യുഡിഎഫില്‍ ഇരട്ട നീതിയോ... മാണിയ്ക്കില്ലാത്ത എന്തുണ്ട് ബാബുവിന്?
ബാര്‍ കോഴ വിവാദം ഉയര്‍ന്നപ്പോള്‍ മുതല്‍ ഏവരിലും ഉയര്‍ന്ന ഒരു സംശയമായിരുന്നു- കെഎം മാണി എങ്ങനെ ഇതില്‍ വന്ന് പെട്ടു ?
ധനമന്ത്രിയും മുന്നണിയിലെ മൂന്നാമനും ആയ മാണിയ്ക്ക് ബാര്‍ വിഷയത്തില്‍ എന്തെങ്കിലും നിര്‍ണായക തീരുമാനം എടുക്കാന്‍ പറ്റുമോ? എക്‌സൈസ് ഭരിയ്ക്കുന്നത് കോണ്‍ഗ്രസ് മന്ത്രിയല്ലേ. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും കൂടിയല്ലേ ബാര്‍ തുറക്കുന്ന കാര്യത്തില്‍ ഉറച്ച നിലപാടുകള്‍ എടുത്തിരുന്നത്.
എന്നാല്‍ ബാര്‍ കോഴ എന്ന ഭൂതത്തെ ബിജു രമേശ് എന്ന ബാര്‍ ഉടമ കുടംതുറന്ന് പുറത്ത് വിട്ടപ്പോള്‍ അത് ആദ്യം പിടിച്ചത് പിടിച്ചത് കെഎം മാണിയെ മാത്രം ആയിരുന്നു. അഞ്ച് കോടി കോഴ ആവശ്യപ്പെട്ട മാണിയ്ക്ക് ഒരു കോടി കൊടുത്തു എന്നായിരുന്നു ആക്ഷേപം. എന്നാല്‍ ഇപ്പോള്‍ എക്‌സൈസ് മന്ത്രിയ്ക്ക് 10 കോടി കൊടുത്തുവെന്ന് ബിജു രമേശ് വെളിപ്പെടുത്തുന്നു. അപ്പോള്‍ വിജിലന്‍സ് പറയുന്നത് എന്താണ്?

മാണിയുടെ കോഴ
കെഎം മാണി അഞ്ച് കോടി രൂപ കോഴ ആവശ്യപ്പെട്ടു. രണ്ട് തവണയായി ഒരു കോടി രൂപ നല്‍കി എന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. ഇതിലാണ് വിജിലന്‍സ് ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി കേസെടുത്തത്.

എന്തിന് മാണിയ്ക്ക്
ധനമന്ത്രിയായ കെഎം മാണിയ്ക്ക് ബാര്‍ വിഷയത്തില്‍ എന്തിന് കോഴ നല്‍കിയെന്നായിരുന്നു എല്ലാവരുടേയും ചോദ്യം. അപ്പോള്‍ തന്നെ ഉറപ്പായിരുന്നു പിറകില്‍ വേറേയും ആരോപണങ്ങള്‍ വരുന്നുണ്ടെന്ന്.

കോണ്‍ഗ്രസ് മന്ത്രിമാര്‍
കെഎം മാണി മാത്രമല്ല, മൂന്ന് കോണ്‍ഗ്രസ് മന്ത്രിമാരും കോഴ വാങ്ങിയിട്ടുണ്ടെന്ന് തുടക്കം മുതലേ ആരോപണം ഉണ്ടായിരുന്നു. ബാര്‍ ഉടമകളുടെ യോഗത്തിലെ ശബ്ദരേഖ തന്നെ ഇതിന് തെളിവ്.

കെ ബാബു
കെ ബാബു 10 കോടി രൂപ കോഴ വാങ്ങി എന്നാണ് മജ്‌സ്‌ട്രേറ്റിന് മുന്നില്‍ ബിജു രമേശ് നല്‍കിയ രഹസ്യ മൊഴിയില്‍ പറയുന്നത്. എന്നിട്ടും പ്രത്യേക അന്വേഷണം ഇല്ലെന്നാണ് പറയുന്നത്

വിഎസിന്റെ പരാതി
കെ ബാബു, രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍ എന്നിവര്‍ക്ക് ബാര്‍ കോഴയില്‍ പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു. എന്നാല്‍ വിഎസിന്റെ പരാതി വിജിലന്‍സ് തള്ളുകയായിരുന്നു.

ഒരു കോടിയും പത്ത് കോടിയും
ഒരു കോടി രൂപ വാങ്ങിയെന്ന ആരോപണം നേരിടുന്ന മാണിയ്ക്കെതിരെ അന്വേഷണം, പത്ത് കോടി വാങ്ങി എന്ന് ആരോപണം നേരിടുന്ന ആള്‍ക്കെതിരെ ഒന്നും ഇല്ല. ഇതിലെ ന്യായാന്യായങ്ങള്‍ പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്.

കേരള കോണ്‍ഗ്രസിന് എതിര്‍പ്പ്
മാണിയ്ക്കെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ പ്രഖ്യാപിച്ചതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച കേരള കോണ്‍ഗ്രസ് എം ഇപ്പോള്‍ അതേ ചോദ്യം തിരിച്ച് ചോദിക്കുകയാണ്.












Click it and Unblock the Notifications