ഐസിസിന് ഇനി സിറിയയിലേയ്ക്ക് ആളെ വേണ്ട... പക്ഷേ മലയാളികളെ വേണം
സിറിയയില്‍ ആയിരുന്നു ഐസിസ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ആഭ്യന്തര യുദ്ധമായിരുന്നു ആദ്യം. പിന്നീടത് ഇറാഖിലേയ്ക്ക് വ്യാപിച്ചു. ഭരണ കൂടത്തിനെതിരെ സുന്നികളുടെ പ്രതിഷേധം എന്നായിരുന്നു അത് ആദ്യം വിലയിരുത്തപ്പെട്ടത്. എന്നാല്‍ പിന്നീടത് ഒരു ക്യാന്‍സര്‍ പോലെ വ്യാപിയ്ക്കുകയായിരുന്നു.
അബൂബക്കര്‍ ബാഗ്ദാദിയെ ഖലീഫയായി അവരോധിച്ച് ഇസ്ലാമിക ഖിലാഫത്തിന് വേണ്ടി ഐസിസ് യുദ്ധം തുടങ്ങി. ലോക രാജ്യങ്ങളെ പോലും അവര്‍ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി. പലരാജ്യങ്ങളില്‍ നിന്നും ഐസിസില്‍ ചേക്കേറാന്‍ യുവാക്കള്‍ ഒഴുകിയെത്തി.
എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. അവര്‍ക്ക് സിറിയയിലേക്ക് ഇനി ആളുകളെ ആവശ്യമില്ല. അടുത്തിടെയായി അവര്‍ നടത്തിയ ആക്രമണങ്ങളെല്ലാം മറ്റ് രാജ്യങ്ങളില്‍ ആയിരുന്നു. അവിടത്തെ ചാവേറുകള്‍ തന്നെയാണ് ആക്രമണങ്ങള്‍ നടത്തിയത്. ഇത് തെളിയിക്കുന്നത് അവരുടെ പുതിയ തന്ത്രമാണ്.
പക്ഷേ, ഐസിസിന് ഇപ്പോഴും സിറിയയില്‍ മലയാളികളെ ആവശ്യമുണ്ട്... സാധാരണ മലയാളികളെയല്ലെന്ന് മാത്രം....

ഐസിസ്
തുടക്കത്തില്‍ സിറിയയിലും ഇറാഖിലും നടത്തിയ അരുംകൊലകളാണ് ഐസിസിനെ ലോക ശ്രദ്ധയില്‍ കൊണ്ടുവന്നത്. എന്നാല്‍ പിന്നീട് അവര്‍ തന്ത്രം മാറ്റി.

കഴുത്തറുത്ത് കൊല്ലല്‍
ബന്ദിയാക്കുന്നവരെ കഴുത്തറുത്ത് കൊല്ലുക, അത് വീഡിയോയില്‍ ചിത്രീകരിച്ച് ലോകത്തിന് മുന്നിലേയ്ക്ക് ഇട്ടുകൊടുക്കുക. ഇതായിരുന്നു ഐസിസി സ്വീകരിച്ചിരുന്ന രീതി.

പുറത്തെത്തുമ്പോള്‍
എന്നാല്‍ ഐസിസിന് സ്വാധീനമില്ലാത്ത രാജ്യങ്ങളിലെത്തുമ്പോള്‍ കാര്യങ്ങള്‍ മാറി മറിയുകയാണ്. കൂട്ടക്കൊലകള്‍ക്കാണ് അവര്‍ നേതൃത്വം നല്‍കുന്നത്.

തദ്ദേശീയ ചാവേറുകള്‍
തദ്ദേശീയരായ ചാവേറുകളെയാണ് അവര്‍ പുറത്ത് നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഭീകരരെ അവിടെ എത്തിയ്ക്കാനുള്ള ബുദ്ധിമുട്ടും ഇല്ല.

സമീപകാലത്തെ ആക്രമണങ്ങള്‍
സമീപകാലത്ത് പാരീസലും, അമേരിക്കയിലും, ധാക്കയിലും അഫ്ഗാനിസ്ഥാനിലും എല്ലാം നടത്തിയ ആക്രമണങ്ങള്‍ പ്രത്യേകം ശ്രദ്ധിയ്‌ക്കേണ്ടതാണ്. അവയെല്ലാം തന്നെ തദ്ദേശീയമായി ലഭ്യമായവരെ ഉപയോഗിച്ച് നടത്തിയതാണ്.

സിറിയയിലേക്ക്
സിറിയയിലേയ്‌ക്കോ ഇറാഖിലേയ്‌ക്കോ ഇനി ആളുകളെ റിക്രൂട്ട് ചെയ്യേണ്ട ആവശ്യം ഐസിസിനില്ല. മാത്രമല്ല, കൂടുതല്‍ ആളുകളെ തീറ്റിപ്പോറ്റാനും അവര്‍ താത്പര്യപ്പെടുന്നില്ല.

എന്തിനും തയ്യാറായി
വിദേശ രാജ്യങ്ങളില്‍ തന്നെ എന്തിനും തയ്യാറായ ആളുകളെ മതത്തിന്റെ പേരില്‍ ലഭിയ്ക്കുമ്പോള്‍ അവര്‍ എന്തിനാണ് റിസ്‌ക് എടുത്ത് ആളുകളെ സിറിയയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നത്?

പക്ഷേ മലയാളികള്‍
എന്നാല്‍ മലയാളികളുടെ കാര്യത്തില്‍ എല്ലാം വ്യത്യസ്തമാണ്. കാരണം തീവ്രവാദികള്‍ മലയാളികളെ കാണുന്നത് വേറൊരു രീതിയില്‍ ആണ്.

പ്രൊഫഷണലുകള്‍
വിദ്യാഭ്യാസപരമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന മലയാളികളെ ഐസിസിന് അവരുടെ ആസ്ഥാനത്ത് തന്നെ ആവശ്യമുണ്ട്. വെറും പോരാളികളായല്ല ഇവരെ സ്വീകരിയ്ക്കുന്നത്.

ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും
ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും നഴ്‌സുമാരും അടക്കമുള്ള പ്രൊഫഷണലുകളെയാണ് ഐസിസ് കേരളത്തില്‍ നിന്ന് ലക്ഷ്യമിടുന്നതെന്ന് കഴിഞ്ഞ വര്‍ഷം സെപ്തംബറിലേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സത്യമെന്ന് തെളിഞ്ഞു
ഇപ്പോള്‍ കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായ 21 പേരില്‍ ഒരാള്‍ ഡോക്ടറാണ്. രണ്ട് പേര്‍ ബിഎഡിഎസ് വിദ്യാര്‍ത്ഥികളായിരുന്നു. എന്‍ജിനീയര്‍മാരും ഉന്നത വിദ്യാഭ്യാസം നേടിയവരും അക്കൂട്ടത്തിലുണ്ട്.

ജോലി തന്നെ?
വന്‍ ശമ്പളത്തില്‍ ഇവരെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ഐസിസ് തയ്യാറാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. മെഡിക്കല്‍ പ്രൊഫഷണലുകളുടെയും സഹായം ഐസിസിന് ഏറെ അത്യാവശ്യമാണ്.

പോരാളികള്‍ ഏറെ
സിറിയയിലും ഇറാഖിലും ആവശ്യത്തിലധികം പോരാളികള്‍ ഐസിസിനുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്ന് ഒഴുകിയെത്തിയവരും ഇഷ്ടം പോലെ. എന്നാല്‍ പരിശീലനം ലഭിയ്ക്കാത്ത, വെറും പോരാളികളെ ഇനി ഐസിസ് സ്വീകരിയ്ക്കാന്‍ താത്പര്യപ്പെടുന്നില്ലെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications