കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണമുണ്ടാക്കാന്‍ ക്രിക്കറ്റ് കളിച്ചാല്‍ മതി, ശാസ്ത്രജ്ഞന്‍ ആകേണ്ട!

Google Oneindia Malayalam News

രാജ്യത്തിന് അഭിമാനമായി മംഗള്‍യാന്‍ ചൊവ്വാ ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ എത്തിക്കഴിഞ്ഞു. ഇനി അത് അവിടെ എത്തിച്ചവരെക്കുറിച്ച് അല്‍പം ചര്‍ച്ചയാകാം. അവരുടെ വരുമാനത്തെക്കുറിച്ച് തന്നെ. ക്രിക്കറ്റും ബോളിവുഡും പോലെ തന്നെ അല്ലെങ്കില്‍ അതിനെക്കാള്‍ മേലെ രാജ്യത്തിന്റെ അഭിമാനമാണ് ഇവര്‍. അഭിമാനം മാത്രമേ ഉള്ളൂ, വരുമാനത്തിന്റെ കാര്യം താരതമ്യം ചെയ്യാതിരിക്കലാണ് ഭംഗി.

ലോകകപ്പ് ജയിച്ചപ്പോള്‍ ഓരോ കളിക്കാരനും ബി സി സി ഐ കൊടുത്തത് രണ്ട് കോടി രൂപ വീതമാണ്. മഗള്‍യാന്റെ ഭാഗമായ ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞന്മാരുടെ ശമ്പളമെത്രയെന്നോ, 7.2 ലക്ഷം രൂപ. ഏകദേശം 61 ലക്ഷം രൂപയാണത്രെ നാസയിലെ ശാസ്ത്രജ്ഞന്റെ ശരാശരി ശമ്പളം.

ഒരു കളിയില്‍ താരമാകുന്ന ക്രിക്കറ്റ് കളിക്കാരനും ഒരു സീനില്‍ അഭിനയിച്ചുപോകുന്ന ബോളിവുഡ് താരത്തിനും സ്‌കെയില്‍ ഈ ശാസ്ത്രജ്ഞരുടെ എത്രയോ ഇരട്ടികളാണ്. രകസരമായ ആ കണക്കുകളിലേക്ക്

ലോകകപ്പിന് രണ്ട് കോടി

ലോകകപ്പിന് രണ്ട് കോടി

2011 ലെ ലോകകപ്പ് കിട്ടിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് ബി സി സി ഐ മാത്രം നല്‍കിയത് ആളൊന്നിന് രണ്ട് കോടി രൂപയാണ്. സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച സമ്മാനങ്ങളും ആനുകൂല്യങ്ങളും വേറെ

ഓരോ കളിക്കും 7 ലക്ഷം

ഓരോ കളിക്കും 7 ലക്ഷം

ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഏഴ് ലക്ഷം, ഏകദിനത്തിന് നാല് ലക്ഷം, ട്വന്റി 20 മത്സരത്തിന് രണ്ട് ലക്ഷം എന്നിങ്ങനെയാണ് ബി സി സി കളിക്കാര്‍ക്ക് നല്‍കുന്നത്.

ഇത് വെറും മാച്ച് ഫീ

ഇത് വെറും മാച്ച് ഫീ

ഈ പറഞ്ഞ ലക്ഷങ്ങള്‍ വെറും മാച്ച് ഫീസ് മാത്രമാണ്. എ, ബി, സി കാറ്റഗറികളിലായി ബി സി സി ഐയുടെ കോണ്‍ട്രാക്റ്റ് വേറെയുണ്ട്. ഒരു കോടി മുതല്‍ 25 ലക്ഷം വരെയാണ് എ മുതല്‍ സി വരെയുള്ള ഗ്രേഡിലുള്ള കളിക്കാര്‍ക്ക് കോണ്‍ട്രാക്ട് തുക.

വെറുതെയല്ല ബി സി സി ഐ

വെറുതെയല്ല ബി സി സി ഐ

ക്രിക്കറ്റ് താരങ്ങള്‍ക്ക് ബി സി സി ഐ വാരിക്കോരി പണം കൊടുക്കുന്നത് വെറുതെയല്ല. ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനകളില്‍ ഒന്നാണ് ബി സി സി ഐ.

മോദിയുടെ പിന്തുണ

മോദിയുടെ പിന്തുണ

മിഷന്‍ പരാജയമായിരുന്നെങ്കില്‍ പോലും ശാസ്ത്രജ്ഞര്‍ക്ക് പിന്തുണ നല്‍കുമായിരുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാ്ക്കുകള്‍ ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞരെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്.

ക്രിക്കറ്റിലും മേതെ

ക്രിക്കറ്റിലും മേതെ

ക്രിക്കറ്റ് ജയത്തില്‍ ആഘോഷം നടത്തുന്ന നമ്മള്‍ മംഗള്‍യാന്‍ വിജയത്തില്‍ ആഹ്ലാദിക്കാന്‍ കുറച്ച് സമയം മാറ്റിവെക്കണം എന്ന നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഒരര്‍ഥത്തില്‍ സത്യമാണ്. ഓരോ ക്രിക്കറ്റ് വിജയത്തിലും ബോളിവുഡ് റിലീസിലും എന്തെന്ത് ആഘോഷങ്ങളാണ് ഇവിടെ നടക്കുന്നത്.

ദൈവത്തിന് തൊട്ടടുത്ത്

ദൈവത്തിന് തൊട്ടടുത്ത്

ദൈവത്തിന് തൊട്ടടുത്താണ് ആരാധകര്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കൊടുക്കുന്ന സ്ഥാനം. പിറന്നാള്‍ ദിനത്തില്‍ സച്ചിന്റെ ചിത്രം ഹനുമാന് പകരമായി ആരാധിക്കുന്ന ആളുകള്‍

ധോണിയാണ് താരം

ധോണിയാണ് താരം

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം എസ് ധോണിക്ക് പിറന്നാള്‍ ആശംസകളുമായി ആരാധികമാര്‍

English summary
India goes crazy when India wins the world cup or when Bollywood releases a film. What about MOM? How much do we pay the minds behind MOM?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X