ഐസിസിന്റെ 'ബാപ്പ' ഇസ്രായേല്‍ ആണെന്ന് ഇനിയും പറയുമോ? ആണെങ്കില്‍ ഇവരൊക്കെ ആരാണ്?
ഇസ്രായേല്‍ ആണ് ഐസിസിന് രൂപം കൊടുത്തത് എന്ന് പാശ്ചാത്യ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അതിനെ പിന്തുണച്ചുകൊണ്ട് കേരളത്തിലും ഒരുപാട് പേര്‍ രംഗത്ത് വന്നു. എന്നാല്‍ ഇസ്രായേല്‍ ആണ് ഐസിസിന് പിന്നിലെങ്കില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളുടെയെല്ലാം ഉത്തരം എന്താണെന്ന് ആലോചിച്ച് കുഴയേണ്ടി വരും.
ഐസിസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദി മുസ്ലീം അല്ല, ജൂതനാണെന്നാണ് മറ്റൊരു ആക്ഷേപം. അതിന്റെ സത്യാവസ്ഥയൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.
ഐസിസ് നടത്തിയ ക്രൂരതകളെല്ലാം ചീത്തപ്പേരുണ്ടാക്കിയത് ഇസ്ലാമിന് മാത്രമാണ്. ഐസിസ് യഥാര്‍ത്ഥ ഇസ്ലാമിസ്റ്റുകളല്ല എന്നാണ് വിശ്വാസികളും മതപണ്ഡിതരും ഒക്കെ ആണയിടുന്നത്. എന്നാല്‍ അതിന്റെ പേരില്‍ ഐസിസിനെ ഇസ്രായേലിന്റെ സംഘമെന്ന് പറഞ്ഞ് കൈകഴുകിയവര്‍ ഇപ്പോള്‍ ശരിയ്ക്കും കുടുങ്ങിയിരിക്കുകയാണ്.

ജൂതന്‍മാര്‍
ഐസിസിന് പിറകില്‍ ജൂതന്‍മാരാണ് എന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആക്ഷേപം. ഇതിന് തെളിവായി ചില മാധ്യമ വാര്‍ത്തകളും അവര്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു.

ജൂതസംഘമെങ്കില്‍
ജൂതന്‍മാരുടെ സംഘമാണ് ഐസിസ് എങ്കില്‍ ഇപ്പോള്‍ കേരളത്തില്‍ നിന്നടക്കം സിറിയയിലേയ്ക്ക പോയവര്‍ എന്തുകൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന ചോദ്യവും ഉയരുന്നു.

തീവ്രവാദം ഇല്ലെന്ന് പറയുന്നത്
കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം ഇല്ലെന്ന് സ്ഥാപിയ്ക്കാനാണ് ചിലര്‍ ശ്രമിയ്ക്കുന്നത്. അതിനാണ് ഐസിസിന് പിറകിലെ ജൂതക്കഥകള്‍ പ്രചരിപ്പിയ്ക്കുന്നത്.

ആദ്യം അംഗീകരിയ്ക്കണം
കൂടുതല്‍ പേര്‍ തീവ്രവാദത്തിലേയ്ക്ക് നീങ്ങുന്നുണ്ട് എന്നത് ഒരു കടുത്ത യാഥാര്‍ത്ഥ്യമാണ്. ആദ്യം അത് അംഗീകരിച്ചാല്‍ മാത്രമേ അതിനെ പ്രതിരോധിയ്ക്കാന്‍ കഴിയുകയുള്ളു.

മതത്തിന് നേരെ
ചിലര്‍ തീവ്രവാദികളാകുമ്പോള്‍ ആക്രമണം ഉണ്ടാകുന്നത് മതത്തിന് നേരെയാണ് എന്നതാണ് വൈരുദ്ധ്യം. അപ്പോള്‍ മതത്തിനെ സംരക്ഷിയ്ക്കാന്‍ രംഗത്തിറങ്ങുന്നവര്‍ തീവ്രവാദത്തെ പ്രതിരോധിക്കാനല്ല ശ്രമിയ്ക്കുന്നത് എന്നതും വിഷയമാണ്.

യഥാര്‍ത്ഥ ഇസ്ലാം
യഥാര്‍ത്ഥ ഇസ്ലാംമത വിശ്വാസികള്‍ തന്നെ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാന്‍ രംഗത്ത് വരണം. പുറത്ത് നിന്നുള്ള ഇടപെടലുകളേക്കാള്‍ ഗുണം ചെയ്യുക അത് തന്നെയാണ്.

കാടടച്ച് വെടിവയ്ക്കല്‍
വിരലിലെണ്ണാവുന്ന ആളുകള്‍ തീവ്രവാദത്തിന്റെ വഴി സ്വീകരിയ്ക്കുമ്പോള്‍ ഒരു മതത്തെ മൊത്തത്തില്‍ വിലയിരുത്തുന്ന പ്രവണതയും കാണുന്നുണ്ട്. അതും ശക്തമായി പ്രതിരോധിയ്ക്കപ്പെടേണ്ടതാണ്.

എങ്ങനെ കുടുങ്ങുന്നു
വിദ്യാഭ്യാസമുള്ളവരാണ് ഐസിസ് പോലുള്ള തീവ്ര സംഘങ്ങളുടെ വലയില്‍ കുടുങ്ങുന്നത്. പ്രത്യേകിച്ചും കേരളത്തില്‍ നിന്ന്. അതെങ്ങനെയാണ് സംഭവിയ്ക്കുന്നത് എന്നും കണ്ടെത്തണം.

മതപഠനം
യഥാര്‍ത്ഥ മതപഠനം ഈ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കപ്പെടാന്‍ വഴിയൊരുക്കുമോ എന്നും ചിന്തിയ്‌ക്കേണ്ട സമയം ആയിക്കഴിഞ്ഞു. മതത്തെ എങ്ങനെയാണ് ചിലര്‍ മാത്രം ഇത്തരത്തില്‍ വ്യാഖ്യാനിയ്ക്കുന്നത് എന്നും കണ്ടെത്തണം.

സമാധാനം
എല്ലാവര്‍ക്കും വേണ്ടത് സമാധാനപൂര്‍ണമായ ജീവിതമാണ്. മതം സമാധാനം കെടുത്തുന്ന ഒന്നായി മാറാതിരിയ്ക്കാന്‍ എല്ലാ മതവിശ്വാസികളും ശ്രദ്ധിച്ചേ പറ്റൂ.












Click it and Unblock the Notifications