കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദയുടെ മരണത്തിന് കാരണം ട്വിറ്റര്‍?

  • By Meera Balan
Google Oneindia Malayalam News

സുനന്ദയുടെ മരണത്തിന് ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ക്കുള്ള പങ്ക് ചെറുതല്ലെന്ന ആരോപണം ശക്തിപ്പെടുകയാണ്. ട്വിറ്ററും മഞ്ഞപ്പത്രങ്ങളും ചേര്‍ന്ന് സുനന്ദയെ കൊന്നു എന്ന് പോലും ആരോപിയ്ക്കുന്നവരുണ്ട്.പാകിസ്താനി മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറും തന്റെ ഭര്‍ത്താവ് ശശി തരൂരും തമ്മില്‍ അടുപ്പത്തിലാണെന്ന് വിവാദത്തിന് ട്വിറ്ററിലൂടെയാണ് സുനന്ദ തുടക്കമിട്ടത്.

തുടര്‍ന്ന് ട്വിറ്ററിലൂടെ സുനന്ദ നടത്തിയ സംഭാഷണങ്ങളും അവര്‍ക്ക് കടുത്ത മാനസിക സമ്മര്‍ദ്ദം ഏല്‍പ്പിച്ചിരുന്നതായും പറയപ്പെടുന്നു. സംഭവം മാധ്യമങ്ങള്‍ കൂടി ഏറ്റെടുത്തു. സുനന്ദയുടേയും തരൂരിന്റെയും സ്വകാര്യ ജീവിതം അങ്ങനെ വിവിധ മാധ്യമങ്ങളിലൂടെ തുറന്ന് കാട്ടപ്പെട്ടു. സുനന്ദയുടെ മരണത്തിന്റെ ഉത്തരവാദിത്തം ട്വിറ്റര്‍ മൂലമാണെന്ന് ആരോപിയ്ക്കുനോപള്‍ ചില പ്രശസ്തരുടെ പ്രതികരണങ്ങളിലേയ്ക്ക്

മഹേഷ് ഭട്ട്

മഹേഷ് ഭട്ട്

പ്രശസ്ത സംവിധായകനും സാമൂഹിക പ്രവര്‍ത്തകനുമായി മഹേഷ് ഭട്ട് സുനന്ദയുടെ മരണത്തെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയെ കുറ്റപ്പെടുത്തുന്നു. ഭീരുക്കളെ പ്രോത്സാഹിപ്പിയ്ക്കുകയാണ് സൈറ്റുകളെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു

സുനന്ദയെ ട്വിറ്റര്‍ കൊന്നു

സുനന്ദയെ ട്വിറ്റര്‍ കൊന്നു

സുനന്ദയെ ട്വിറ്റര്‍ കൊന്നു എന്നായിരുന്ന എഴുത്തുകാരനും കൊളെജ് അധ്യാപകനുമായ സുകേതു മെഹ്തയുടെ ട്വീറ്റ്

മെഹര്‍ തരാര്‍

മെഹര്‍ തരാര്‍

സുനന്ദയുടെ മരണത്തെത്തുടര്‍ന്ന് രണ്ട് ട്വീറ്റുകളാണ് മെഹര്‍ നടത്തിയത്.

മെഹറിന്റെ ട്വീറ്റുകള്‍

മെഹറിന്റെ ട്വീറ്റുകള്‍

ദൈവമേ എന്ത് അബദ്ധമാണ് നീ കാട്ടിയത് സുനന്ദ എന്നായിരുന്നു മെഹറിന്റെ ആദ്യ ട്വീറ്റ്

ഞെട്ടല്‍

ഞെട്ടല്‍

സുനന്ദയുടെ മരണമറിഞ്ഞ് താന്‍ ഞെട്ടിയെന്നും എന്ത് പറയണമെന്ന് അറിയില്ലെന്നുമായിരുന്നു രണ്ടാമത്തെ ട്വീറ്റ്

ട്വിറ്റര്‍ കൊന്ന ആദ്യ ഇന്ത്യക്കാരി

ട്വിറ്റര്‍ കൊന്ന ആദ്യ ഇന്ത്യക്കാരി

ട്വിറ്റര്‍ കൊന്ന ആദ്യ ഇന്ത്യക്കാരിയാണ് സുനന്ദയെന്നായിരുന്നു ബാഡ്മിന്റണ്‍ കളിക്കാരി പിവി സിന്ധുവിന്റെ പ്രതികരണം.

മാധ്യമങ്ങള്‍ കൊന്നു?

മാധ്യമങ്ങള്‍ കൊന്നു?

ഡയാന രാജകുമാരി മുതല്‍ സുനന്ദ പുഷ്‌ക്കര്‍ വരെയുള്ളവരുടെ മരണത്തെ മാധ്യമങ്ങളാല്‍ സംഭവിച്ച മരണമെന്നാണ് വണ്‍ഇന്ത്യ സ്ഥാപകനും എംഡിയുമായ ബി ജി മഹേഷിന്റെ ട്വീറ്റ്.

സര്‍വ്വേ ഫലം

സര്‍വ്വേ ഫലം

സുനന്ദയുടെ മരണത്തിന് കാരണം ട്വിറ്ററോ എന്ന വിഷയത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ 52 ശതമാനം പേരും ട്വിറ്റര്‍ തന്നെയാണ് സുന്ദയുടെ മരണത്തിന് കാരണമെന്ന് രേഖപ്പെടുത്തി

സ്വകാര്യത നശിയ്ക്കുമ്പോള്‍

സ്വകാര്യത നശിയ്ക്കുമ്പോള്‍

സ്വകാര്യ ജീവിതത്തിന്റെ കീറി മുറിയ്ക്കലായിരുന്നു സുനന്ദയുടെ കാര്യത്തില്‍ വിവിധ മാധ്യമങ്ങള്‍ ചെയ്തത്

ഞങ്ങളെ വെറുതേ വിടൂ

ഞങ്ങളെ വെറുതേ വിടൂ

കുടുംബത്തിന്റെ സ്വകാര്യതയില്‍ ഇടപെടരുതെന്ന് ട്വിറ്ററിലൂടെ തരൂരിന്റെ മകന്‍ ഇഷാന്‍ അഭ്യര്‍ത്ഥിച്ചു

English summary
As the news about the death of Sunanda Pushkar, wife of Union minister Shashi Tharoor, emerged late on Friday, a debate about Twitter's role in the case also started doing the rounds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X