സച്ചിന് ടെണ്ടുല്‍ക്കറും അമിത് ഷായും തമ്മിലെന്ത്...
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കഠിനാധ്വാനം ചെയ്തിരുന്ന സച്ചിന്ടെണ്ടുല്ക്കറും ബിജെപിയെ അധികാരത്തിക്കാന്‍ അധ്വാനിച്ച അമിത് ഷായും തമ്മില്‍ എന്താണ് ബന്ധം....? ഒരു ബന്ധവുമില്ല. പക്ഷേ രണ്ട് പേരും വിജയത്തിലേക്കുള്ള വഴിവെട്ടിക്കൊടുത്തവരാണ്.
കഴിഞ്ഞ ദിവസം മുംബൈയിലെ ട്രൈഡന്റ് ഹോട്ടലില്‍ വച്ച അമിത് ഷായും സച്ചിന് ടെണ്ടുല്‍ക്കറും കണ്ടു മുട്ടി. രാഷ്ട്രീയം പറയാനോ, സച്ചിനെ രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കാനോ ആയിരുന്നില്ല ഇത്. ഒരു അവാര്‍ഡ് ദാനച്ചടങ്ങായിരുന്നു.
അവാര്‍ഡുകള്‍ സച്ചിന്റെ ജീവിതത്തില്‍ ഒരു പുതിയ സംഭവം അല്ല. എങ്കിലും ഈ വര്‍ഷത്തെ ജെയിന്റ് ഇന്റര്‍നാഷണല്‍ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടവരില്‍ സച്ചിന് ടെണ്ടുല്‍ക്കറും ഉണ്ടായിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.

അവാര്‍ഡ്
നാല്പത്തി രണ്ടാമത് ജെയിന്റ് ഇന്റര്‍നാഷണല്‍ പുരസ്കാരം ബിജെപി അധ്യക്ഷന്‍ അമിത് ഷായില്‍ നിന്ന് സച്ചിന് ഏറ്റ് വാങ്ങുന്നു.

സച്ചിന് കോണ്‍ഗ്രസ് ആണോ...
യുപിഎ സര്‍ക്കാര്‍ ആയിരുന്നു സച്ചിന് ടെണ്ടുല്‍ക്കറെ രാജ്യ സഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. അതുകൊണ്ട് സച്ചിന് കോണ്‍ഗ്രസ് ആണെന്ന് വരുമോ...

നായകനല്ലാതെ നയിച്ചു
ടീമിന്റെ നായകനല്ലാത്ത സമയത്തും സച്ചിന് ടീം ഇന്ത്യയെ നയിക്കുകയായിരുന്നു. നായകനല്ലാതെ നയിച്ചപ്പോഴായിരുന്നു പലപ്പോഴും വിജയം കൈപ്പിടിയില്‍ ഒതുക്കിയത്.

അമിത് ഷാ
ബിജെപിയുടെ ദേശീയ അധ്യക്ഷനാകും മുമ്പാണ് അമിത് ഷാ ലോക്സഭ തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിച്ചത്. മോദിയെ അധികാരത്തിലെത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

പ്രസിഡന്റ് ആയപ്പോള്‍
ബിജെപിയുടെ ദേശീയ അധ്യക്ഷനായി അമിത ഷാ ചുമതലയേറ്റതിന് ശേഷം നടന്ന് ഉപതിരഞ്ഞെടുപ്പുകളില്‍ പക്ഷേ ബിജെപിക്ക് കനത്ത തിരിച്ചടികളാണ് ലഭിച്ചത്.

ഒരേ ശാപം?
സച്ചിനും അമിത് ഷാക്കും ഒരേ ശാപമാണോ... സച്ചിന് ക്യാപ്റ്റന്‍ ആയ സമയമായിരുന്നു ഇന്ത്യന്‍ ടീമിന്റെ മോശം കാലങ്ങളില്‍ ഒന്ന്. അതുപോലെ അമിത് ഷാ പ്രസിഡന്റ് ആയ കാലമാണോ ബിജെപിയുടെ മോശം കാലം?
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications