മദ്യ നയം ഒരു പരാജയമോ... കോടതിയും വിമര്‍ശിക്കുന്നു
സര്‍ക്കാരിന്റെ മദ്യ നയത്തിന് കോടതി നല്കിയ അംഗീകാരമെന്നാണ് മുഖ്യമന്ത്രി ബാര്‍ വിഷയത്തിലെ ഹൈക്കോടതി വിധിയെ വിശേഷിപ്പിച്ചത്. എന്നാല്‍ എക്സൈസ് മന്ത്രി കെ ബാബു പറയുന്നത് ഇത് ഭാഗികമായ വിജയം മാത്രമാണെന്നാണ്. സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് ടിഎന്‍ പ്രതാപന് ആവശ്യപ്പെടുന്നു.
എന്നാല്‍ സത്യത്തില്‍ ഈ കോടതി വിധി സര്‍ക്കാര്‍ നയത്തിനുള്ള അംഗീകാരമാണോ...?

മ്പൂര്‍ണ മദ്യ നിരോധനം വിഭാവനം ചെയ്യുന്ന സര്‍ക്കാര്‍ ഫൈവ് സ്റ്റാറുകള്‍ക്ക് ബാര്‍ അനുവദിക്കാമെന്ന് പറയുന്നു. ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാറുകള്‍ തമ്മിലുള്ള മാനദണ്ഡത്തില്‍ വലിയ വ്യത്യാസമില്ലാത്തിനാല് വിവേചനം പാടില്ലെന്ന് കോടതി പറയുന്നു. അങ്ങനെ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കും ലൈസെന്‍സ് കൊടുക്കാന്‍ തീരുമാനമാകുന്നു.
മാത്രമല്ല, സര്‍ക്കാരിന്റെ മദ്യ നയത്തെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നു. ബാറുകളെ തരംതരിച്ചതിന് യാതൊരു ആധികാരികതയും ഇല്ലെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും കോടതി വിമര്‍ശിച്ചിരിക്കുന്നു.
ഇത്രയും കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. പൂട്ടിപ്പോകുന്ന ബാറുകള്‍ക്ക് മുന്നില്‍ ചില നിയമ സാധ്യതകള്‍ തുറന്നിരിക്കുകയാണ്. സര്‍ക്കാരിന്റെ മദ്യ നയം പഴുതടച്ചതല്ലെന്നും ഇത് വ്യക്തമാക്കുന്നു. കൂടുതല്‍ നീണ്ടുനിന്നേല്ക്കാവുന്ന നിയമ യുദ്ധങ്ങളിലേക്കായിരിക്കും ബാര്‍ വിഷയം നീങ്ങുക എന്നുറപ്പ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications