്കികള്‍ ഉപയോഗിക്കാറില്ല എന്നതാണ് വസ്തുത. 2004 ല്‍ ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പിട്ടതിന് ശേഷം പീരങ്കികള്‍ ഉപയോഗിച്ചിട്ടേ ഇല്ലെന്ന് തന്നെ പറയാം.

ഇപ്പോള്‍ എന്തുകൊണ്ട്

ഇപ്പോള്‍ എന്തുകൊണ്ട്

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ അതിര്‍ത്തിയില്‍ പീരങ്കികള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് നിര്‍ണായകമായ ഒരു സംഗതിയാണ്. കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന് സംശയിക്കാവുന്ന എല്ലാ സാഹചര്യങ്ങളും നിലവിലുണ്ട് എന്ന് തന്നെ കരുതേണ്ടിവരും.

ബോഫോഴ്‌സ്

ബോഫോഴ്‌സ്

അതി ശക്തമായ കരയുദ്ധത്തിന് ഉപയോഗിക്കുന്നവയാണ് പീരങ്കികള്‍. ഇന്ത്യയുടെ പ്രധാന തുറുപ്പ് ചീട്ട് ബോഫോഴ്‌സ് 155 എംഎം പീരങ്കികളാണ്. കൂടാതെ ലഘു പീരങ്കികളും ഇന്ത്യക്കുണ്ട്.

നാല്‍പത് കിലോമീറ്റര്‍

നാല്‍പത് കിലോമീറ്റര്‍

നാല്‍പത് കിലോമീറ്റര്‍ വരെയാണ് ബോഫോഴ്‌സ് പീരങ്കികളുടെ ദൂരപരിധി. ലഘു പീരങ്കികളുടേത് 25 കിലമോീറ്ററോളം വരും. ഇന്ത്യന്‍ സേന പീരങ്കികള്‍ ഉപയോഗിച്ചു എന്ന് പാകിസ്താന്‍ ആരോപിക്കുന്നുണ്ടെങ്കിലും അത് തരം പീരങ്കികളാണ് ഉപയോഗിച്ചത് എന്ന് വ്യക്തമല്ല.

അതിര്‍ത്തി ശാന്തം

അതിര്‍ത്തി ശാന്തം

നോട്ട് നിരോധനത്തിന് ശേഷം അതിര്‍ത്തിയില്‍ കാര്യമായ സംഘര്‍ഷങ്ങളോ വെടിനിര്‍ത്തല്‍ ലംഘനങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണോ ഇത്?

English summary
Is Note Ban a preparation for War? For all wars, a big and planned preparation is essential, both military and financial. Some suspect that Note Ban is a preparation for a big war.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X