കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോര്‍ഡ് പച്ചയാക്കിയാലെന്താ പ്രശ്‌നം

  • By Soorya Chandran
Google Oneindia Malayalam News

സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കുന്ന ബോര്‍ഡിന്റെ നിറം പച്ചയാക്കിയാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ? വിദേശ രാജ്യങ്ങളിലൊക്കെ മിക്ക സ്‌കൂളുകളിലും ബ്ലാക്ക് ബോര്‍ഡിന് പകരം പച്ച ബോര്‍ഡുകള്‍ ഉപയോഗിക്കുന്ന കാലത്ത് കേരളത്തില്‍ എന്തിനാ അതിത്ര പ്രശ്‌നമാക്കുന്നത്.

മുസ്ലീം ലീഗിന്റെ മന്ത്രി, അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും പച്ച നിറത്തിനോടുള്ള സ്‌നേഹം... ഇതൊക്കെയാണ് ഇവിടത്തെ പ്രശ്‌നങ്ങള്‍. അല്ലാതെ ബോര്‍ഡിന്റെ നിറം മാറിയതുകൊണ്ട് കുട്ടികളുടെ പഠനത്തിന് എന്ത് സംഭവിക്കാനാണ്.

Board Controversy

വിക്കിപീഡിയയില്‍ പോയി ബ്ലാക്ക് ബോര്‍ഡ് എന്ന് സെര്‍ച്ച് ചെയ്താല്‍ കിട്ടുന്ന വിവരം വായിച്ചാല്‍ കുറേ പ്രതിഷേധക്കാരൊക്കെ അടങ്ങും. പുതിയ കാലത്ത് ബോര്‍ഡിന്റെ പേര് ബ്ലാക്ക് ബോര്‍ഡ് എന്നാണെങ്കിലും പലയിടത്തും പച്ചയാണ് ഉപയോഗിക്കുന്നതെന്ന് വിക്കിപീഡിയ പറയുന്നു. പച്ച നിറം കണ്ണുകളെ സംബന്ധിച്ച് കൂടുതല്‍ നല്ലതായതിനാലാണത്രെ ഇത്.

എന്തായാലും മന്ത്രിയോ മന്ത്രിയെ പിന്തുണക്കുന്നവരോ ഇതെല്ലാം അറിഞ്ഞിട്ട് തന്നെയാണോ ഈ ബോര്‍ഡ് നിറം മാറ്റം സംഘടിപ്പിച്ചതെന്ന് അറിയില്ല. മുന്‍ വിദ്യാഭ്യാസമന്ത്രി എംഎ ബേബി പറഞ്ഞതില്‍ അല്‍പം കാര്യമുണ്ട്. ബോര്‍ഡിന്റെ നിറം പച്ചയാക്കിയതില്‍ ഒരു പ്രശ്‌നവും ഇല്ല. പക്ഷേ അതെന്തെങ്കിലും പഠനത്തിന്റെയോ വിലയിരുത്തലിന്റേയോ ഭാഗമായിട്ട് നടപ്പിലാക്കേണ്ടിയിരുന്നു.

ഇതിപ്പോള്‍ ആരോടും ഒന്നും ആലോചിക്കാതെയാണ് മന്ത്രിയുടെ മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ബോര്‍ഡുകള്‍ പച്ചയാക്കിയത്. മുസ്ലീം ലീഗിന്റെ പ്രിയനിറമായതുകൊണ്ട് പച്ചയെ അങ്ങനെ വെറുക്കേണ്ട കാര്യമുണ്ടോ എന്നും ചിന്തിക്കണം.

English summary
Is there any problem in changing the colour of black board.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X